Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
പ്രസവാനന്തരം ഇവ കുടിക്കൂ, മാനസിക-ശാരീരിക ആരോഗ്യം വീണ്ടെടുക്കാം
പ്രസവം എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെയധികം ശാരീരിക മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും അതിനെ എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നത് അനുസരിച്ചാണ് പിന്നീടങ്ങോട്ടുള്ള ജീവിതം. പലപ്പോഴും ഹെര്‍ബല്‍ ടീ ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. പ്രസവ ശേഷം ഇത് കുടിക്കുന്നത് നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തെ സഹായിക്കും എന്നാണ് പറയുന്നത്. പല അമ്മമാരും ഈ പ്രകൃതിദത്ത പരിഹാരങ്ങളില്‍ ആശ്വാസം കണ്ടെത്തുന്നു.
ഇന്നത്തെ കാലത്ത് ഇത്തരം ചായകളുടെ ഉപയോഗം വളരെയധികം കൂടിയിട്ടാണ് ഉള്ളതും. അതിന് കാരണം ഹെര്‍ബല്‍ ടീ പലപ്പോഴും രോഗശാന്തിയും വിശ്രമവും നല്കുന്നതോടൊപ്പ മാനസികാരോഗ്യത്തേയും സഹായിക്കുന്നു. പ്രസവ ശേഷം ഉണ്ടാവുന്ന സമ്മര്‍ദ്ദവും ഉത്കണ്ഠയും ലഘൂകരിക്കുന്നതിനും സഹായിക്കുന്നതാണ് ഹെര്‍ബല്‍ ടീ. ഇതില്‍ ചമോമൈല്‍, ലാവെന്‍ഡര്‍ തുടങ്ങിയ ചേരുവകള്‍ക്കുള്ള മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാനുള്ള കഴിവിന് ജനപ്രിയമാണ്. കൂടാതെ, ഈ ചായകളില്‍ പലപ്പോഴും മുലയൂട്ടുന്നതിനെ പിന്തുണയ്ക്കുന്ന പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടുതല്‍ അറിയാം.

റാസ്ബെറി ലീഫ് ടീ
ഇത് ആരോഗ്യ സംരക്ഷണത്തിന് ഒരു പടി മുന്നിലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട്. എന്നാല്‍ നമുക്കിടയില്‍ പലപ്പോഴും ഇത്തരം ചായകള്‍ അത്ര പരിചിതമല്ല എന്നതാണ് സത്യം. ഇതിന്റെ ഗുണങ്ങളാകട്ടെ എടുത്ത് പറയേണ്ടതാണ്. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ ഇത് ഗര്‍ഭാശയത്തെ ടോണ്‍ ചെയ്യാന്‍ സഹായിക്കുകയും പ്രസവശേഷം മാനസിക-ശാരീരിക ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യും. ഉത്കണ്ഠ പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതില്‍ റാസ്ബെറി ഇലകള്‍ കൊണ്ട് തയ്യാറാക്കുന്ന ചായ മികച്ചതാണ്.
ചമോമൈല്‍ ടീ
അതുപോലെ തന്നെ മറ്റൊന്നാണ് ചമോമൈല്‍ ഇലകള്‍ കൊണ്ടുണ്ടാക്കിയ ചായ. ഇത് മനസ്സിനെ ശാന്തമാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. നല്ല വിശ്രമത്തിനും ഉറക്കത്തിനും സഹായിക്കുന്നു ചമോമൈല്‍ ടീ. ഇത് പ്രസവാനന്തര കാലഘട്ടത്തില്‍ പലപ്പോഴും സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുകയും ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഇഞ്ചിച്ചായ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇഞ്ചിച്ചായ നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ലെന്ന് നമുക്കറിയാം. ഇത് ദഹനപ്രതിസന്ധികളെ ഇല്ലാതാക്കുകുയം ശരീരത്തിനുള്വശത്തും പുറത്തും ഉള്ള വീക്കത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കും. കൂടാതെ ഓക്കാനം കുറയ്ക്കാനും ഇത് സഹായിക്കും. മാനസികാരോഗ്യം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ് ഇഞ്ചിച്ചായ എന്നതില്‍ സംശയം വേണ്ട.
പെപ്പര്‍മിന്റ് ടീ
ആരോഗ്യ സംരക്ഷണത്തിന് പെപ്പര്‍മിന്റ് ചായ വളരെയധികം സഹായിക്കുന്നു. ഇത് പ്രസവശേഷം കുടിക്കുന്നത് വഴി അത് ആരോഗ്യത്തെ മികച്ചതാക്കുന്നു. ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിനും ഗ്യാസില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനും സഹായിക്കുന്നു. ശാരീരികാരോഗ്യത്തിന് മികച്ചതാണ് പെപ്പര്‍മിന്റ് ടീ എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് ശാരീരിക-മാനസിക ആരോഗ്യത്തെ മികച്ചതാക്കുന്നു.
പെരുംജീരകം ചായ
പെരുംജീരകം ആരോഗ്യത്തിന് വളരെയധികം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രസവ ശേഷം സ്ത്രീകള്‍ക്ക് പ്രിയപ്പെട്ടതാണ് പെരുംജീരകം ചായ. ഇത് ദഹനത്തെ സഹായിക്കുന്നതിനും വയറു വേദനയെ കുറക്കുന്നതിനും സഹായിക്കുന്നു. വീക്കവും വേദനയും കുറക്കുന്നതിനും സഹായിക്കുന്നതാണ് പെരുംജീരക ചായ. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കഴിവ് ഇതിനുണ്ട്.
ശ്രദ്ധിക്കേണ്ടത്
നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ പ്രത്യേകിച്ച് പ്രസവത്തിന് ശേഷം ഇത്തരം കാര്യങ്ങള്‍ ചേര്‍ക്കുന്നതിന് മുന്‍പായി ഒരു ഡോക്ടറെ സമീപിച്ച് സംസാരിക്കേണ്ടതാണ്. അതിന് ശേഷം മാത്രമേ ഇവ കഴിക്കാന്‍ പാടുകയുള്ളൂ. പ്രത്യേകിച്ച് എന്തെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നവരെങ്കില്‍ ശ്രദ്ധിക്കണം. ഇത് പിന്നിട് അലര്‍ജിയുണ്ടാക്കുന്നുണ്ടോ ഇല്ലയോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications