Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഗര്‍ഭലക്ഷണങ്ങള്‍ പലതരം
ഏതൊരു വിവാഹിതയായ സ്ത്രീയും കൊതിക്കുന്ന നിമിഷമാണ് തന്‍െറ ഗര്‍ഭപാത്രത്തില്‍ ഒരു ജീവന് തുടിക്കുന്നുവെന്ന തിരിച്ചറിവ്.
ആര്‍ത്തവത്തില്‍ ക്രമക്കേടുണ്ടായാല്‍, രാവിലെ ഛര്ദിക്കാന് തോന്നിയാല്‍,വയറുവേദനയുണ്ടായാല്‍ ഡോക്ടറുടെ അടുത്ത് പോയി ‘വിശേഷം' അറിയാന്‍ വെമ്പല്‍ കൊള്ളുന്നവരാണ് എല്ലാവരും.
നിങ്ങള്‍ ഒരു അമ്മയായി എന്നറിയിക്കാന്‍ ശരീരം തന്നെ ചില ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് കാട്ടിതരുന്നുണ്ട് എന്നതാണ് വാസ്തവം. വേണമെങ്കില്‍ തിരിച്ചറിഞ്ഞോളൂ എന്ന മട്ടിലുള്ള ആ ലക്ഷണങ്ങള്‍ ചിലരില്‍ നേരിയ രീതിയിലാണെങ്കില്‍ മറ്റു ചിലരില്‍ അല്‍പ്പം തീവ്രമായിരിക്കും.

ആര്‍ത്തവത്തിലെ വ്യതിയാനമാണ് സാധാരണ കണ്ടുവരുന്ന ലക്ഷണം. സാധാരണ സ്ത്രീകള്‍ 28 ദിവസത്തിനുള്ളില്‍ ഋതുമതിയാകേണ്ടതാണ്. ചിലരില്‍ ഭക്ഷണരീതികളിലെ മാറ്റം, മാനസിക സമ്മര്‍ദം തുടങ്ങിയ കാരണങ്ങളാല്‍ ഒരാഴ്ച വരെ ആര്‍ത്തവം വൈകാനിടയുണ്ട്. ഒരാഴ്ചയില്‍ കൂടുതല്‍ വൈകുന്ന പക്ഷം ഗര്‍ഭിണിയാകാനുള്ള സാധ്യത കൂടുതലാണ്.
രാവിലെയുള്ള അസ്വസ്ഥതയാണ് മറ്റൊരു ലക്ഷണം. രാവിലെ എഴുന്നേല്ക്കുമ്പോള് ഓക്കാനം,ഇടക്കിടക്ക് ചര്‍ദി,മനംപിരട്ടല്‍ എന്നിവ ഉണ്ടാകും. ഗര്‍ഭിണി ആയി രണ്ട് ആഴ്ച കഴിയുമ്പോള്‍ കണ്ടുവരുന്ന ഈ ലക്ഷണം 14 ആഴ്ചകള്‍ വരെ ഇത് നീളും.
മണമാണ് ഗര്‍ഭിണികളില്‍ മനംപിരട്ടലിനുള്ള പ്രധാന കാരണം. സിഗരറ്റ് പുക, ചിലതരം പെര്‍ഫ്യൂമിന്‍െറ മണം, ഭക്ഷണങ്ങളുടെ മണം തുടങ്ങിയവ അസ്വസ്ഥതകള്‍ ഉണ്ടാക്കും. സ്ത്രീ ഹോര്‍മാണായ ഈസ്ട്രജന്‍െറ നില പെട്ടന്ന് ഉയരുന്നതിനാലാണ് ഗര്‍ഭിണികളില്‍ ചര്‍ദില്‍ ഉണ്ടാകുന്നത്. ആദ്യ മൂന്ന് മാസങ്ങളില്‍ ചില സ്ത്രീകള്‍ക്ക് ചില പ്രത്യകേ ഭക്ഷണങ്ങളോട് പ്രത്യകേ ഇഷ്ടവും ചില ഭക്ഷണങ്ങളോട് വെറുപ്പും ഉണ്ടാകാറുണ്ട്.
ഗര്‍ഭിണികളാകുന്ന സ്ത്രീകളില്‍ മാറിടത്തിന് വലുപ്പം വെക്കുകയും കൂടുതല്‍ മൃദുലമാവുകയും ചെയ്യും.മുഴുപ്പും തരിപ്പും കണ്ടുവരാറുണ്ട്. ഹോര്‍മോണ്‍ മാറ്റം മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
മുകളില്‍ പറഞ്ഞ ലക്ഷണങ്ങളെല്ലാം ഒരുമിച്ചുവരുകയാണെങ്കില് ഉറപ്പിച്ചോളൂ, നിങ്ങളുടെ വീട്ടില്‍ പുതിയ ഒരംഗം കടന്നുവരാന്‍ പോവുകയാണ്.



Click it and Unblock the Notifications
