Latest Updates
-
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ!
മുലകുടി നിര്‍ത്താന്‍ ചില വഴികള്‍
കുഞ്ഞ് ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്ക് കടക്കുമ്പോൾത്തന്നെ കുഞ്ഞിന്റെ മുലകുടി നിർത്തുന്നതിനെക്കുറിച്ച് അമ്മ പലപ്രാവശ്യം ചിന്തിച്ചിരിയ്ക്കും. പലതവണ ശ്രമിച്ച് പരാജയപ്പെട്ടിട്ടുമുണ്ടാകും.ഒരു ചെറിയ കുഞ്ഞിനെത്തന്നെ മുലയുട്ടലിൽ നിന്ന് പിന്തിരിപ്പിക്കുക വളാരെ പ്രയാസമാണ്. പ്രായം കൂടുന്തോറും അത് പ്രയാസമേറിയതാകും.
ബാല്യത്തിലേക്ക് കടന്ന നിങ്ങളുടെ കുഞ്ഞിന്റെ മുലകുടി നിർത്തുന്നതിനുള്ള ചെറിയ ചില മാർഗ്ഗങ്ങൾ ഇവിടെ പറയുന്നു.
മുലയൂട്ടൽ നിർത്തുമ്പോൾ നിങ്ങളിലും കുട്ടിയിലും സ്വാഭാവികമായ ചില മാറ്റങ്ങൾ സംഭവിയ്ക്കും. ആ മാറ്റങ്ങളെക്കുറിച്ച് അൽപ്പം മനസ്സിലാക്കിയിരിയ്ക്കുന്നത് എന്താണ് സംഭവിയ്ക്കുന്നതെന്ന് മനസ്സിലാക്കാൻ നിങ്ങളെ സഹായിയ്ക്കും.

മുലയൂട്ടൽ നിർത്തുമ്പോളൂണ്ടാകുന്ന വൈകാരികമായ മറ്റങ്ങളേപ്പറ്റിയും ബോധവതിയായിരിയ്ക്കണം.മുലയൂട്ടൽ നിർത്തുന്നതിന്റെ ഫലമായി അന്തർ ഗ്രന്ധീ സ്രവങ്ങളിലുണ്ടാകുന മാറ്റങ്ങൾ ശാരീരികം മാത്രമല്ല മാനസികവും വൈകാരികവും കൂടിയായിരിയ്ക്കും എന്ന് മറക്കരുത്.
നിങ്ങൾക്കു മാത്രമല്ല കുഞ്ഞിനേയും മുലകുടി നിർത്തുന്നത് ബാധിയ്ക്കാം ഇത്തരുണത്തിൽ കുഞ്ഞിനെ മനസ്സിലാക്കേണ്ടത് വളരെ അതാവശ്യമാണ്. നിർബന്ധിതമായ ഒരു മാറ്റത്തിലൂടെ ഇഷ്ടമില്ലാതെ കടന്നുപോകുകയാണ് നിങ്ങളുടെ കുഞ്ഞ് എന്ന് മറക്കരുത്.എന്തിനാണ് അത്തരമൊരു മാറ്റം എന്ന് കുഞ്ഞിനു മനസിലാകുകയുമില്ല.
മുലയൂട്ടൽ നിർത്തുന്നത് പെട്ടെന്നാകാതെ നോക്കുക. അമ്മയ്കും കുഞ്ഞിനും നല്ലത് പതിയെ എന്നാൽ കൃത്യമായി, ക്രമമായി മുലയൂട്ടൽ നിർത്തുന്നതാണ്.പെട്ടെന്ന് മുലയൂട്ടൽ നിർത്തിയാൽ അമ്മയുടെ സ്തനങ്ങളിലെ പാൽച്ചാലുകൾ അടഞ്ഞ് മുലകളിൽ നീരു വരുന്ന വേദനാജനകമായ അവസ്ഥയിലേക്ക് പോയേക്കാം. ചിലപ്പോൾ അത് അണുബാധയിലേക്കു നയിയ്ക്കുകയും ചെയ്തേക്കാം. അതുകൊണ്ട് പതിയെ മാത്രം മുലയൂട്ടൽ നിർത്തുക.
നഗ്നമായ സ്തനങ്ങൾ കുഞ്ഞു കാണുന്നത് ഒഴിവാക്കുന്നത് നന്നായിരിയ്കും. കുഞ്ഞിനു മുന്നിൽ വച്ച് കുളിയ്ക്കുകയോ വസ്ത്രം മാറുകയോ ചെയ്യുന്നത് ഒഴിവാക്കാം. കുഞ്ഞ് സ്തനങ്ങൾ കാണുമ്പോൾ മുലകുടിയ്ക്കുന്നതിനെപ്പറ്റി ഓർമ്മ വരികയും മുലകുടിയ്ക്കാൻ നിർബന്ധം പിടിയ്ക്കുകയും ചെയ്തേക്കും.
വ്യത്യസ്തമായി കുഞ്ഞിനെ എടുക്കുക. മുലകുടിയ്ക്കുമ്പോൾ എടുക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി കുഞ്ഞിനെ എടുക്കുക. അങ്ങനെയാകുമ്പോൾ കുഞ്ഞ് മുലകുടിയ്ക്കുന്നതിനെപ്പറ്റി മറന്ന് പോകും.
സാധാരണയയി കുഞ്ഞിനു മുലകൊടുക്കുമ്പോൾ ഇരിയ്ക്കുന്ന കസേരയിലോ മറ്റൊ കുഞ്ഞിന്റെ മുന്നിൽ വച്ച് ഇരിയ്ക്കാതിരിയ്ക്കാൻ ശ്രമിയ്ക്കുക. മുലകുടിയ്ക്കുന്നതിനെപ്പറ്റി കുഞ്ഞ് ഓർക്കാനിടയുള്ള സാഹചര്യങ്ങളെല്ലാം കഴിയുന്നതും ഒഴിവാക്കുന്നത് നന്നായിരിയ്ക്കും.
കുഞ്ഞിന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള തന്ത്രങ്ങൾ ഉപയോഗിയ്ക്കുക. കുഞ്ഞുങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിയ്ക്കാൻ എളുപ്പമാണ്.മുലകുടിയ്ക്കാനായി നിർബന്ധം പിടിച്ചാൽ കുഞ്ഞിനെയുമെടുത്ത് അൽപ്പം വെളിയിൽ നടക്കുകയോ കുഞ്ഞിനിഷ്ടമുള്ള പാട്ടുപാടിക്കൊടുക്കുകയോ ഭക്ഷണം കൊടുക്കുകയോ ചെയ്യുക.കുഞ്ഞിനെ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിയ്ക്കാൻ പ്രേരിപ്പിയ്ക്കുക.
കുഞ്ഞുങ്ങളെ ഉറക്കുവാൻ മുലയൂട്ടലല്ലാതെ മറ്റെന്തെങ്കിലും വഴികൾ തിരഞ്ഞെടുക്കുക.എടുത്തുകൊണ്ട് കുറേ നേരം നടക്കുന്നതോ, തോളിൽ ചായുറക്കുന്നതോ, കാറിലിരുന്ന് ചെറിയൊരു യാത്ര ചെയ്യുന്നതോ തൊട്ടിലാട്ടുന്നതോ എന്തെങ്കിലും വഴികൾ ഉറക്കുവാൻ കണ്ടു പിടിയ്ക്കുക.
മുലയൂട്ടലിനു പകരം മറ്റെന്തെങ്കിലും രീതികൾ ഭക്ഷണം നൽകാനായി കണ്ടെത്തുക.നിപ്പിളുകൾ, ഉറിഞ്ചിക്കുടിക്കാൻ കഴിയുന്ന കപ്പുകൾ, മറ്റ് രുചികരമായ ഭക്ഷണങ്ങൾ എന്നിവ നൽകി കുഞ്ഞിനെ പണ്ട് മുലയൂട്ടിയിരുന്ന സ്ഥിരം സമയത്ത് നിർബന്ധം പിടിയ്ക്കുന്നതിൽ നിന്ന് പിന്തിരിപ്പിയ്കുക.
മുലപ്പാലിനു പകരം കുപ്പിപ്പാലു നൽകുക. മുലപ്പാൽ കുടിച്ചു ശീലിച്ച കുട്ടികൾ പൊതുവേ കുപ്പിപ്പാലു കുടിയ്ക്കാൻ മടി കണിയ്ക്കും. മുലപ്പാൽ പൊതുവേ കൊടുക്കാത്ത സമയത്തു തന്നെ കുപ്പിപ്പാൽ കൊടുത്ത് ശീലമാക്കുക.
മുലപ്പാലിനു പകരം കട്ടിയാഹാരം നൽകുക.നാടൻ കുറുക്കുകൾ, പുഴുങ്ങിയ പച്ചക്കറികൾ, കുഞ്ഞിനു ദഹിയ്ക്കുന്ന പഴവർഗ്ഗങ്ങൾ എന്നിവ നൽകാം. വീട്ടിലെ മറ്റുള്ളവർ ഒരുമിച്ച് ഭക്ഷണം കഴിയ്ക്കുമ്പോൾ കുഞ്ഞിനും അൽപ്പം ഭക്ഷണം നൽകാം.ഒരുമിച്ചുള്ള ഭക്ഷണം കുഞ്ഞിനു വയറു നിറയുന്നതിനൊപ്പം സുരക്ഷിതത്വ ബോധമുണ്ടാക്കും.
ഒരിയ്ക്കലും ഭക്ഷണം കഴിയ്ക്കാൻ കുഞ്ഞിനെ നിർബന്ധിയ്ക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. ഭക്ഷണം കഴിയ്ക്കുന്നത് സന്തോഷകരമായ ഒരനുഭവമായി മാറ്റണം. വയറു നിറഞ്ഞിരിയ്ക്കുമ്പോൾ കുഞ്ഞ് മുലപ്പാലിനെപ്പറ്റി ഓർക്കില്ല.
ആരോഗ്യകരമായ, രുചിയുള്ള പലഹരങ്ങൾ കുട്ടികൾക്ക് നൽകാം.മുലപ്പാലിനു നിർബന്ധം പിടിയ്ക്കുന കുഞ്ഞിനു അലമാരയിൽ നിന്ന് അവരുടെ ഇഷ്ട പലഹാരമെടുത്ത് നൽകിയാൽ കുഞ്ഞ് വേഗം മുലകിടിയ്ക്കുന്നതിനെപ്പറ്റി മറന്നുകൊള്ളും.
ഓർക്കുക ആറു മാസം വരെ കുഞ്ഞിനു മുലപ്പാലല്ലാതെ വേറൊരു ഭക്ഷണവും ആവശ്യമില്ല.മുലപ്പാൽ ലഭ്യമാണെങ്കിൽ കഴിയുന്നതും അതു തന്നെ കുഞ്ഞിനു നൽകണം.മുലയൂട്ടുന്നത് കുഞ്ഞിനു മാത്രമല്ല അമ്മമാർക്കും ആരോഗ്യകരമാണെന്നോർക്കണം.



Click it and Unblock the Notifications