Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭകാല പുറംവേദന രൂക്ഷം: ഇപ്രകാരം മസ്സാജ് ചെയ്യാം
ഗർഭകാലം സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും നാളുകളാണെന്ന് പറയുമെങ്കിലും വേദനയുടെയും അസ്വസ്ഥതകളുടെയും കൂടി കാലമാണ്. ഈ ശരീര വേദനകൾക്ക് ചെറിയൊരു ആശ്വാസം നൽകുന്നതാണ് മസാജിങ്. എന്നാൽ മസാജ് ചെയ്യുന്നത് ഗർഭകാലത്തു സുരക്ഷിതമാണോ? എപ്പോഴെല്ലാം ചെയ്യാം, എന്തൊക്കെ ഒഴിവാക്കണം എന്നെല്ലാം കൂടി നാം അറിഞ്ഞിരിക്കണം.
ആദ്യത്തെ മൂന്ന് മാസം പലർക്കും ക്ഷീണവും, ഛർദ്ദിലും, മോർണിംഗ് സിക്ക്നെസും ഉണ്ടായിരിക്കും. കൂടാതെ ഗർഭം അലസാനുള്ള സാധ്യതയും ആദ്യ മൂന്നു മാസങ്ങളിൽ കൂടുതൽ ആയിരിക്കും. അതിനാൽ ആദ്യ മാസങ്ങളിൽ മസാജ് ഒഴിവാക്കാണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഗുണങ്ങൾ എന്തെല്ലാമെന്ന്
ഗർഭിണികളിലെ കൈ കാൽ വേദന കുറയ്ക്കാൻ, പ്രസവ സമയത്തെ വേദന ലഘുകരിക്കാൻ, ശസ്ത്രക്രീയയ്ക്ക് ശേഷമുള്ള വേദന, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ കുറയ്ക്കാൻ, വിഷാദത്തിൽ നിന്നും കരകയറ്റാൻ, മൂഡ് നോർമൽ ആക്കാൻ,ഉറക്കമില്ലായ്‌മ പരിഹരിക്കാൻ എന്നിവയ്‌ക്കെല്ലാം മസാജ് നമ്മെ സഹായിക്കുന്നു.
ഒഴിവാക്കേണ്ട ചില ഭാഗങ്ങൾ
ഗർഭിണികളുടെ ശരീരം കുഞ്ഞിന്റെ സുരക്ഷയ്ക്കും ജനനത്തിനുമായി ഒരുങ്ങിക്കൊണ്ടിരിക്കും. അതിനാൽ മസാജ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മസാജിനായി നിവർന്നോ, വളഞ്ഞോ ഇരിക്കുന്നതിനേക്കാൾ വശം തിരിഞ്ഞ് കിടക്കുന്നതാണ് ഉത്തമം. മസാജ് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഭാഗങ്ങൾ ഇവയാണ്.

വയർ
കുഞ്ഞിന്റെ സുരക്ഷയെ ഓർത്ത് ഗർഭിണിയുടെ വയർ മസാജ് ചെയ്യാതിരിക്കുന്നതാണ് ഉത്തമം. വേണമെങ്കിൽ സ്ട്രച് മാർക്ക് ക്രീം മൃദുവായി വയറിൽ പുരട്ടാവുന്നതാണ്
കാലുകൾ
കാലുകളിൽ ധാരാളം പ്രഷർ കൊടുത്തു മസാജ് ചെയ്യരുത്. അങ്ങനെ ചെയ്താൽ കാലിലേക്കുള്ള രക്തപ്രവാഹം കുറയുകയും രക്തം കട്ട പിടിക്കാനുള്ള സാധ്യത കൂടുകയും ചെയ്യും.
പ്രഷർ പോയിന്റ്
നമ്മുടെ ശരീരത്തിൽ കൈത്തണ്ട, വിരലുകൾ, ജോയിന്റ് എന്നിവിടങ്ങളിൽ റിഫ്ളക്സോളജി പ്രഷർ പോയിന്റ്റുകൾ ഉണ്ട്. ഈ ഭാഗങ്ങളിൽ മസാജ് ചെയ്യുന്നത് ഗർഭിണികൾക്ക് സങ്കോചം ഉണ്ടാക്കുമെന്ന് പറയപ്പെടുന്നു.
രക്ത സമ്മർദ്ദം മൂലമുള്ള പ്രശ്നം, മാസം തികയാതെയുള്ള പ്രസവം, രക്തം കട്ടപിടിക്കൽ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നീ പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും ഗർഭാവസ്ഥയിൽ നിങ്ങളുടെ ശരീരം കൂടുതൽ ഭാരം താങ്ങേണ്ടതിനാൽ മസാജ് വളരെ ഗുണകരമാണ്.

ഗർഭിണികൾ പതിവായി മസാജ് ചെയ്യുന്നത് പ്രസവ സമയത്തെ വേദനയും ദൈർഘ്യവും കുറയ്ക്കുകയും കൂടുതൽ സുഖകരമായ അവസ്ഥ പ്രദാനം ചെയ്യുകയും ചെയ്യും. ചില പ്രഷർ പോയിന്റ്റുകൾ ഗർഭം അലസാൻ കാരണമാകുമെന്ന് പറയുന്നുവെങ്കിലും അതിനെ സധൂകരിക്കുന്ന തെളിവുകളൊന്നും ലഭ്യമല്ല.



Click it and Unblock the Notifications
