Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കുഞ്ഞും അമ്മയും സ്മാര്‍ട്ടാവാന്‍ പേരക്ക ജ്യൂസ് ധാരാളം, ഗുണങ്ങള്‍ നിരവധി
ഗര്‍ഭകാലം എന്നത് പല അരുതുകളുടേയും കൂടി കാലമാണ്. പലപ്പോഴും കഴിക്കുന്ന ഭക്ഷണത്തില്‍ പോലും അല്പം നിയന്ത്രണങ്ങള്‍ ഈ സമയം അനിവാര്യമാണ്. എന്നാല്‍ ഒരു കാലത്തും ഒഴിവാക്കേണ്ടാത്തതാണ് പേരക്ക. എത്രയൊക്കെ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും പേരക്ക വളരെയധികം ഗര്‍ഭിണികള്‍ക്ക് ഗുണം നല്കുന്നു. പലപ്പോഴും പേരക്ക ജ്യൂസിലുള്ള പോഷകഗുണങ്ങള്‍ അമ്മക്കും കുഞ്ഞിനും ഈ സമയം മികച്ച ഗുണങ്ങള്‍ നല്കുന്നു. ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നതിന് പേരക്ക ജ്യൂസ് മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
കാരണം ഇത് ജലാംശവും പോഷകങ്ങളും പ്രദാനം ചെയ്യുന്നു എന്ന് മാത്രമല്ല ആരോഗ്യത്തിന് മികച്ച മാറ്റങ്ങളും നല്കുന്നു. ഗര്‍ഭിണിക്കും കുഞ്ഞിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ് ഇത്തരം പാനീയങ്ങള്‍. കാരണം ഇതില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് അമ്മയ്ക്കും വളരുന്ന കുഞ്ഞിനും ആവശ്യമായ പോഷകങ്ങള്‍ നല്കുന്നു. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്ന വിറ്റാമിന്‍ സിയും ഗര്‍ഭസ്ഥശിശുവിന്റെ വികാസത്തിന് നിര്‍ണായകമായ ഫോളേറ്റും ഇതില്‍ അടങ്ങിയിരിക്കുന്നു.

പേരക്ക ജ്യൂസിന്റെ ഗുണങ്ങള്‍
ഗര്‍ഭിണികളില്‍ പലപ്പോഴും നിര്‍ജ്ജലീകരണം സംഭവിക്കുന്ന സമയമാണ് ഇത്. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് അത്യാവശ്യമായ ജലാംശം നിലനിര്‍ത്താന്‍ പേരയ്ക്ക ജ്യൂസ് കുടിക്കുന്നത് സഹായിക്കും. പേരയ്ക്കയിലെ സ്വാഭാവിക പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ദ്ധിക്കാതെ ഊര്‍ജ്ജം നല്കുന്നു. കൂടാതെ, നാരുകള്‍ ദഹനത്തെ സഹായിക്കുകയും മലബന്ധം പോലുള്ള ഗര്‍ഭകാല സംബന്ധമായ സാധാരണ പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. സ്ഥിരമായി പേരക്ക ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു.
പോഷകസമ്പുഷ്ടം
പേരയ്ക്ക ജ്യൂസില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതാകട്ടെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇതില്‍ പൊട്ടാസ്യവും ധാരാളം ഉണ്ട്. മാത്രമല്ല ഗര്‍ഭകാലത്തുണ്ടാവുന്ന അമിത രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പേരക്ക ജ്യൂസ് സഹായിക്കുന്നു. മഗ്നീഷ്യത്തിന്റെ സാന്നിധ്യം പേശികളുടെ പ്രവര്‍ത്തനത്തെയും സഹായിക്കും. കൂടാതെ ഇതിലുള്ള ഫൈബറിന്റെ അളവ് ഗര്‍ഭകാലത്ത് പലപ്പോഴും അനുഭവപ്പെടുന്ന മലബന്ധം ലഘൂകരിക്കാന്‍ സഹായിക്കും.
രോഗപ്രതിരോധത്തിന്
ഗര്‍ഭകാലം പലപ്പോഴും സ്ത്രീകളില്‍ രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. അതിനെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് പേരക്ക. കാരണം ഇതില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന വിറ്റാമിന്‍ സി അളവ് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഗര്‍ഭകാലത്ത് ശരീരത്തിന് അണുബാധകളില്‍ നിന്ന് അധിക സംരക്ഷണം ആവശ്യമുള്ളപ്പോള്‍ ഇത് വളരെ പ്രധാനമാണ്. ശക്തമായ രോഗപ്രതിരോധ സംവിധാനം അമ്മയ്ക്കും കുഞ്ഞിനും മികച്ച ആരോഗ്യം ഉറപ്പാക്കുന്നതിലേക്ക് എത്തിക്കുന്നു.
ഗര്‍ഭസ്ഥ ശിശു വികസനം
ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയില്‍ പേരക്ക ജ്യൂസിലെ ഫോളേറ്റ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് ന്യൂറല്‍ ട്യൂബ് വൈകല്യങ്ങള്‍ തടയാനും തലച്ചോറിന്റെ വികാസത്തിനും ആരോഗ്യത്തിനും സഹായിക്കുന്നു. കുഞ്ഞിന്റെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി പോഷക സമ്പുഷ്ടമായ ഈ ജ്യൂസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും ഗര്‍ഭകാലത്ത് നല്ലതാണ്. അതുകൊണ്ട് സ്ഥിരമാക്കിയാലും തെറ്റില്ല.
എപ്രകാരം കഴിക്കാം
സമീകൃതാഹാരത്തില്‍ പേരയ്ക്ക ജ്യൂസ് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. മാത്രമല് ഇത് തനിയേ കഴിക്കാവുന്നതോ അല്ലെങ്കില്‍ മറ്റ് ജ്യൂസുകളുമായി കലര്‍ത്തിയോ കഴിക്കാവുന്നതാണ്. എങ്കിലും ഏത് സാധനവും കഴിക്കുമ്പോള്‍ അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എപ്പോഴും മിതത്വം ഏത് കാര്യത്തിനും അനിവാര്യമാണ്. കൂടാതെ ശരീരത്തിന്റെ പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഭക്ഷണക്രമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ഡോക്ടറുമായി സംസാരിച്ചതിന് ശേഷം മാത്രം മാറ്റം വരുത്താന്‍ ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
