Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ഗര്‍ഭിണികള്‍ക്ക് ശീലമാക്കാം മാതള നാരങ്ങ, കാരണം ഇതെല്ലാമാണ്
ഗര്‍ഭകാലം കഴിക്കുന്ന ഓരോ ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല കാര്യങ്ങളേയും ഗര്‍ഭകാലത്ത് നമുക്ക് ഭക്ഷണത്തിലൂടെ പ്രതിരോധിക്കാന്‍ സാധിക്കും. അത്രയധികം പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് മാതള നാരങ്ങ. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മികച്ചതാക്കുന്നു. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ നിര്‍ബന്ധമായും ഇത് കഴിക്കണം. അത്രയധികം അവശ്യ പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും മാതള നാരങ്ങയില്‍ സമ്പുഷ്ടമാണ്.
ആരോഗ്യത്തെ വെല്ലുവിളിയിലേക്ക് എത്തിക്കുന്ന പല പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കാന്‍ നമുക്ക് മാതള നാരങ്ങ ശീലമാക്കാം. പോഷകങ്ങളാല്‍ സമ്പന്നമായത് കൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികളില്‍ പലതിനേയും പൂര്‍ണമായും ഇല്ലാതാക്കുന്നതാണ് മാതള നാരങ്ങ. ആരോഗ്യത്തെ മികച്ചതാക്കുന്നതിനോടൊപ്പം അത്രയധികം മാറ്റങ്ങളും ഗര്‍ഭകാലത്ത് ലഭിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പോഷകങ്ങളാല്‍ സമ്പന്നം
മാതളനാരങ്ങയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും കുഞ്ഞിന്റെ ന്യൂറല്‍ ട്യൂബിന്റെ വികാസത്തിന് സഹായിക്കുകയും ചെയ്യുന്നു. ജനന വൈകല്യങ്ങള്‍ തടയുന്നതിന് ഫോളേറ്റ് നിര്‍ണായകമാണ്. ഇത് സ്ഥിരമായി കഴിക്കുന്നവരില്‍ ഇത്തരം പ്രശ്നങ്ങളെ മുന്‍കൂട്ടി പ്രതിരോധിക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പൂര്‍ണ പ്രതിരോധമാണ് മാതള നാരങ്ങ ഗര്‍ഭകാലത്ത് നല്‍കുന്നത്.
ആന്റിഓക്സിഡന്റ് ഗുണങ്ങള്‍
ഈ പഴത്തില്‍ പോളിഫെനോള്‍സ് പോലുള്ള ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ വീക്കം കുറയ്ക്കാനും കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. ഗര്‍ഭകാലത്ത് മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് ആന്റിഓക്സിഡന്റുകള്‍ അത്യന്താപേക്ഷിതമാണ്. അതിനായി സ്ഥിരമായി ഒരു മാതള നാരങ്ങ എന്ന നിലയില്‍ നിങ്ങള്‍ക്ക് ഇത് കഴിക്കാവുന്നതാണ്. അത്രയധികം ഗുണഗണങ്ങള്‍ ഇത് വഴി നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല പ്രശ്നങ്ങള്‍ക്കും പൂര്‍ണപരിഹാരം കാണുന്നതിന് ശീലമാക്കാവുന്നതാണ്.
ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു
രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവയുടെ അളവ് കുറയ്ക്കുന്നതിലൂടെ മാതളനാരങ്ങ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഗര്‍ഭധാരണം ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ഇത് പ്രധാനമാണ്. മാത്രമല്ല ഇത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തേയും സ്വാധീനിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പെട്ടെന്നുള്ള പരിഹാരമാണ് എപ്പോഴും ഒരു മാതള നാരങ്ങ.
ദഹനത്തെ പിന്തുണയ്ക്കുന്നു
ഗര്‍ഭകാലം പലപ്പോഴും ദഹനപ്രശ്നങ്ങള്‍ വളരെ കൂടുതലായിരിക്കും. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് മാതള നാരങ്ങ മികച്ചതാണ്. ഇത് ഗര്‍ഭിണികളില്‍ മലബന്ധം, മറ്റ് ദഹന സംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നു. അതിന് സഹായിക്കുന്നത് നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട് മാതള നാരങ്ങയില്‍ എന്നതാണ്. ഗര്‍ഭകാലത്ത് ഒരു സാധാരണ പ്രശ്നമായ മലബന്ധം തടയുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം. നാരുകള്‍ സുഗമമായ മലവിസര്‍ജ്ജനം ഉറപ്പാക്കുകയും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ജലാംശം നല്കുന്നു
ഈ പഴത്തില്‍ ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികളില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമത്തിന് ശരിയായ ജലാംശം അത്യാവശ്യമാണ്. ഇത് നിര്‍ജ്ജലീകരണം എന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല അതോടൊപ്പം തന്നെ ശരീരത്തിലേക്ക് അയേണ്‍ ആഗിരണം ചെയ്യുന്നതിനും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ മാതളനാരങ്ങ ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്തുന്നു. ഗര്‍ഭകാലത്ത് ഊര്‍ജ്ജ നിലയെ ബാധിക്കുന്ന വിളര്‍ച്ച തടയാന്‍ ഇരുമ്പ് ആവശ്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications