Latest Updates
-
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ
ആദ്യ മാസം മുതല്‍ തന്നെ ഉത്കണ്ഠയെ കൈകാര്യം ചെയ്യണം: ഗര്‍ഭകാലം അതി പ്രധാനം
ഗര്‍ഭധാരണം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഒരു സുപ്രധാന ഘട്ടമാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഈ സമയം നിരവധി ആശങ്കകളും ഉത്കണ്ഠയും ഉണ്ടായേക്കാം. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതും ആശങ്കകളെ വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് ആദ്യത്തെ ട്രൈമസ്റ്ററില്‍ സങ്കീര്‍ണതകളെക്കുറിച്ചുള്ള ആശങ്കകള്‍ അമിതമായേക്കാം. പൊതുവായ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതും സഹായം തേടേണ്ട സമയം അറിയുന്നതും ഈ ആശങ്കകളെ ലഘൂകരിക്കും.
അത് മാത്രമല്ല ആരോഗ്യത്തിന് എത്രത്തോളം പ്രതിസന്ധികള്‍ ഉണ്ടാവുന്നു എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യം, ഉത്കണ്ഠകളെ എങ്ങനെ ലഘൂകരിക്കാം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ട കാര്യമാണ്. പലപ്പോഴും ആദ്യത്തെ മാസത്തില്‍ സ്ത്രീകളില്‍ ആശങ്കകള്‍ കൂടുതലായിരിക്കും. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം, ഏതെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് വായിക്കാം.

എക്ടോപിക് പ്രഗ്നന്‍സി
പല സ്ത്രീകളുടേയും പ്രധാന ആശങ്ക എന്ന് പറയുന്നത് ഇത് തന്നെയാണ്. പലപ്പോഴും അണ്ഡവും ബീജവും സംയോജിച്ച് ഭ്രൂണം ഗര്ഭപാത്രത്തിന് പുറത്ത് രൂപപ്പെടുന്ന അവസ്ഥയാണ് ഇത്. പ്രത്യേകിച്ച് ഫലോപിയന്‍ ട്യൂബില്‍ ആണ് ഇത്തരം ഗര്‍ഭധാരണം സംഭവിക്കുന്നത്. ഇത് വയറു വേദന, രക്തസ്രാവം, തലകറക്കം മറ്റ് അസ്വസ്ഥതകള്‍ എന്നിവയുണ്ടാക്കുന്നു. ജീവന് വരെ ഭീഷണിയായേക്കാവുന്ന അവസ്ഥയുണ്ടാവുന്നു. ഇതിനെക്കുറിച്ചുള്ള ആശങ്കകള്‍ സ്ത്രീകളില്‍ വര്‍ദ്ധിക്കുന്നത് പലപ്പോഴും ആദ്യത്തെ ട്രൈമസ്റ്ററിലാണ്.
ഉത്കണ്ഠയെ പ്രതിരോധിക്കാന്‍
പലപ്പോഴും ഉത്കണ്ഠ പോലുള്ള അവസ്ഥയും ഗര്‍ഭാവസ്ഥയില്‍ സ്ഥിരമാണ്. അതിനെ ലഘൂകരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. കൃത്യമായി ഡോക്ടറുടെ പിന്തുണയും പങ്കാളിയുടേയും കുടുംബത്തിന്റേയും പിന്തുണയും ഉറപ്പ് വരുത്തുക. കൂടാതെ അപകട സാധ്യതകളെ തിരിച്ചറിഞ്ഞ് ഓരോ സമയത്തും ചെയ്യേണ്ടതായ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുക. നിങ്ങളെ പിന്തുണക്കുന്ന ഗ്രൂപ്പുകളിലും മറ്റും സജീവമായി തുടരുന്നു ആശങ്കയും ഉത്കണ്ഠയും ഇല്ലാതാക്കുന്നു.
ആരോഗ്യകരമായ സമ്പ്രദായങ്ങള്‍
ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നത് സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. സമീകൃതാഹാരം, ചിട്ടയായ വ്യായാമം, മതിയായ വിശ്രമം എന്നിവ പ്രധാനമാണ്. മദ്യപാനം, പുകവലി, ദോഷകരമായ വസ്തുക്കള്‍ എന്നിവ ഒഴിവാക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇതെല്ലാം ആദ്യ ട്രൈമസ്റ്റര്‍ മുതല്‍ തന്നെ ശീലിക്കുന്നത് ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണ്. ഏത് ഘട്ടത്തിലും ആരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത് നല്ലതാണ്.
എപ്പോള്‍ സഹായം തേടണം
കനത്ത രക്തസ്രാവം, കഠിനമായ വേദന അല്ലെങ്കില്‍ പനി തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍, അടിയന്തിര വൈദ്യസഹായം നിര്‍ബന്ധമാണ്. കൃത്യമായ പരിഹാരമാണ് നിര്‍ദ്ദേശിക്കേണ്ടത് എന്നതാണ് പ്രധാന കാര്യം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൃത്യമായി ഈ വശങ്ങള് മനസ്സിലാക്കുന്നത് ഗര്‍ഭത്തിന്റെ ആദ്യകാല സങ്കീര്ണതകളുമായി ബന്ധപ്പെട്ട ചില ഉത്കണ്ഠകളെ ലഘൂകരിക്കും. ശരിയായ പരിചരണവും പിന്തുണയും ഉള്ളതിനാല്‍, പല സ്ത്രീകളും ഈ കാലയളവില്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു.



Click it and Unblock the Notifications
