Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
കുഞ്ഞിന്റെ ചര്‍മ്മം വേനലിലും സംരക്ഷിക്കാം: മൃദുവായി സംരക്ഷിക്കാന്‍ മാര്‍ഗ്ഗങ്ങള്‍
കുഞ്ഞിന്റെ ചര്‍മ്മം അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. നിങ്ങളുടെ കുഞ്ഞിന്റെ ചര്‍മ്മത്തില്‍ പലപ്പോഴും പല വിധത്തിലുള്ള അലര്‍ജികളും പ്രശ്നങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ഇതിനെയെല്ലാം അതീവ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. നിങ്ങളുടെ കുഞ്ഞിന്റെ ചര്‍മ്മം വളരെ മൃദുവായിരിക്കുന്നതിന് വേണ്ടി പല കാര്യങ്ങളും നാം ശ്രദ്ധിക്കേണ്ടതായുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് മോയ്സ്ചുറൈസര്‍. എന്നാല്‍ എല്ലാ മോയ്സ്ചുറൈസറുകളും കുഞ്ഞില്‍ പരീക്ഷിക്കാന്‍ പാടില്ല. കുഞ്ഞിന്റെ ചര്‍മ്മത്തിന് ആരോഗ്യകരമായ രീതിയില്‍ ഉള്ള മോയ്സ്ചുറൈസറുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.
നവജാതശിശുക്കള്‍ക്കുള്ള ചര്‍മ്മ സംരക്ഷണ നുറുങ്ങുകള്‍ കണ്ടെത്താനും നിങ്ങളുടെ കുഞ്ഞിന് ഏറ്റവും അനുയോജ്യമായ മോയ്സ്ചറൈസര്‍ എങ്ങനെ തിരഞ്ഞെടുക്കാമെന്നും അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. നവജാത ശിശുവിന്റെ ചര്‍മ്മസംരക്ഷണമാണ് ആദ്യം മനസ്സിലാക്കേണ്ടത്. അതിന് വേണ്ടിയാണ് കൃത്യമായ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതും. കുട്ടികളുടെ ചര്‍മ്മത്തില്‍ നിന്ന് വളരെ എളുപ്പത്തിലാണ് ജലാംശം നഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിന് ആദ്യം പ്രതിരോധം തീര്‍ക്കണം.

ചര്‍മ്മസംരക്ഷണം
കുഞ്ഞിന്റെ ചര്‍മ്മം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം ആരോഗ്യമുള്ള ചര്‍മ്മം എപ്പോഴും നമ്മുടെ കുഞ്ഞിന് അനിവാര്യമായിരിക്കണം. എത്രയൊക്കെ ബുദ്ധിമുട്ടുണ്ടായാലും ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ ശ്രദ്ധിക്കണം. എപ്പോഴും കുഞ്ഞിന് വേണ്ടി ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും കുഞ്ഞിന്റെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് തടസ്സസം സൃഷ്ടിക്കുന്ന ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കരുത്.
മോയ്സ്ചുറൈസര്‍
ചര്‍മ്മസംരക്ഷണത്തില്‍ മുതിര്‍ന്നവര്‍ എന്ന പോലെ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് മികച്ചതാണ് മോയ്സ്ചുറൈസര്‍. എന്നാല്‍ വിപണിയില്‍ ലഭ്യമാവുന്ന മോയ്സ്ചുറൈസറുകള്‍ ഉപയോഗിക്കാതെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉള്ള മോയ്സ്ചുറൈസറുകള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത് ചര്‍മ്മത്തെ പല പ്രകോപനങ്ങളില്‍ നിന്നും തടയുകയും നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. ചൂടുള്ള വേനല്‍ക്കാലവും കഠിനമായ ശൈത്യവും മാറിവരുന്നതിന് അനുസരിച്ച് കുഞ്ഞിന്റെ ചര്‍മ്മത്തിലും മാറ്റങ്ങള്‍ വരുന്നു. ഇത്തരം അവസ്ഥയില്‍ ഒരു കാരണവശാലും സ്വന്തം ഇഷ്ടപ്രകാരം ചര്‍മ്മത്തില്‍ ഓരോന്ന് തേക്കരുത്.

മിഥ്യാധാരണകള്‍
ഒരു കുഞ്ഞിന്റെ ചര്‍മ്മത്തിലെ മോയ്സ്ചറൈസേഷനെക്കുറിച്ചുള്ള പൊതുവായ മിഥ്യാധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ഒന്നാണ് ഡ്രൈസ്കിന് ആയത് കൊണ്ട് മാത്രമാണ് ചര്‍മ്മം വരണ്ട് പോവുന്നത് എന്നത്. ഒരു കുഞ്ഞിന്റെ ചര്‍മ്മം അപ്രകാരം അല്ലെങ്കില്‍ പോലും വരണ്ടതാണ്. തല്‍ഫലമായി, വരള്‍ച്ചയുടെ വ്യക്തമായ ലക്ഷണങ്ങള്‍ ദൃശ്യമാകുന്നില്ലെങ്കില്‍ പോലും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള മോയ്സ്ചുറൈസറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
ഓയില്‍ മസ്സാജും മോയ്സ്ചുറൈസറും
ഓയില്‍ മസ്സാജ് ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് മോയ്സ്ചുറൈസര്‍ ആവശ്യമില്ല എന്നൊരു ധാരണയുണ്ട്. എന്നാല്‍ ഇത് തെറ്റായ ഒരു ധാരണയാണ്. ഓയില്‍ മസ്സാജ് ചെയ്യുന്നതിലൂടെ അത് കുഞ്ഞിന് രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നതിലൂടെ അത് കുഞ്ഞിന്റെ ചര്‍മ്മം ഈര്‍പ്പമുള്ളതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
എണ്ണകള്‍ ഉപയോഗിക്കുന്നത്
പലരും കുഞ്ഞിന്റെ ചര്‍മ്മസംരക്ഷണത്തിന് വേണ്ടി പലപ്പോഴും പല തരത്തിലുള്ള എണ്ണകള്‍ ഉപയോഗിക്കുന്നു. അതില്‍ ഒലീവ് ഓയിലും കടുകെണ്ണയും എല്ലാം ഉള്‍പ്പെടുന്നു. എന്നാല്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് കുഞ്ഞിന് ചര്‍മ്മത്തില്‍ തിണര്‍പ്പ്, അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് കുഞ്ഞിന്റെ ചര്‍മ്മത്തില്‍ പ്രയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറെ കണ്ട് കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കണം.

തണുപ്പ് കാലം പ്രധാനം
എന്നാല്‍ തണുപ്പ് കാലത്ത് മാത്രമേ മോയ്സ്ചുറൈസറിന്റെ ആവശ്യം ഉള്ളൂ എന്ന് വിചാരിക്കുന്നവരായിരിക്കും പലരും. എന്നാല്‍ കുഞ്ഞിന്റെ ചര്‍മ്മത്തെ ഏത് സമയത്തും മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. വേനല്‍ ആണെങ്കിലും തണുപ്പ് ആണെങ്കിലും നിര്‍ബന്ധമായും മോയ്സ്ചുറൈസര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. വിദഗ്ധരുടെ ഉപദേശ പ്രകാരമുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നതും നല്ലതാണ്. കുഞ്ഞിന്റെ ശരീരത്തില്‍ എന്ത് തടവുമ്പോഴും ഡോക്ടറുടെ നിര്‍ദ്ദേശം വളരെ പ്രധാനപ്പെട്ടതാണ്.
മോയ്സ്ചുറൈസര്‍ തിരഞ്ഞെടുക്കുന്നത്
കുഞ്ഞിന് വേണ്ടി എപ്രകാരം നല്ലൊരു മോയ്സ്ചുറൈസര്‍ തിരഞ്ഞെടുക്കാം എന്നത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. ഈ സമയം മോയ്സ്ചുറൈസര്‍ തിരഞ്ഞെടുക്കുമ്പോള്‍ ഈര്‍പ്പം ചര്‍മ്മത്തിലേക്ക് അകര്‍ഷിക്കുന്ന തരത്തിലുള്ളതാണെങ്കില്‍ എന്തുകൊണ്ടും മികച്ചതാണ്. ഇത് കൂടാതെ ചര്‍മ്മത്തിന്റെ ഉപരി തലത്തില്‍ നിന്നുള്ള ജലനഷ്ടം കുറക്കുന്ന തരത്തിലുള്ളവ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ചര്‍മ്മത്തിലെ പ്രകോപനം കുറക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ചര്മ്മകോശങ്ങള്ക്കിടയില് വിടവുകള്‍ സൃഷ്ടിക്കുന്ന പ്രതിന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള മോയ്സ്ചുറൈസറുകള്‍ തിരഞ്ഞെടുക്കാം.



Click it and Unblock the Notifications