Latest Updates
-
2026 ഗുരു പ്രദോഷ വ്രതം: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ പൂജാ സമയം ഇതാ -
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ
നിങ്ങളുടെ കുട്ടിയ്ക്ക് ഈ ശീലങ്ങള്‍ ഉണ്ടോ? എങ്കില്‍ പഠനത്തില്‍ മുന്നിടും
ഓരോ കുട്ടികള്‍ക്കും വ്യത്യസ്ത തരം കഴിവുകളായിരിക്കും ഉണ്ടായിരിക്കും. പലര്‍ക്കും താല്പര്യങ്ങളും പലതരമായിരിക്കും. അതുപോലെ തന്നെയാണ് പഠനകാര്യത്തിലും. ചില കുട്ടികള്‍ക്ക് നല്ലപോലെ പഠിക്കാന്‍ കഴിവുണ്ടായിരിക്കും. ഏത് വിഷയവും വളരെ വേഗത്തില്‍ ഇവര്‍ പഠിക്കും. ചിലര്‍ അധികം പഠിച്ചില്ലെങ്കിലും നല്ല മാര്‍ക്ക് വാങ്ങുന്നവരായിരിക്കും. കാരണം, ഓര്‍മ്മ ശക്തിയും വേഗത്തില്‍ മനസ്സിലാക്കി എടുക്കാനുമുള്ള കഴിവ് ഇത്തരം കുട്ടികളില്‍ കൂടുതലായിരിക്കും. എന്നാല്‍, മറ്റുചിലര്‍ കുത്തിയിരുന്ന് പഠിച്ച് മാര്‍ക്ക് വാങ്ങുന്നവരും ഉണ്ട്. പഠനത്തില്‍ എന്നും മുന്നില്‍ നില്ക്കുന്ന കുട്ടികളില്‍ പ്രകടമായി കാണുന്ന ചില ലക്ഷണങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

ഇഷ്ടം
ഏത1രു കാര്യവും കൃത്യമായി ചെയ്യണമെങ്കില്‍ അതിനോട് ഒരു താല്പര്യവും ഇഷ്ടവും തോന്നണം. പഠനത്തിലായാലും നല്ല താല്പര്യവും ഇഷ്ടവും തോന്നിയാല്‍ മാത്രമേ, നല്ലരീതിയില്‍ മാര്‍ക്ക് വവാങ്ങാന് സാധിക്കൂ. പഠിക്കുന്ന കുട്ടികള്‍, അല്ലെങ്കില്‍ പഠനത്തോട് നല്ല താല്പര്യമുള്ള കുട്ടികള്‍ സ്വമേധയാ പുതിയ അറിവ് നേടാന്‍ താല്പര്യം കാണിക്കുന്നതാണ്. അതുപോലെ, പഠിക്കുന്ന വിഷയം കൂടാതെ, പുതിയ പുതിയ അറിവുകള്‍ നേടിയെടുക്കാനും ശ്രമിക്കും.
വേഗത
വളരെ വേഗത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കി എടുക്കാന്‍ ഇവര്‍ക്ക് സാധിക്കും. അതുപോലെ, കണക്കിലും, പസ്സില്സ് എന്നിവയെല്ലാം വളരെ വേഗത്തില്‍ തീര്‍ക്കാന്‍ ഇവര്‍ക്ക് കഴിവായിരിക്കും. ഏത് രീതിയില്‍ ഏത് പ്രശ്നവും ചോദ്യമായി നല്കിയാലും ഇവര്‍ക്ക് വേഗത്തില്‍ ഉത്തരം കണ്ടെത്താനും പ്രത്യേക കഴിവായിരിക്കും.
മനസ്സിലാക്കുക
കാര്യങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കാന്‍ ഇത്തരം കുട്ടികള്‍ക്ക് പ്രത്യേക കഴിവായിരിക്കും. ഏതൊരു വിഷയവും വളരെ വേഗത്തില്‍ മനസ്സിലാക്കി പഠിച്ചെടുക്കും. ചിലപ്പോള്‍ ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ തന്നെ, കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ഇത്തരം കുട്ടികള്‍ക്ക് പ്രത്യേക കഴിവായിരിക്കും.
വ്യത്യസ്ത ചിന്താഗതി
പുതിയ പുതിയ ഐഡിയകള്‍ ഇവരില്‍ നിന്നും വരും. വളരെ വേഗത്തില്‍ വ്യത്യസ്തമായി ചിന്തിക്കാനും ഇത്തരം കുട്ടികള്‍ക്ക് പ്രത്യേക കഴിവായിരിക്കും. വളരെ ക്രിയേറ്റീവായി ചിന്തിക്കാന്‍ ശേഷിയുള്ളവരും ആയിരിക്കും.
ശ്രദ്ധ
വളരെ ക്ഷമയോടെ ശ്രദ്ധിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ ഇത്തരം കുട്ടികള്‍ക്ക് പ്രത്യേക കഴിവായിരിക്കും. പഠനത്തില്‍ മാത്രമല്ല, എല്ലാ കാര്യത്തിലും ഇവര്‍ക്ക് ശ്രദ്ധയും ഏകാഗ്രതയും കൂടുതലായിരിക്കും. അതുപോലെ, ഓരോ കാര്യങ്ങളും ചെയ്യുന്നതിന് മുന്‍പ് നല്ലപോലെ ചിന്തിച്ച് മാത്രം ചെയ്യാനും ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നതായിരിക്കും.
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്
എല്ലാ കുട്ടികളും ഒരുപോലെ ആയിരിക്കുകയില്ല. ഓരോരുത്തര്‍ക്കും വ്യത്യസ്ത മേഖലയിലായിരിക്കും കഴിവ്. അതിനാല്‍, കുട്ടികളെ പഠനത്തിന്റെ പേരില്‍ വിമര്‍ശിക്കാതിരിക്കുക. അവരുടെ കഴിവുകള്‍ കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധിക്കുക. ഓരോ കുട്ടിയുടെയും നല്ല മാനസികാരോഗ്യത്തിന് മാതാപിതാക്കള്‍ നല്കുന്ന പ്രഷര്‍ ഒരിക്കലും തടസ്സമാകരുത്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
