Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പ്രായം പുരുഷന്റെ പ്രത്യുൽപ്പാദനത്തെ ബാധിക്കുമോ?
പ്രത്യുൽപ്പാദനം ഏത് പ്രായത്തിലും പുരുഷന്മാർക്ക് സാധ്യമാകുമോ? ആകുമെന്നും ഇല്ലെന്നും രണ്ട് തരത്തിലുള്ള അശാസ്ത്രീയ വാദങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ വിഷയത്തെ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത് പുരുഷനിലെ പ്രത്യുൽപാദന വ്യവസ്ഥയെ ബാധിക്കുന്ന വിവിധ ഘടകങ്ങളിൽ ഒന്ന് പ്രായം തന്നെയാണ് എന്നാണ്. എന്നാൽ ഇത് സ്ത്രീയുടെ പ്രത്യുൽപ്പാദനത്തെ ബാധിക്കുന്ന പ്രായത്തെ അപേക്ഷിച്ച് അല്പം കൂടി വൈകിയാണെന്നു മാത്രം. 40-45 വയസ്സ് തികയുമ്പോൾ പുരുഷൻ്റെ പ്രത്യുൽപാദനശേഷി കുറയാൻ തുടങ്ങും. പ്രത്യുൽപാദന അവയവങ്ങളുടെ പ്രവർത്തനത്തെയും ശരീരത്തിലെ ഹോർമോൺ ബാലൻസിനെയും പ്രായം ബാധിക്കും.
ഹോർമോൺ മാറ്റങ്ങൾ ബീജത്തിൻ്റെ എണ്ണത്തെയും ഗുണനിലവാരത്തെയും ബാധിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ബീജങ്ങളുടെ ക്രമാധീതമായി എണ്ണം കുറയുന്നു. മാത്രമല്ല അസാധാരണമായ ആകൃതിയിലുള്ള ബീജങ്ങളുടെ എണ്ണം വർധിക്കുന്നു, ബീജത്തിൻ്റെ ചലനശേഷി കുറയുന്നു, ഇതുമൂലം ബീജസങ്കലനം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുകയും അതുവഴി വന്ധ്യതാ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഇതിനു പുറമെ ഓക്സിഡേറ്റീവ് സ്ട്രെസിൻ്റെ ഫലമായി പുരുഷന്റെ പ്രത്യുൽപാദന ശേഷി കുറയാം.ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം പ്രായത്തിനനുസരിച്ച് കൂടി വരുന്നു. ഇത് ബീജത്തിൻ്റെ ഡിഎൻഎയ്ക്ക് കേടുണ്ടാക്കുന്നു.40 വയസ്സിന് ശേഷം പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് ഗണ്യമായി കുറയാൻ തുടങ്ങുന്നു. ഇത് പലപ്പോഴും ലിബിഡോ കുറയൽ, ഉദ്ധാരണക്കുറവ്, സ്ഖലന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.

വാർധക്യം മൂലം ഉണ്ടാകുന്ന പ്രത്യുൽപാദന പ്രശ്നങ്ങൾ
സാധാരണയായി ഉദ്ധാരണക്കുറവ്, സ്ഖലനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഒളിഗോസ്പെർമിയ (ബീജത്തിൻ്റെ എണ്ണം കുറയുന്നു) , പ്രോസ്റ്റേറ്റ് വലുതാക്കൽ . ലൈംഗികാസക്തി കുറയുക, വെരിക്കോസിൽ , എന്നിവയാണ് പ്രായത്തിനനുസൃതമായി പുരുഷന്മാരിൽ കാണപ്പെടുന്ന പ്രത്യുൽപ്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. ബഹുഭൂരിപക്ഷം ആളുകളിലും 40 വയസിനു ശേഷം ഇത്തരം പ്രശ്നനങ്ങൾ കണ്ടു വരാം. എന്നാൽ ചിലരിൽ 60 വയസിനപ്പുറവും ഇത്തരം ആരോഗ്യപ്രശ്നങ്ങൾ വന്നെന്നു വരികയില്ല. ജീവിതശൈലിയിലെ വ്യത്യാസമാണ് ഇവിടെ പ്രധാന ഘടകം. സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക ഘടകങ്ങളും പ്രത്യുൽപാദന വ്യവസ്ഥയെ ബാധിക്കുന്നു. അസ്വസ്ഥമായ മനസുള്ള ഒരു വ്യക്തി ഉൽപ്പാദിപ്പിക്കുന്ന ബീജങ്ങളുടെ എണ്ണം , ഗുണനിലവാരം എന്നിവ കുറയുന്നു.
വാർധക്യ സംബന്ധമായ പ്രത്യുൽപാദന പ്രശ്നങ്ങൾക്ക് എന്താണ് പരിഹാരം?
അമിതവണ്ണം കുറയ്ക്കുക -
ഫെർട്ടിലിറ്റി പ്രശ്നങ്ങൾക്കുള്ള പ്രധാന ഘടകങ്ങളിലൊന്നാണ് പൊണ്ണത്തടി. അതിനാൽ, പൊണ്ണത്തടിയില്ലാതെ , ശരീരം ഫിറ്റ് ആയി സൂക്ഷിക്കുന്നത് പ്രായമാകുംതോറുമുള്ള പ്രത്യുൽപാദന പ്രശ്നങ്ങൾക്ക് പരിഹാരമാണ്. കാരണം, വണ്ണം കുറയുന്നതിനനുസൃതമായി ഹോർമോൺ ലെവലുകൾ മെച്ചപ്പെടുന്നു.
സിങ്ക്, നാരുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക -
ആരോഗ്യകരമായ ബീജങ്ങളുടെ ഉത്പാദനത്തിന് ശരീരത്തിലെ ഒപ്റ്റിമൽ സിങ്ക് അളവ് നിർണായകമാണ്. അതിനാൽ, ആവശ്യത്തിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നുവെന്ന് ഉറപ്പാക്കാൻ ശ്രമിക്കുക. അതോടൊപ്പം ധാരാളം നാരുകൾ അടങ്ങിയതും ആൻ്റിഓക്സിഡൻ്റ് സമ്പുഷ്ടവുമായ ഭക്ഷണങ്ങൾ കഴിക്കുക. ഇവ ഓക്സിഡേറ്റീവ് സ്ട്രെസ് നിയന്ത്രിച്ചു നിർത്തുന്നതിൽ സഹായിക്കുന്നു.
വ്യായാമം മുടക്കാതിരിക്കുക -
പ്രത്യുത്പാദന വ്യവസ്ഥയുടെ പ്രവർത്തനം മികച്ചതാക്കാനുള്ള മാർഗമാണ് വ്യായാമം. അതിനാൽ, ആരോഗ്യകരവും സജീവവുമായ ഒരു ജീവിതശൈലി സ്വീകരിക്കുക. പതിവായി വ്യായാമം ചെയ്യുക, നടക്കാൻ പോകുക, ഫിറ്റ് ആയിരിക്കുക. സ്ഥിരമായ വ്യായാമം നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തി ഫെർട്ടിലിറ്റി പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
സമ്മർദ്ദം നിയന്ത്രിക്കുക -
സ്ട്രെസ് നിയന്ത്രിക്കാനുള്ള വഴികൾ കണ്ടെത്താൻ ശ്രമിക്കുക. എല്ലാ ദിവസവും 30-45 മിനിറ്റ് "മീ ടൈം" എടുക്കുക. സ്വന്തം ആരോഗ്യ സംരക്ഷണം ഈ സമയത്ത് ശ്രദ്ധിക്കുക.ശരീരത്തിലുടനീളം രക്തചംക്രമണം വർധിപ്പിക്കുന്നതിനും ഹോർമോൺ ബാലൻസ് നിലനിർത്താനും മാനസിക സമ്മർദത്തെ അതിജീവിക്കാനും യോഗ ശീലമാക്കുക.
മദ്യവും പുകയിലയും കഴിക്കുന്നത് ഒഴിവാക്കുക -
മദ്യം, പുകയില, സിഗരറ്റ് എന്നിവയുടെ നിരന്തര ഉപയോഗം ശരീരത്തിലെ ഹോർമോണുകളുടെ അളവിനെ ബാധിക്കുകയും ബീജ ഉൽപാദനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. ഭക്ഷണം , വിറ്റാമിൻ സപ്ലിമെന്റുകൾ - ജങ്ക്, സംസ്കരിച്ച, ടിന്നിലടച്ച ഭക്ഷണങ്ങൾ എന്നിവ പ്രത്യുൽപാദന വ്യവസ്ഥയെ ബാധിക്കുന്നവയാണ്. അത് ഒഴിവാക്കുക. വിറ്റാമിൻ സി അല്ലെങ്കിൽ ഇ പോലുള്ള വൈറ്റമിൻ സപ്ലിമെൻ്റുകൾ ഡോക്റ്ററുടെ നിർദേശപ്രകാരം കഴിക്കുക.



Click it and Unblock the Notifications
