Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മുലപ്പാല്‍ കൂട്ടുന്ന കരുപ്പെട്ടി, നെയ്യ്, തേങ്ങാപ്പാല്‍ മിശ്രിതം
മുലപ്പാല്‍ കുറയുന്നത് പല അമ്മമാരിലും സമ്മര്‍ദ്ദമുണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അത്രയും സമ്മര്‍ദ്ദത്തിലേക്ക് അമ്മയെ എത്തിക്കുന്നു. മാത്രമല്ല നാട്ടുകാരുടേയും വീട്ടുകാരുടേയും സമ്മര്‍ദ്ദവും നൂറ് അഭിപ്രായങ്ങളും അമ്മമാരെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. കുഞ്ഞിന് മുലപ്പാല്‍ നല്കുന്നവരാണെങ്കില് നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചിലരില്‍ പാല് കുറയുന്നത് അമ്മക്കും കുഞ്ഞിനും പ്രയാസമുണ്ടാക്കുന്നു. അമ്മയുടെ കുറ്റം കൊണ്ടാണ് മുലപ്പാല്‍ കുറയുന്നത് എന്ന് പറയുന്നവരാണ് നല്ലൊരു ശതമാനം പേരും.
ഈ അവസ്ഥകള്‍ തരണം ചെയ്യുന്നതിന് വേണ്ടി ഇനി അമ്മമാര്‍ക്ക് ആയുര്‍വ്വേദത്തില്‍ ചില പരിഹാരങ്ങളുണ്ട്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു ആയുര്‍വ്വേദ ഒറ്റമൂലി ഉണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. മുത്തശ്ശിമാര്‍ മുതല്‍ ഇന്നുള്ളവര്‍ വരെ ഈ ഒറ്റമൂലി പലര്‍ക്കും നല്കുന്നു. എങ്ങനെ ഇത് തയ്യാറാക്കാം, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

തയ്യാറാക്കേണ്ടത് ഇങ്ങനെ
ഒരു കപ്പ് ചെറുപയര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. ശേഷം അടുത്ത ദിവസം രാവിലെ ഇത് നല്ലതുപോലെ വേവിച്ചെടുക്കുക. പിന്നീട് രണ്ട് കപ്പ് തേങ്ങയും ഒരു കപ്പ് തേങ്ങാപ്പാലും എടുത്ത് മാറ്റി വെക്കണം. അതിന്ശേഷം ഒരു പാത്രത്തില്‍ നെയ്യും അതിലേക്ക് ഈ തേങ്ങയും ഇട്ട് നല്ലതുപോലെ മൊരിച്ചെടുക്കണം. തേങ്ങ വറുക്കുമ്പോള്‍ അതിലേക്ക് എള്ളും ജീരകവും അല്പ്പാല്പ്പം ചേര്‍ത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് അല്പം ശര്‍ക്കര ചേര്‍ക്കണം. പിന്നീട് ഇളക്കി ശര്‍ക്കര ഉരുക്കിയ ശേഷം അതിലേക്ക് തേങ്ങാപ്പാലും ചേര്‍ക്കുക. എല്ലാം മിക്സ് ആയി കഴിയുമ്പോള്‍ നെയ്് ചേര്‍്ത്ത് വാങ്ങി വെക്കണം. നല്ലതുപോലെ കുറുകി വേണം തയ്യാറേക്കണ്ടത്.
കഴിക്കേണ്ടത് ഇപ്രകാരം
മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഈ മിശ്രിതം എപ്രകാരം കഴിക്കണം എന്ന് നോക്കാം. നല്ലതുപോലെ തണുത്തതിന് ശേഷം ഇത് നെല്ലിക്ക വലിപ്പത്തിലുള്ള ഉരുളകളാക്കി മാറ്റണം. ശേഷം ഓരോന്ന് രാവിലേയോ വൈകിട്ടോ കഴിക്കാവുന്നതാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മലബന്ധം, വയറുവേദന പോലുള്ള ദഹന പ്രശ്നങ്ങള്‍ എന്നിവക്കും പരിഹാരം കാണാം. മുലയൂട്ടുന്ന അമ്മമാര്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണാം.
ചെറുപയറിന്റെ ഗുണങ്ങള്‍
ഇതിലെ പ്രധാന മിശ്രിതമാണ് ചെറുപയര്‍, അതിലുള്ള ഗുണഗണങ്ങള്‍ ആവട്ടെ വളരെയധികം കൂടുതലാണ്. കാര്‍ബോഹൈഡ്രേറ്റ്, അയേണ്‍, ഫോസ്ഫേറ്റ്, റൈബോഫ്ളാബിന്‍, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ചെറുപയര്‍. ചെറുപയറിലെ ഇത്തരം ഘടകങ്ങള്‍ സ്ത്രീകളിലെ വിളര്‍ച്ചക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.
എള്ള്
എള്ള് പോലുള്ള ചേരുവയും ആരോഗ്യത്തിന് മികച്ചതാണ്. എള്ള് കഴിക്കുന്നതിലൂടെ പ്രസവശേഷം സ്ത്രീകളില്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. സ്ത്രീകളുടെ സ്വകാര്യ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി വരെ എള്ള് ഉപയോഗിക്കാം. ആര്‍ത്തവ തകരാറുകള്‍ക്ക് പരിഹാരം കാണുന്നതിനും ആര്‍ത്തവ സമയത്തുണ്ടാവുന്ന വയറു വേദനക്ക് പരിഹാരം കാണുന്നതിനും എള്ള് തന്നെ മികച്ചത്. ഇത് എല്ലാ വിധത്തിലും പ്രസവ ശേഷം സ്ത്രീകള്‍ക്ക് ഉണ്ടാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നു.
ശര്‍ക്കര
ആരോഗ്യ സംരക്ഷണത്തിന് ആയുര്‍വ്വേദ മരുന്നുകളില്‍ ശര്‍ക്കരയുടെ സ്ഥാനം നിസ്സാരമല്ല. ഇതിലുള്ള അയേണ്‍ അഥവാ ഇരുമ്പ് വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് ശര്‍ക്കര എപ്പോഴും മികച്ചതാണ്. പലപ്പോഴും പഞ്ചസാര ഉപയോഗിക്കുന്നതിന് പകരം ശര്‍ക്കര ഉപയോഗിച്ചാല്‍ അത് നല്ല ഗുണങ്ങളുടെ കാര്യത്തില്‍ മികച്ച ഫലം നല്കുന്നു. പാലുല്‍പ്പാദനത്തിന് സഹായിക്കുന്ന ഒന്നാണ് ശര്‍ക്കര എന്ന കാര്യത്തില്‍ സംശയം വേണ്ട.
ജീരകത്തിന്റെ ഗുണങ്ങള്‍
പ്രസവശേഷം സ്ത്രീകളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ജീരകം ഉപയോഗിക്കാം. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് എന്തുകൊണ്ടും ജീരകം ഒരു മികച്ച ഓപ്ഷന് തന്നെയാണ്. തേങ്ങാപ്പാലും നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് തേങ്ങാപ്പാല്‍ എന്തുകൊണ്ടും മികച്ച ഓപ്ഷന് തന്നെയാണ്.



Click it and Unblock the Notifications
