For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമിതവ്യായാമം പുരുഷനെ തകര്‍ക്കും

അമിതവ്യായാമം പുരുഷന്റെ പ്രത്യുത്പാദന ശേഷിയെ എങ്ങനെ ഇല്ലാതാക്കുന്നു എന്ന് നോക്കാം.

|

ഇന്നത്തെ കാലത്ത് വ്യായാമം ചെയ്ത് ശരീരം ഫിറ്റ് ആക്കാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇത്തരത്തില്‍ അമിതമായി വ്യായാമം ചെയ്താലേ ഒത്ത ശരീരവും ആരോഗ്യവും ഉണ്ടാവും എന്ന് വിചാരിയ്ക്കുന്നവരാണ് പലരും. എന്നാല്‍ അമിതവ്യായാമം പുരുഷന്റെ പ്രത്യുത്പാദന ശേഷിയെ കുറയ്ക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗര്‍ഭിണി മുടിമുറിക്കരുത് അന്ധവിശ്വാസമല്ല, അപകടം

വ്യായാമത്തിന് ആരോഗ്യഗുണങ്ങള്‍ ധാരാളം ഉണ്ടെങ്കിലും പലപ്പോഴും അമിതമായി വര്‍ക്കൗട്ട് ചെയ്യുന്നത് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അമിതവ്യായാമം എങ്ങനെ പുരുഷന്റെ ആരോഗ്യത്തെ ബാധിയ്ക്കും എന്ന് നോക്കാം. പുരുഷന്‍ സൂക്ഷിക്കുക ഈ ലക്ഷണങ്ങളെ

 ഫാക്റ്റ് 1

ഫാക്റ്റ് 1

വിവാഹിതരായ 261 ആരോഗ്യമുള്ള പുരുഷന്‍മാരില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ ശാസ്ത്രഞ്ജര്‍ എത്തിച്ചേര്‍ന്നത്. പഠനവിധേയമായവരെല്ലാം തന്നെ 25-നും 40-നും ഇടയില്‍ പ്രായമുള്ളവരായിരുന്നു.

 ഫാക്റ്റ് 2

ഫാക്റ്റ് 2

പഠനവിധേയരാക്കിയ പുരുഷന്‍മാരെ രണ്ട് വിഭാഗങ്ങളാക്കി തിരിച്ചു. ഒരു വിഭാഗം ഉയര്‍ന്ന തോതില്‍ വ്യായാമം ചെയ്യുന്നവരും മറ്റൊരു വിഭാഗം സാധാരണ ജീവിതശൈലിയുടെ ഭാഗമായി വര്‍ക്കൗട്ട് ചെയ്യുന്നവരും.

ഫാക്റ്റ് 3

ഫാക്റ്റ് 3

സാധാരണ വ്യായാമങ്ങള്‍ ചെയ്യുന്നവര്‍ക്ക് ജോഗിംങ്, ട്രെഡ്മില്‍ എന്നിവ ദിവസവും 35 മിനിട്ട് വീതം 12 ആഴ്ചയോളം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.

ഫാക്റ്റ് 4

ഫാക്റ്റ് 4

അമിതവ്യായാമത്തില്‍ ഉള്‍പ്പെടുത്തിയവര്‍ ദിവസവും വേഗത്തില്‍ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യാനും ഒരു മണിക്കൂറോളം ഇത് തുടരാനും നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്കും 12 ആഴ്ചയാണ് ഇതിന് സമയം കൊടുത്തത്.

 ഫാക്റ്റ് 5

ഫാക്റ്റ് 5

12 ആഴ്ചയ്ക്ക് ശേഷം ഇരുവിഭാഗങ്ങളുടേയും ബീജം പരിശോധനയ്ക്കായി എടുത്ത് ലബോറട്ടറിയിലേക്കയച്ചു.

ഫാക്റ്റ് 6

ഫാക്റ്റ് 6

എന്നാല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം അമിതമായി വ്യായാമം ചെയ്തവരുടെ സ്‌പേം കൗണ്ട് വളരെ കുറഞ്ഞതായി കണ്ടെത്തി.

ഫാക്റ്റ് 7

ഫാക്റ്റ് 7

എന്നാല്‍ പരിശോധന നടത്തിയവരില്‍ 45% പുരുഷന്‍മാരിലാണ് ഇത്തരമൊരു പ്രശ്‌നം കണ്ടെത്തിയത്. അമിതവ്യായാമം ചെയ്ത എല്ലാവരിലും ഈ പ്രശ്‌നം ഉണ്ടായില്ല എന്നതാണ് മറ്റൊരു വ്യത്യാസം.

ഫാക്റ്റ് 8

ഫാക്റ്റ് 8

അമിതവ്യായാമം ചെയ്യുന്നവരില്‍ ധാരാളമായി പോഷകനഷ്ടവും ഊര്‍ജ്ജനഷ്ടവും സംഭവിയ്ക്കുന്നത് കൊണ്ടാണ് ഇത്തരം പ്രശ്‌നം ഉണ്ടാവുന്നത് എന്നാണ് പഠനത്തിന്റഎ അവസാനമെത്തിയ നിഗമനം.

English summary

Can High Intensity Workout Reduce Sperm Count In Men

How does high intensity workout affect sperm count? Let us find out in this article.
Story first published: Saturday, January 7, 2017, 10:46 [IST]
X
Desktop Bottom Promotion