സ്വയംഭോഗം ബീജോത്പാദനത്തിലെ വില്ലന്‍?

എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തില്‍ വന്ധ്യതയിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ എന്ന് നോക്കാം

By Aparna

പുരുഷന്റെ വന്ധ്യത ഇന്നത്തെ കാലത്ത് ഓരോ ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരിലാണ് വന്ധ്യതയുടെ തോത് വര്‍ദ്ധിച്ച് കാണപ്പെടുന്നത്. ഭക്ഷണ ശൈലിയിലെ അനാരോഗ്യകരമായ പ്രശ്‌നങ്ങളും, വ്യായാമക്കുറവും, മാനസിക സമ്മര്‍ദ്ദവും, മറ്റ് ആരോഗ്യപ്രശ്‌നങ്ങളും എല്ലാം ആരോഗ്യത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ഇതെല്ലാമാണ് പ്രധാനമായും വന്ധ്യതയിലേക്ക് നയിക്കുന്ന കാരണങ്ങള്‍.

ഒരു മില്ലി ലിറ്റര്‍ ശുക്ലത്തില്‍ ഏകദേശം 20 ദശലക്ഷം ബീജാണുക്കള്‍ ഉണ്ടായിരിക്കണം എന്നാണ് കണക്ക്. ഇല്ലെങ്കില്‍ സ്‌പേം കൗണ്ട് വളരെ കുറവായാണ് കണക്കാക്കുന്നത്. ശരിയായ ആകൃതിയില്‍ ഉള്ള ബീജങ്ങള്‍ 30 ശതമാനമെങ്കിലും ഉണ്ടായിരിക്കണം. എന്നാല്‍ മാത്രമേ വന്ധ്യതയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കി ആരോഗ്യം സംരക്ഷിക്കാന്‍ പുരുഷന് കഴിയുകയുള്ളൂ. ചൂട് കൂടിയ സ്ഥലങ്ങളില്‍ ജീവിക്കുന്ന പുരുഷന്‍മാരില്‍ പലപ്പോഴും വന്ധ്യതക്കുള്ള സാധ്യത വളരെ കൂടുതലായാണ് കണക്കാക്കുന്നത്. മാത്രമല്ല മാനസിക സമ്മര്‍ദ്ദം കൂടുതല്‍ ഉള്ളവരിലും ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. കുട്ടികളില്ലാത്ത കാര്യം സ്ത്രീകളേക്കാള്‍ മാനസികമായി തകര്‍ക്കുന്നത് പുരുഷന്‍മാരേയാണ്. തന്റെ പൗരുഷത്തെയാണ് അടിയറവ് വെക്കേണ്ടത് എന്ന ബോധ്യം പുരുഷന്‍മാരില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

സങ്കീര്‍ണത ഉണ്ടാക്കുന്ന ഒരു പ്രശ്‌നം തന്നെയാണ് വന്ധ്യത. അനേകം പുരുഷന്‍മാരാണ് ഇത്തരം പ്രശ്‌നങ്ങളില്‍ തകിടം മറിയുന്നവര്‍. ബീജത്തിന്റെ അളവും ചലനവും ആരോഗ്യവും എല്ലാം ഇവിടെ കണക്കാക്കപ്പെടുന്നുണ്ട്. വന്ധ്യതയെ സംബന്ധിച്ച് പല പുരുഷന്‍മാര്‍ക്കും പല വിധത്തിലുള്ള സംശയങ്ങളും പ്രശ്‌നങ്ങളും ഉണ്ടാവും. എന്താണ് ഇതിന്റെയെല്ലാം യാഥാര്‍ത്ഥ്യം എന്ന് തിരിച്ചറിയാം.

ശുക്ലവും ബീജവും

ശുക്ലവും ബീജവും

ശുക്ലവും ബീജവും തമ്മില്‍ വ്യത്യാസമുണ്ട്. ശുക്ലം എന്നത് ബീജങ്ങള്‍ നിറഞ്ഞ സ്രവമാണ്. മൂത്രാശയത്തിന് താഴെയുള്ള സെമിനല്‍ വെസിക്കിള്‍സ് ട്യുബുലാര്‍ ഗന്ഥികളിലാണ് ശുക്ലം ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ ബീജം നിര്‍മ്മിക്കുന്നത് വൃഷണങ്ങളാണ്. ആദ്യത്തേത് ബീജത്തെ ചലിക്കാന്‍ സഹായിക്കുന്നു. ബീജം ഒരു ലാബില്‍ പരിശോധിക്കാതെ ബീജത്തിന് എത്രത്തോളം ആരോഗ്യമുണ്ടെന്ന് പറയുക പ്രയാസമാണ്.

 ആരോഗ്യവാനെങ്കിലും

ആരോഗ്യവാനെങ്കിലും

നിങ്ങള്‍ക്ക് ആരോഗ്യകരമായ ഹൃദയമിടിപ്പ് നിരക്കുണ്ടാവുകയും, കൊളസ്‌ട്രോളും, രക്തസമ്മര്‍ദ്ധവും നിയന്ത്രണത്തിന് കീഴില്‍ ആയിരിക്കുകയും ചെയ്യും. എന്നാല്‍ ഇതുകൊണ്ട് ബീജത്തിന് ആരോഗ്യമുണ്ടെന്ന് പറയാനാവില്ല. അതുകൊണ്ട് തന്നെ വന്ധ്യതയെന്ന സാധ്യതയെ ഒരിക്കലും തള്ളിക്കളയാനും ആവില്ല.

ബീജം കുറവ് ദോഷമല്ല

ബീജം കുറവ് ദോഷമല്ല

ബീജത്തിന്റെ അളവ് കുറവ് ഒരു ദോഷകരമായ കാര്യമല്ല. ഇത് ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ്. നിങ്ങള്‍ അനാരോഗ്യകരമായ ഒരു ജീവിതശൈലിയാവും പിന്തുടരുന്നതെങ്കില്‍ നിങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. പുകവലി, മദ്യം എന്നിവ ഒഴിവാക്കുകയും ശരിയായ ഭക്ഷണവും, വ്യായാമങ്ങളും വേണ്ടി വരുകയും ചെയ്യും. പലരിലും ജീവിതശൈലിയിലെ മാറ്റം വഴി ബീജത്തിന്റെ അളവ് സാധാരണ നിലയിലേക്ക് കൊണ്ടുവരും.

താപനിലയിലെ മാറ്റം

താപനിലയിലെ മാറ്റം

ഒരു മില്ലി ലിറ്ററില്‍ 10 മില്യണാണ് ബീജസംഖ്യയെങ്കില്‍ അതിന് ബീജസംഖ്യ കുറവാണ് എന്ന് അര്‍ത്ഥമില്ല. ദിവസങ്ങള്‍ക്കനുസരിച്ച് ഇതില്‍ മാറ്റം വരാം. ഉദാഹരണത്തിന് അന്തരീക്ഷതാപനില മനുഷ്യരിലെ ബീജത്തിന്റെ അളവില്‍ മാറ്റം വരുത്തും. അതുകൊണ്ടാണ ചൂടുകൂടിയ കാലാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ബീജോത്പാദനത്തിന്റെ കാര്യത്തില്‍ പ്രതിസന്ധി നേരിടേണ്ടി വരുന്നത്.

പ്രതിരോധം ശരീരത്തില്‍ തന്നെ

പ്രതിരോധം ശരീരത്തില്‍ തന്നെ

ചിലരില്‍ ബീജത്തിനെതിരേ പ്രവര്‍ത്തിക്കുന്ന ആന്റി സ്‌പേം ആന്റിബോഡി ഉണ്ട്. ഇത് പ്രതിരോധ വസ്തുവാണ്. ഇതുള്ളവരില്‍ ബീജത്തിന്റെ എണ്ണവും ശേഷിയും കുറയുന്നതിന് കാരണമാകുന്നു. ഇത് പലപ്പോഴും വന്ധ്യത പോലുള്ള പ്രശ്‌നത്തിന് കാരണമാകുന്നു.

അണുബാധ

അണുബാധ

ചിലയിനം അണുബാധകള്‍ പലപ്പോഴും ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ്. പ്രത്യേകിച്ച് പുരുഷന്റെ ലൈംഗികാവയവത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളും അണുബാധകളും. ഇതെല്ലാം വന്ധ്യത പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളേയും അല്‍പം സൂക്ഷിക്കുക.

ബീജത്തിന്റെ ഗുണമേന്‍മ

ബീജത്തിന്റെ ഗുണമേന്‍മ

ഒന്നോ രണ്ടോ ആഴ്ചത്തേക്ക് ലൈംഗിക ബന്ധം അല്ലെങ്കില്‍ സ്വയംഭോഗം ചെയ്യാതിരുന്നാല്‍ ബീജത്തിന്റെ ഗുണമേന്മ വര്‍ദ്ധിക്കില്ല. ഓരോ ദിവസവും ബീജം ഉത്പാദിപ്പിക്കപ്പെടുകയും നിങ്ങളുടെ വൃഷണത്തില്‍ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. ഏറെക്കാലം ഇത്തരത്തില്‍ ശേഖരിക്കപ്പെട്ടിരിക്കുന്നത് ഡി എന്‍ എ തകരാറിന് ചിലപ്പോള്‍ കാരണമാകുന്നു.

സ്വയംഭോഗവും ലൈംഗിക ബന്ധവും

സ്വയംഭോഗവും ലൈംഗിക ബന്ധവും

പുതിയ ബീജങ്ങള്‍ ഉത്പാദിപ്പിക്കാന്‍ വൃഷണത്തിന് ആറ് ആഴ്ചകള്‍ വേണം. ലൈംഗികബന്ധമോ, സ്വയംഭോഗമോ ബീജത്തിന്റെ അളവിനെ ബാധിക്കില്ല. ജീവിതകാലം മുഴുവന്‍ ബീജം ഉത്പാദിപ്പിക്കാനാവുന്ന വിധത്തിലാണ് നിങ്ങളുടെ ശരീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്വയം ഭോഗവും ലൈംഗിക ബന്ധവും ഒരുതരത്തിലും ഇതിനെ ബാധിക്കുന്നില്ല.

രോഗങ്ങള്‍

രോഗങ്ങള്‍

ഇന്നത്തെ കാലത്ത് രോഗങ്ങള്‍ ഒഴിഞ്ഞിട്ടുള്ള സമയം ഇല്ല എന്ന് തന്നെ പറയാം. പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയെല്ലാം പ്രത്യുത്പാദന ശേഷിയെ കുറക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം രോഗങ്ങളെ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്.

സൈക്കിള്‍ ചവിട്ടുന്നത്

സൈക്കിള്‍ ചവിട്ടുന്നത്

ഏറെ സമയത്തേക്ക് സൈക്കിള്‍ ചവിട്ടുന്നത് വൃഷണത്തിലെ ചൂട് വര്‍ദ്ധിപ്പിക്കും. ഇറുകിയ പാന്റ്‌സും, അടിവസ്ത്രങ്ങളും ധരിക്കുന്നതും ഇതിന് കാരണമാകും. മടിയില്‍ വെച്ച് ലാപ് ടോപ്പ് ഉപയോഗിക്കുന്നതും ഇതേ പ്രശ്‌നമുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്.

X
Desktop Bottom Promotion