കുട്ടികളില്ലാത്തത് പെണ്ണിന്റെ കുറ്റമെന്നുള്ള പഴി വേണ്ട: കുതിര്‍ത്ത വാള്‍നട്ടില്‍ പരിഹാരം

ആരോഗ്യ സംരക്ഷണത്തിന് വാള്‍നട്ട് വളരെയധികം സഹായിക്കുന്നതാണ്. പ്രത്യേകിച്ച് കുതിര്‍ത്ത വാള്‍നട്ട് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ ഇത് സ്ത്രീകളുടെ പ്രത്യുത്പാദനത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്നത് പലര്‍ക്കും അറിയില്ല. പലപ്പോഴും ആന്റിഓക്‌സിഡന്റുകളുടേയുും ഫൊളേറ്റിന്റേയും ഉറവിടമാണ് വാള്‍നട്ട് എന്നത് നമുക്കറിയാം. ഇവ രണ്ടും തന്നെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നത് തന്നെയാണ്.

കൂടാതെ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അണ്ഡോത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ അണ്ഡത്തിന്റെ കേടുപാടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചില ഭക്ഷണങ്ങള്‍ക്ക് ഫെര്‍ട്ടിലിറ്റി ബൂസ്റ്റിംഗ് പ്രോപ്പര്‍ട്ടികള്‍ ഉണ്ടെങ്കിലും, ഇവ ഉപയോഗിക്കുന്നതിന് മുന്‍പ് കൃത്യമായ നിര്‍ദ്ദേശം സ്വീകരിക്കേണ്ടതാണ്. കുതിര്‍ത്ത വാള്‍നട്ട് കഴിക്കുന്നതിന് മുന്‍പ് നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

Soaked Walnuts

ഹോര്‍മോണ്‍ ബാലന്‍സ്
സ്ത്രീകളുടെ പ്രത്യുല്‍പാദനത്തിന് ഹോര്‍മോണ്‍ ബാലന്‍സ് വളരെയധികം അനിവാര്യമായ ഒന്നാണ്. പലപ്പോഴും ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമ്പോളാണ് അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തുന്നത്. എന്നാല്‍ ആന്റിഓക്സിഡന്റുകള്‍, ഫോളേറ്റ്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയുള്‍പ്പെടെയുള്ളവ വാള്‍നട്ടില്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. പ്രത്യുത്പാദന ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൃത്യമായ ആര്‍ത്തവ ചക്രത്തിനും ഇത് സഹായിക്കുന്നു.

പോഷക സമ്പുഷ്ടം
സ്ഥിരമായി കുതിര്‍ത്ത വാള്‍നട്ട് കഴിക്കുന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കാരണം ഇവ അത്രക്ക് പോഷക സമ്പുഷ്ടമാണ്. മൊത്തത്തിലുള്ള ആരോഗ്യത്തേയും പ്രത്യുത്പാദന ആരോഗ്യത്തേയും സഹായിക്കുന്നതിന് കുതിര്‍ത്ത വാള്‍നട്ട് മികച്ചതാണ്. ആന്റിഓക്സിഡന്റുകള്‍, ഫോളേറ്റ്, ഒമേഗ -3 ഫാറ്റി ആസിഡുകള്‍, മറ്റ് ഗുണം ചെയ്യുന്ന ഘടകങ്ങള്‍ കൊണ്ട് സമ്പന്നമാണ് എപ്പോഴും കുതിര്‍ത്ത വാള്‍നട്ട്.

അണ്ഡത്തിന്റെ ആരോഗ്യം
ഗര്‍ഭധാരണത്തിന് അനിവാര്യമായി വേണ്ടതാണ് അണ്ഡോത്പാദനത്തിന് ആരോഗ്യമുള്ള അണ്ഡം എന്നത്. ഇത് സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കൂടാതെ വാള്‍നട്ട് കുതിര്‍ക്കുമ്പോള്‍ അത് ആന്റിഓക്സിഡന്റുകള്‍, ഫോളേറ്റ്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇവയെല്ലാം തന്നെ അണ്ഡത്തിന്റെ ഗുണനിലവാരത്തെ വര്‍ദ്ധിപ്പിക്കുകയും ഗര്‍ഭധാരണം സംഭവിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

പ്രമേഹത്തെ നിലനിര്‍ത്തുന്നു
പ്രമേഹത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. കാരണം പ്രായം കൂടുന്തോറും ഇത്തരം ജീവിത ശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്രമേഹം ഗര്‍ഭാവസ്ഥയെ താറുമാറാക്കുന്നു. കൂടാതെ ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് പലപ്പോഴും ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നു.. ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നതിന് അതുകൊണ്ട് തന്നെ വാള്‍നട്ട് സഹായിക്കുന്നു.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു
പ്രത്യുത്പാദന ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു വാള്‍നട്ട് എന്നതില്‍ സംശയം വേണ്ട. ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവയെല്ലാം കുതിര്‍ത്ത വാള്‍നട്ടിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഇത് ദിവസം മുഴുവന്‍ പ്രകൃതിദത്തമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ഓപ്ഷന്‍ തന്നെയാണ് എന്നതില്‍ സംശയം വേണ്ട.

പ്രത്യുല്‍പാദന ആരോഗ്യത്തെ പിന്തുണയ്ക്കുന്നു
പ്രത്യുത്പാദന ആരോഗ്യത്തെ പിന്തുണക്കുന്നതിനും കുതിര്‍ത്ത വാള്‍നട്ട് സഹായിക്കുന്നു. അത് മാത്രമല്ല പലപ്പോഴും കുതിര്‍ത്ത വാള്‍നട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി ആന്റിഓക്സിഡന്റുകള്‍, ഫോളേറ്റ്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ ഫെര്‍ട്ടിലിറ്റി-ഫോക്കസ്ഡ് ഡയറ്റിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ സ്ഥിരമായി ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മികച്ചതാക്കുന്നു.

Story first published: Friday, August 9, 2024, 14:01 [IST]
X
Desktop Bottom Promotion