Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
സിസേറിയന് ശേഷം മാനസികാരോഗ്യം പ്രധാനം: എന്തുകൊണ്ട് അമ്മമാര്‍ക്ക് പിന്തുണ വേണം
പ്രസവം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതുപോലെ തന്നെ സങ്കീര്‍ണവുമായ കാര്യമാണ്. പ്രസവ സമയത്ത് മാത്രമല്ല പ്രസവത്തിന് ശേഷവും അമ്മമാര്‍ക്ക് മാനസിക പിന്തുണ പല കാര്യത്തിനും അനിവാര്യമാണ്. പലപ്പോഴും ഇത്തരം പിന്തുണ ലഭിക്കാത്ത അവസ്ഥയില്‍ ആണ് സ്ത്രീകളില്‍ ഉത്കണ്ഠയും ഡിപ്രഷനും സംഭവിക്കുന്നത്.
പ്രസവ ശേഷം ഒരു സ്ത്രീക്ക് മാനസിക പിന്തുണ അനിവാര്യമാണ്. പലപ്പോഴും ഈ കാലയളവില്‍ മാനസിക പിന്തുണ ലഭിക്കുന്ന സ്ത്രീകള്‍ക്ക് പ്രസവത്തെ എപ്രകാരം അഭിമുഖീകരിക്കണം എന്നും അതിന് ശേഷം എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും നോക്കാം. നവജാതശിശുവിനെ പരിചരിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് അമ്മയുടെ മാനസികാരോഗ്യവും. പ്രത്യേകിച്ച് സിസേറിയന് ശേഷം അമ്മമാര്‍ക്ക് മാനസിക പിന്തുണ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് നോക്കാം.

എന്തുകൊണ്ട് മാനസിക പിന്തുണ വേണം?
പ്രസവാനന്തരമുള്ള സമയം പലപ്പോഴും ശാരീരികവും വൈകാരികവുമായ മാറ്റങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാവുന്നു. പ്രത്യേകിച്ച് സി-സെക്ഷനില്‍ നിന്ന് സുഖം പ്രാപിക്കുന്ന അമ്മമാര്‍ അല്പം കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന അവസ്ഥയുണ്ടാവാം. പലപ്പോഴും ഈ സമയം അവര്‍ ഒറ്റപ്പെടുകയോ അല്ലെങ്കില്‍ തളര്‍ന്നു പോവുകയോ സംഭവിക്കാം. ഈ സമയം അതുകൊണ്ട് തന്നെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടി എല്ലാ വിധ പിന്തുണയും നല്‍കേണ്ടതാണ്. അല്ലാത്ത പക്ഷം മാനസികാരോഗ്യത്തെ ഇത് കാര്യമായി തന്നെ ബാധിക്കുന്നു.
ഉത്കണ്ഠയും വിഷാദവും
ഉത്കണ്ഠയും വിഷാദവും ഇത്തരം അമ്മമാരില്‍ സാധാരണമാണ്. പലപ്പോഴും ഇത് കുഞ്ഞിനെ വരെ നോക്കുന്ന കാര്യത്തില്‍ അമ്മയുടെ താളം തെറ്റിക്കും. ദൈനം ദിന കാര്യങ്ങള്‍ ചെയ്യുന്നതിലേക്ക് വരെ പലപ്പോഴും ഇത് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങള്‍ എല്ലാ വിധത്തിലുള്ള പിന്തുണയും ആ സ്ത്രീക്ക് നല്‍കുന്നതോടെ അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുകയും കൂടെ ആളുണ്ടെന്ന ചിന്ത വരുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ അമ്മയുടെയും കുഞ്ഞിന്റെയും മാനസിക ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്തും.
ലഭ്യമായ പരിഹാരങ്ങള്‍
പ്രസവാനന്തര സമയത്ത് അമ്മയേയും കുഞ്ഞിനേയും ഇത്തരം പ്രതിസന്ധികളില്‍ നിന്ന് കരകയറ്റുന്നതിനായി നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതിനായി കൗണ്‍സിലിംഗ് സേവനങ്ങള്‍, പിന്തുണ ഗ്രൂപ്പുകള്‍, ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ എന്നിവയെല്ലാം നിലകൊള്ളുന്നുണ്ടെന്ന് അറിഞ്ഞിരിക്കണം. കൂടാതെ അധിക പിന്തുണ ആവശ്യമായി വന്നേക്കാവുന്ന അമ്മമാരെ തിരിച്ചറിയുന്നതിലും അവരെ ഉചിതമായ ഉറവിടങ്ങളുമായി ബന്ധിപ്പിക്കുന്നതിലും ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാര്‍ തന്നെ ഒരു പ്രധാന പങ്ക് വഹിക്കുന്ന അവസ്ഥയും ഉണ്ടാവാം.
തുറന്ന് സംസാരിക്കുക
നമുക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് തോന്നിയാല്‍ തുറന്ന് സംസാരിക്കുന്നതിന് ശ്രദ്ധിക്കണം. മനസ്സില്‍ അടക്കി വെക്കുന്ന ഓരോ നിമിഷവും അത് കൂടുതല്‍ അപകടത്തിലേക്കാണ് എത്തുന്നത് എന്ന് അമ്മമാര്‍ തിരിച്ചറിയണം. മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്ന സംഭാഷണങ്ങള്‍ അത്യന്താപേക്ഷിതമാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രസവാനന്തര വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങളെ കുറിച്ച് പൂര്‍ണമായും തിരിച്ചറിയുകയും ആവശ്യമുള്ളപ്പോള്‍ പിന്തുണ നല്‍കുകയും വേണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
