Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ആര്‍ത്തവമാറ്റങ്ങള്‍ പറയുന്നു പെട്ടെന്നാണോ വൈകിയാണോ ഗര്‍ഭിണിയാവുന്നതെന്ന്?
ആര്‍ത്തവം എന്നത് സ്ത്രീ ശരീരത്തില്‍ അനിവാര്യമായ ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ആര്‍ത്തവ സംബന്ധമായുണ്ടാവുന്ന പ്രശ്‌നങ്ങളെ പല സ്ത്രീകളും അവഗണിച്ച് വിടുന്നു. എന്നാല്‍ ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുന്ന സമയത്താണ് പലപ്പോഴും ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഒരു വില്ലനായി മാറുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ പരിഹരിക്കുന്നതിന് വേണ്ടി നമ്മള്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ അവസ്ഥയില്‍ 28 ദിവസമാണ് ആര്‍ത്തവ ദിനങ്ങള്‍. എന്നാല്‍ ചിലരില്‍ ഇത് കൂടുകയോ കുറയുകയോ ചെയ്യുന്നു. എന്നാല്‍ 21 മുതല്‍ 35 ദിവസം വരെയുള്ള ആര്‍ത്തവ ദിനങ്ങളിലെ വ്യത്യാസം സാധാരണയായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതില്‍ കൂടുകയോ കുറയുകയോ ചെയ്യുമ്പോളാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഗുരുതരമാവുന്നത്.

പ്രത്യുത്പാദന ശേഷിയെ എപ്പോഴും ആര്‍ത്തവം ബാധിക്കുന്നുണ്ട്. സ്ത്രീകളില്‍ കൃത്യസമയത്ത് ആര്‍ത്തവം സംഭവിച്ചില്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ ഓവുലേഷന്‍ പ്രശ്‌നങ്ങളും മറ്റ് പ്രത്യുത്പാദന സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഓരോ ശാരീരിക മാറ്റങ്ങളും അതിന്റേതായ പ്രാധാന്യത്തോടെ കണക്കാക്കേണ്ടതാണ്. ഓരോ ആര്‍ത്തവ ചക്രവും നമ്മുടെ പ്രത്യുത്പാദന ശേഷിയെ സ്വാധീനിക്കുന്നത് തന്നെയാണ്. ഇതെങ്ങനെ എപ്രകാരം എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.
ആര്‍ത്തവ ചക്രത്തിലെ മാറ്റം ഇപ്രകാരം
ഓരോ ആര്‍ത്തവ സമയം കഴിയുന്തോറും ഗര്‍ഭപാത്രത്തിന്റെ പാളി കട്ടിയുള്ളതായി മാറുന്നു. എന്നാല്‍ അടുത്ത ആര്‍ത്തവത്തോടെ അടുക്കുമ്പോള്‍ ഇതിന്റെ കനം കുറയുകയും പൊടിഞ്ഞ് ആര്‍ത്തവ രക്തമായി പുറത്തേക്ക് വരികയും ചെയ്യുന്നു. ആര്‍ത്തവ സമയത്ത് നിരവധി ഹോര്‍മോണ്‍ മാറ്റങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാവുന്നുണ്ട്. ആര്‍ത്തവ ചക്രം എന്ന് പറയുന്നത് തന്നെ ഗര്‍ഭപാത്രത്തിന്റെ പാളി നിര്‍മ്മിക്കപ്പെടുന്നതും പൊഴിഞ്ഞ് പോവുന്നതും തന്നെയാണ്. എല്ലാ മാസവും ഈ പ്രവൃത്തി കൃത്യമായി നടക്കുന്നു. അതിന്റെ ഫലമായാണ് ആര്‍ത്തവം സംഭവിക്കുന്നതും.

ഗര്‍ഭധാരണത്തെ ബാധിക്കുന്നത്
ഗര്‍ഭധാരണത്തെ ആര്‍ത്തവം എപ്രകാരം ബാധിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ആര്‍ത്തവ സമയം പുറത്തേക്ക് പോവുന്ന എന്‍ഡോമെട്രിയത്തിന്റെ പുറം പാളി നിങ്ങളില്‍ 3-4 ദിവസമെങ്കിലും ചുരുങ്ങിയത് രക്തസ്രാവം ഉണ്ടാക്കുന്നു. എന്നാല്‍ നിങ്ങളുടെ ആര്‍ത്തവ രക്തം വളരെ കുറവാണെങ്കില്‍ അത് സ്ൂചിപ്പിക്കുന്നത് നിങ്ങളുടെ ഗര്‍ഭാശയ പാളിക്ക് വേണ്ടത്ര കനം ഇല്ല എന്നതാണ്. ഇത് പലപ്പോഴും ഗര്‍ഭധാരണത്തെ പ്രതികൂലമായി ബാധിക്കുന്നു. ഗര്‍ഭാശയ ഭിത്തിയിലെ പാളിയുടെ കനം എന്ന് പറയുന്നത് 10 മുതല്‍ 15 മില്ലിമീറ്റര്‍ വരെയാണ്. എന്നാല്‍ ആര്‍ത്തവത്തിന് ശേഷം ഓവുലേഷന്‍ സംഭവിച്ച് ഗര്‍ഭധാരണം നടന്ന് 21-ാമത്തെ ദിവസമാവുമ്പോഴേക്ക് ഗര്‍ഭാശയ ഭിത്തിയുടെ കട്ടി വീണ്ടും വര്‍ദ്ധിക്കുന്നു. ഈസ്ട്രജനും ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ആര്‍ത്തവത്തിന് മുന്‍പും ശേഷവും ഗര്‍ഭധാരണ സാധ്യത
ആര്‍ത്തവത്തിന് മുന്‍പും ശേഷവും എപ്രകാരമാണ് ഗര്‍ഭധാരണ സാധ്യത എന്ന് നോക്കാം. ആര്‍ത്തവത്തിന് മുന്‍പുള്ള ദിനങ്ങളെ സേഫ് പിരിയഡ് ആയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും ഗര്‍ഭധാരണം സംഭവിക്കുന്നതിനുള്ള സാധ്യത തുലോം കുറവാണ്. എന്നാല്‍ ആര്‍ത്തവത്തിന് ശേഷം വരുന്ന ഓവുലേഷന്‍ ദിനങ്ങളില്‍ അതായത് 28 ദിവസം ആര്‍ത്തവമുള്ള ഒരു വ്യക്തിക്ക് 14-ാമത്തെ ദിവസമാണ് ഓവുലേഷന്‍ വരുന്നത്. ഇതിനോട് അനുബന്ധിച്ചുണ്ടാവുന്ന ദിനങ്ങളില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ഗര്‍ഭധാരണ സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഓവുലേഷന് ശേഷം വരുന്ന ദിവസങ്ങളില്‍ ഗര്‍ഭധാരണ സാധ്യത കുറവാണ്. ഈ സമയം ശരീരം അടുത്ത ആര്‍ത്തവത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരിക്കും.

ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാന്‍
ആര്‍ത്തവ സംബന്ധമായ തകരാറുകള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ പലപ്പോഴും ഗര്‍ഭധാരണ സാധ്യത വളരെയധികം കുറയുന്നു. ഈ സമയം അതിന് പരിഹാരം കാണുന്നതിന് കൃത്യമായി ചികിത്സ തേടുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഇത് കൂടാതെ സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഗര്‍ഭധാരണത്തിന് ഏറ്റവും അനിവാര്യമായ ഹോര്‍മോണ്‍ ആയ ഈസ്ട്രജന്‍ അളവ് വര്‍ദ്ധിപ്പിക്കുക. ഇത് കൂടാതെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ നമ്മുടെ ദൈനം ദിന ജീവിതത്തില്‍ ശീലിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്.
വിശ്രമം അത്യാവശ്യം
വളരെയധികം സമ്മര്‍ദ്ദത്തോടെയും വിശ്രമമില്ലാതേയും ജോലി ചെയ്യുന്നത് അത്ര നല്ല ഫലമല്ല ആരോഗ്യത്തിന് നല്‍കുന്നത്. ഇത് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ വരെ ബാധിക്കുന്നു. ദിവസവും 7 മണിക്കൂര്‍ എങ്കിലും രാത്രി ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഒഴിവ് ദിവസങ്ങളിലും കൃത്യമായ ഒരു ടൈംടേബിള്‍ ഉറങ്ങുന്നതിനും ഉണരുന്നതിനും വെക്കേണ്ടതാണ്. കാരണം ഇവയെല്ലാം നിങ്ങളുടെ ഹോര്‍മോണുകളെ സ്വാധീനിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഉറക്കവും വിശ്രമവും വളരെ പ്രധാനപ്പെട്ടതാണ്.
വ്യായാമം ചെയ്യുക
പലരും ദൈനംദിന ശീലങ്ങളില്‍ ഒഴിവാക്കി വിടുന്നതാണ് വ്യായാമം. എന്നാല്‍ ആരോഗ്യകരമായ ശീലം വളര്‍ത്തിയെടുക്കുകയും പ്രത്യുത്പാദന അവയവങ്ങളിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി യോഗ, നടത്തം, ഓട്ടം, സൈക്ലിംഗ്, നീന്തല്‍, എലിപ്റ്റിക്കല്‍ അല്ലെങ്കില്‍ എയ്‌റോബിക്സ് തുടങ്ങിയ വ്യായാമങ്ങള്‍ ശീലമാക്കുക. ഇത് നിങ്ങളുടെ കാലുകളുടെയും ഇടുപ്പിന്റെയും ചലനങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ളതാണെങ്കില്‍ വളരെ നല്ലത്.

മാനസിക സമ്മര്‍ദ്ദം കുറക്കുക
മാനസിക സമ്മര്‍ദ്ദം എന്നത് പലപ്പോഴും നിങ്ങളെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. ആവശ്യത്തിന് വിശ്രമിക്കുകയും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടിയുള്ള കാര്യങ്ങള്‍ ശീലമാക്കേണ്ടതാണ്. ഇത് കൂടാതെ യാഗ, ധ്യാനം, ഗൈഡഡ് റിലാക്‌സേഷന്‍, പ്രാര്‍ത്ഥന എന്നിവയെല്ലാം ശീലമാക്കുന്നതിന് ശ്രദ്ധിക്കണം.
ഭക്ഷണം ശ്രദ്ധിക്കുക
പ്രധാനമായും ഭക്ഷണത്തിന്റഎ കാര്യത്തില്‍ വളരെയധകം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല പ്രത്യുത്പാദന ശേശിയേയും വരെ ബാധിക്കുന്നു. ഇത്തരം അവസ്ഥകളില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഉയര്‍ന്ന ഫൈബര്‍ ഡയറ്റ്, കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. ഇത് കൂടാതെ ഹോര്‍മോണുകളെ സന്തുലിതമാക്കുന്നതിനും ഭക്ഷണം നിങ്ങളെ സഹായിക്കുന്നു.



Click it and Unblock the Notifications
