Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
നാലുമണിപ്പലഹാരം ഇനി ഇങ്ങനെ തയ്യാറാക്കൂ, കുട്ടികളെല്ലാം സ്മാര്‍ട്ടാകും
കുട്ടികള്‍ക്ക് എന്ത് നല്കുന്നൂ, അതുപോലെ അവര്‍ എന്ത് എപ്പോള്‍ എങ്ങനെ കഴിക്കുന്നൂ എന്നതെല്ലാം വളരെയധികം പ്രാധാന്യം നിറഞ്ഞതാണ്. നല്ല പോഷകസമൃദ്ധമായ ആഹാരങ്ങള്‍ കൃത്യമായി കഴിച്ചില്ലെങ്കില്‍ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. കൂടാതെ, കുട്ടികളില്‍ വളര്‍ച്ചക്കുറവ് മുതല്‍ ബുദ്ധിവികാസത്തിനെ വരെ ഇത് ബാധിക്കുന്നുണ്ട്.

അതിനാല്‍, പോഷകങ്ങള്‍ അടങ്ങിയ ആഹാരങ്ങള്‍ കുട്ടികള്‍ക്ക് നല്കാന് എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണം. പ്രത്യേകിച്ച്, നാലുമണിയ്ക്ക് നല്കുന്ന പലഹാരങ്ങള്‍ കുറച്ച് ആരോഗ്യപ്രദമാക്കിയാല് സൂപ്പറായിരിക്കും. നാലുമണിയ്ക്ക് നല്കാന് സാധിക്കുന്ന ചില ഹെല്‍ത്തി ആഹാരങ്ങളുടെ ലിസ്റ്റ് നോക്കാം.
നാരുകള്‍ അടങ്ങിയ ആഹാരം
നാലുമണിയ്ക്ക് പലഹാരം തയ്യാറാക്കുമ്പോള്‍ അതില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ദോശ ഉപയോഗിച്ച് നല്ലൊരു പിസ്സ കുട്ടികള്‍ക്ക് തയ്യാറാക്കി നല്കാന് സാധിക്കുന്നതാണ്. അരി ദോശ ആയാലും ഗോതമ്പ് ദോശ ആയാലും മാവ് ചട്ടിയില്‍ പരത്തി അതിനുമുകളില്‍ നല്ലപോലെ ക്യാരറ്റ്, കാപ്സിക്കം, സവാള എന്നിവ മുകളില്‍ വിതറുക. എരിവിന് കുറച്ച് പെപ്പര്‍ ചേര്‍ക്കാം. ചീസ് വേണമെങ്കില്‍ മുകളില്‍ കുറച്ച് ചീകി ചേര്‍ക്കുക. ഇത് കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതാണ്. കുട്ടികളുടെ ശരീരത്തിലേയ്ക്ക് പ്രോട്ടീന്‍, ഫൈബര്‍ എന്നിവ എത്താന്‍ ഈ ആഹാരം സഹായിക്കുന്നതാണ്. അതുപോലെ, ഇഡ്ഡലി തയ്യാറാക്കുമ്പോൾ ഇഡ്ഡലി മാവില്‍ പച്ചക്കറികള്‍ ചേര്‍ത്ത് തയ്യാറാക്കുന്നതും നല്ലതാണ്.
പ്രോട്ടീന്‍
കുട്ടികള്‍ക്ക് സ്നാക്സ് നല്കുമ്പോള് അതില്‍ പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ നല്കാന് ശ്രദ്ധിക്കുക. ഒരു ദിവസം നാരുകള്‍ അടങ്ങിയ സ്നാക്സ് ആയിരുന്നെങ്കില്‍ രണ്ടാമത്തെ ദിവസം പ്രോട്ടീന്‍ അടങ്ങിയ ആഹാരം നല്കാന് ശ്രദ്ധിക്കുക. ഇതിനായി പനീര്‍, ഇറച്ചി വിഭവങ്ങള്‍ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ആഹാരങ്ങള്‍ നല്‍കാവുന്നതാണ്.
പഴങ്ങള്‍
എല്ലാ ദിവസവും പലാഹാരങ്ങള്ക്ക് പകരം ചില ദിവസങ്ങളില്‍ പഴങ്ങള്‍ ഉപയോഗിച്ച് നല്ലൊരു സാലഡ് തയ്യാറാക്കി നൽകാവുന്നതാണ്. അതുപോലെ, സ്മൂത്തി നല്‍കുന്നതും കുട്ടികളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. സ്മൂത്തി മാത്രമല്ല, പലവിധത്തിലുള്ള ജ്യൂസുകള്‍, അതുപോലെ, പഴം പുഴുങ്ങിയത്, പഴം നിറച്ചത് എന്നിങ്ങനെ പലവിധത്തിലുള്ള ഹെല്‍ത്തി വിഭവങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.
നട്സ്
കുട്ടികള്‍ക്ക് നട്സ് ഇടയ്ക്ക് നല്കാന് ശ്രദ്ധിക്കുക. അതുപോലെ, ചായ പോലെയുള്ള മധുരം ചേര്‍ത്തുള്ള പാനീയങ്ങള്‍ നല്കാതിരിക്കാനും ശ്രദ്ധിക്കുക. മധുരം ആവശ്യത്തിന് കുറച്ച് മാത്രം നല്കാന് ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും.
നല്കാന് പാടില്ലാത്തത്
പൊരിച്ചതും വറുത്തതുമായ ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക. കുട്ടികള്‍ക്ക് ആവിയില്‍ വേവിച്ചത്, അതുപോലെ വല്ല ഹെല്‍ത്തിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ആഹാരങ്ങള്‍ മാത്രം നല്‍കുക. അമിതമായി എരിവ്, പുളി, ഉപ്പ്, മധുരം എന്നിവ അടങ്ങിയ ആഹാരങ്ങളും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
