For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളില്‍ സ്‌പേം കൗണ്ട് കുറവോ?

പുരുഷന് സ്‌പേം കൗണ്ട് കുറവാണെന്ന് മുന്‍കൂട്ടി അറിയാന്‍ സഹായിക്കും ലക്ഷണങ്ങള്‍

|

നിങ്ങളുടെ സ്‌പേം അല്ലെങ്കില്‍ ബീജങ്ങളുടെ എണ്ണക്കുറവ് പലപ്പോഴും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ ഫലമായിരിക്കാം. മാത്രമല്ല ഇതിന്റെ ഫലമായാണ് പലപ്പോഴും പുരുഷനില്‍ വന്ധ്യതയെന്ന പ്രശ്‌നം കാണപ്പെടുന്നത്. 120 മുതല്‍ 350 മില്ല്യണ്‍ പെര്‍ ക്യുബിക് സെന്റിമീറ്ററാണ് ബീജങ്ങളുടെ നോര്‍മല്‍ കൗണ്ട്. എന്നാല്‍ ചില പുരുഷന്‍മാരില്‍ ഇത് ഇതിലും കുറവായിരിക്കും. ഇതിന് ചികിത്സ തേടുന്നവരും ഇന്നത്തെ കാലത്ത് ധാരാളമാണ്.

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും ആരോഗ്യ രീതിയും എല്ലാമാണ് ഇതിന്റെ പ്രധാന കാരണം. പണ്ട് കാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് പുരുഷന്മാരില്‍ വന്ധ്യത വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ചികിത്സ തേടാനും പലരും കയറിയിറങ്ങാത്ത ആശുപത്രികള്‍ കുറവാണ്. എന്നാല്‍ ഭക്ഷണത്തിലൂടെയും മറ്റ് കൃത്യമായ ജീവിത രീതിയിലൂടെയും ഇതില്‍ മാറ്റം വരുത്താം.

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് ബുദ്ധിയും സാമര്‍ത്ഥ്യവുംഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് ബുദ്ധിയും സാമര്‍ത്ഥ്യവും

അതിലുപരി ഇത്തരം കാര്യങ്ങളില്‍ മാറ്റം വരുത്തുന്നതിലൂടെ സ്‌പേം കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. സ്‌പേം കൗണ്ട് നിങ്ങളില്‍ കുറവാണെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അതിനായി ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിച്ച് തരും. ഇത്തരത്തില്‍ ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളിലൂടെ തന്നെ നമുക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് തിരിച്ചറിയാം. പുരുഷന് സ്‌പേം കൗണ്ട് കുറവാണെന്ന് മുന്‍കൂട്ടി അറിയാന്‍ സഹായിക്കും ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം ലക്ഷണങ്ങള്‍ നോക്കി ജീവിത രീതിയില്‍ കൃത്യമായ മാറ്റം വരുത്തുന്നതിന് നമുക്ക് കഴിയും. എന്തൊക്കെയാണവ എന്ന് നോക്കാം.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ പലപ്പോഴും സ്‌പേം കൗണ്ട് കുറയാനുള്ള സാധ്യതയുണ്ട്. ഇതിന്റെ ഫലമായി താടിയും മീശയും ഇല്ലാതിരിക്കുകയും അമിതവണ്ണവും എല്ലാം ശരീര പ്രകടിപ്പിച്ച് തുടങ്ങും. എന്നാല്‍ തടി കൂടുന്നത് പൂര്‍ണമായും ഹോര്‍മോണല്‍ പ്രശ്‌നങ്ങള്‍ കൊണ്ടല്ല, തടിയും തൂക്കവും ഇല്ലാത്തതും ഇതിന്റെ തന്നെ ഫലമാണ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്തുകൊണ്ടും സ്‌പേം കൗണ്ടിനെ ബാധിക്കുന്നു.

ശബ്ദത്തിലെ മാറ്റങ്ങള്‍

ശബ്ദത്തിലെ മാറ്റങ്ങള്‍

ആണ്‍കുട്ടികളില്‍ ഒരു പ്രായമാവുന്നതോടെ ശബ്ദത്തില്‍ കാര്യമായ മാറ്റം വരുന്നു. എന്നാല്‍ ഇത്തരത്തില്‍ മാറ്റം സംഭവിക്കാതെയിരിക്കുന്ന അവസ്ഥയാണെങ്കില്‍ നിങ്ങളില്‍ സ്‌പേം കൗണ്ട് കുറവാണ് എന്ന് പറയാം. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ അഭാവമാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നത്. ഇത് കൊണ്ട് മാത്രം ഒരു നിഗമനത്തില്‍ എത്തരുത്. ഡോക്ടറെ കണ്ട് വേണം തീരുമാനമെടുക്കുവാന്‍.

മസില്‍ ഇല്ലാത്തത്

മസില്‍ ഇല്ലാത്തത്

ഇന്നത്തെ കാലത്ത് പുരുഷന്‍മാര്‍ മസിലുണ്ടാക്കുന്നതിനായി കഷ്ടപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും നമുക്ക് മസിലിന്റെ കാര്യത്തില്‍ യാതൊരു പ്രതീക്ഷയും ഇല്ലെങ്കില്‍ നിങ്ങളില്‍ സ്‌പേം കൗണ്ട് കുറവാണെന്നാണ് സൂചിപ്പിക്കുന്നത്. നിങ്ങളിലെ അമിത കൊഴുപ്പ് സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു. ഇത് ബീജത്തിന്റെ എണ്ണത്തെ വളരെ ദോഷകരമായി ബാധിക്കും.

ഉത്പാദന ശേഷി കുറയുന്നത്

ഉത്പാദന ശേഷി കുറയുന്നത്

നിങ്ങളിലെ പ്രത്യുത്പാദന ശേഷിയും സ്‌പേം കൗണ്ടും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. കുട്ടികള്‍ ഉണ്ടാവുന്നതിനായി ശ്രമിച്ചിട്ടും അതില്‍ വിജയം കണ്ടെത്തിയില്ലെങ്കില്‍ ഉടന്‍ തന്നെ വന്ധ്യത ചികിത്സക്ക് വിധേയമാകാന്‍ ശ്രമിക്കുക. വിദഗ്ധനായ ഒരു ഡോക്ടറുടെ നിര്‍ദ്ദേശമാണ് ആവശ്യം.

അമിത ക്ഷീണം

അമിത ക്ഷീണം

എത്രയൊക്കെ ആരോഗ്യ കാര്യത്തിലും ഭക്ഷണ കാര്യത്തിലും ശ്രമിച്ചിട്ടും ക്ഷീണം മാത്രമാണെങ്കിലും നിങ്ങളുടെ ബീജോത്പാദനത്തില്‍ കുറവുണ്ടെന്ന് മനസ്സിലാക്കണം. ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്ന ഭക്ഷണങ്ങള്‍ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

നീര്‍വീക്കം

നീര്‍വീക്കം

പുരുഷന്റെ ലൈംഗികാവയവത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീക്കമോ മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ അതും സ്‌പേം കൗണ്ടിനെ സൂചിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ കൃത്യമായ ചികിത്സയാണ് ഉത്തമം. അല്ലാത്ത പക്ഷം ഇത് വന്ധ്യത പോലുള്ള വലിയ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു.

 വിരലിന്റെ നീളം

വിരലിന്റെ നീളം

വിരലിന്റെ നീളം നോക്കിയും നിങ്ങളില്‍ സ്‌പേം കൗണ്ട് കുറവാണോ എന്ന് കണ്ടെത്താവുന്നതാണ്. നിങ്ങളുടെ ചൂണ്ടു വിരലിനേക്കാള്‍ നീളം മോതിരവിരലിന് കുറവാണെങ്കില്‍ നിങ്ങളില്‍ സ്‌പേം കൗണ്ട് കുറവായിരിക്കും. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരായിരിക്കും നിങ്ങള്‍ എന്ന് മനസ്സിലാക്കാം. മാത്രമല്ല ഇത്തരക്കാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

 നഖത്തിന്റെ നിറം

നഖത്തിന്റെ നിറം

നഖത്തിന്റെ നിറമാണ് മറ്റൊന്ന്. നിങ്ങളുടെ നഖത്തിന് താഴെ ചുവന്ന നിറമോ പാടുകളോ ഉണ്ടെങ്കിലും നിങ്ങളില്‍ സ്‌പേം കൗണ്ട് കുറയാനുള്ള സാധ്യതയെ ആണ് കാണിക്കുന്നത്. ഇത്തരം ലക്ഷണങ്ങളാകട്ടെ പെട്ടെന്ന് പ്രകടമാവുന്നവയാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കേണ്ടതാണ്.

ചെവിക്ക് മുകളില്‍ ചുളിവുകള്‍

ചെവിക്ക് മുകളില്‍ ചുളിവുകള്‍

സ്‌പേം കൗണ്ട് കുറയുന്നതും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ ബാധിക്കും എന്നതിന്റേയും സൂചനയാണ് ചെവിക്ക് മുകളിലുള്ള ചുളിവുകള്‍. ഇത്തരക്കാരില്‍ വന്ധ്യത വളരെ പെട്ടെന്ന് ബാധിക്കും എന്നാണ് ലക്ഷണങ്ങള്‍ പറയുന്നത്.

കഷണ്ടി

കഷണ്ടി

സാധാരണ പുരുഷ ലക്ഷണങ്ങളില്‍ ഒന്നാണ് കഷണ്ടി എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ കഷണ്ടി വരുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കണം. ബീജത്തിന്റെ എണ്ണം കുറയുന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് കഷണ്ടി എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന് മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം.

English summary

how to know sperm count without test

How to know sperm count without test? You might need to consult a doctor to know about the actual count. Here are some signs your sperm count is low.
Story first published: Wednesday, November 29, 2017, 10:38 [IST]
X
Desktop Bottom Promotion