Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വന്ധ്യതയും പ്രായവും പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടാക്കുന്ന മാറ്റം
വന്ധ്യതയും പ്രായവും തമ്മില് ബന്ധമുണ്ടോ എന്ന് ചോദിച്ചാല് അതെ എന്ന് തന്നെയാണ് ഉത്തരം. നിങ്ങളുടെ ശരീരത്തില് ഹോര്മോണ് ശരിയായ അളവില് എത്തുമ്പോഴാണ് പ്രായപൂര്ത്തി ആകുന്നത്. നിങ്ങള് ഇരുപത് വയസ് എത്തുമ്പോള് ശരീരം മികച്ച അവസ്ഥയിലാകുകയും മുപ്പത്തുകളില് നിങ്ങളുടെ പ്രത്യുല്പാദനശേഷി കുറഞ്ഞു തുടങ്ങി 35 നു ശേഷം വീണ്ടും കുറയുകയും 50 വയസ്സ് കഴിയുമ്പോള് പൂര്ണമായും അവസാനിക്കുകയും ചെയ്യുന്നു.

പ്രായം
നിങ്ങളുടെ പ്രായവും പ്രത്യുല്പാദനശേഷിയും തമ്മില് ബന്ധമുണ്ട്. ഒരു പെണ്കുട്ടി ജനിക്കുമ്പോള് തന്നെ അണ്ഡാശയത്തില് മുഴുവന് മുട്ടകളും ഉണ്ടാകും. ഹോര്മോണ് പ്രവര്ത്തനത്താല് പ്രായപൂര്ത്തിയാകുമ്പോള് ഓരോ മാസവും ഓരോന്നായി പുറത്തു വരുന്നു. കുഞ്ഞുണ്ടാകാനുള്ള സാധ്യതയാണ് ഇത് കാണിക്കുന്നത്.

ഗര്ഭധാരണം ഇരുപതുകളില്
ഇരുപതുകളില് നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. ഇത് കുഞ്ഞിന്റെ വളര്ച്ചയ്ക്കും സഹായകരമാണ്. ഇരുപതുകളില് അണ്ഡാശയത്തില് നിന്നും ഗുണനിലവാരമുള്ള മുട്ടകളായിരിക്കും പുറപ്പെടുവിക്കുക.നിങ്ങളുടെ ആരോഗ്യവും ഈ സമയത്ത് മെച്ചപ്പെട്ടതായിരിക്കും.അതിനാല് നിങ്ങളുടെ ആര്ത്തവചക്രപ്രകാരം ശരിയായ സമയത്ത് ഗര്ഭനിരോധന ഉപാധികളില്ലാതെ ലൈംഗിക ബന്ധത്തില് ഏര്പ്പെട്ടാല് ഗര്ഭിണിയാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഗര്ഭധാരണം മുപ്പതുകളില് ആണെങ്കില് അല്പം കാര്യങ്ങള് ശ്രദ്ധിക്കണം. ധാരാളം സ്ത്രീകള് മുപ്പത്തുകളില് ഗര്ഭികളാകുന്നുണ്ടെങ്കിലും ഈ സമയത്തെ ഗര്ഭധാരണം കുറച്ച് ബുദ്ധിമുട്ട് ഉള്ളതാണ്. 35 കഴിഞ്ഞാല് വന്ധ്യതാ നിരക്ക് വളരെ കൂടുതലാണ്.
ഗര്ഭധാരണം നാല്പതുകളില്

നാല്പതുകളില് ഏതാണ്ട് 36% ഗര്ഭിണിയാകാനുള്ള സാധ്യത ഉണ്ടെങ്കിലും 32% ഉം വന്ധ്യതയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. നാല്പതുകളില് ഗര്ഭിണിയാകാനുള്ള സാധ്യത കുറവും, എന്നാല് ഗര്ഭിണിയായാല് റിസ്ക് കൂടുതലുമാണ്. അന്പതുകളില് ഗര്ഭധാരണം അല്പം ബുദ്ധിമുട്ടാണ്. പ്രകൃതിദത്തമായ രീതിയിലുള്ള ഗര്ഭധാരണത്തിനുള്ള സാധ്യത അന്പതുകളില് വളരെ വിരളമാണ്.
പുരുഷന്മാരിലെ വന്ധ്യതയും പ്രായവും

വന്ധ്യത എന്നത് സ്ത്രീകളില് മാത്രമുള്ളതല്ല. ഓരോ പ്രായം കടക്കുമ്പോഴും പുരുഷന്മാരിലും വന്ധ്യത കടന്നുവരാറുണ്ട്. പുരുഷന്മാരില് വന്ധ്യതാ നിരക്ക് 35% ആണ്. എന്നാല് സ്ത്രീകളില് ഇത് 45-55% വരെയാണ്. സ്ത്രീ പുരുഷ വന്ധ്യത അനുപാതം 10- 20% ആണ്. പുരുഷന്മാരില് വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങള്(35%), വൃഷണ/ ബീജത്തിലെ പ്രശ്നങ്ങള് (15%), ഹൈപ്പൊത്തലാമിക് പിറ്റിയൂട്ടറി രോഗം (2%), മറ്റ് അറിയപ്പെടാത്ത കാരണങ്ങള് (45%).



Click it and Unblock the Notifications

