Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
ഗര്‍ഭിണികളില്‍ അടിവയറ്റില്‍ വേദന കൂടുന്നോ: ഫൈബ്രോയ്ഡ് കുഞ്ഞിന് വില്ലനാവാം
ഗര്‍ഭിണികളില്‍ ഫൈബ്രോയ്ഡ് എന്ന അവസ്ഥ ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും ഗര്‍ഭധാരണത്തിന് വരെ തടസ്സമായി നില്ക്കുന്ന ഒന്നാണ് ഫൈബ്രോയ്ഡ്. എന്നാല്‍ ഗര്‍ഭധാരണത്തിന് ശേഷവും ഇത് ഗര്‍ഭിണികളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ എങ്ങനെയൊക്കെയാണ് ഇത് ഗര്‍ഭത്തെ ബാധിക്കുന്നത് എന്നതിനെക്കുറിച്ച് നോക്കാവുന്നതാണ്.

പലപ്പോഴും കുഞ്ഞിനെ ആഗ്രഹിച്ച് ഇരിക്കുന്ന ദമ്പതികളില്‍ ഫൈബ്രോയ്ഡ് എന്ന വില്ലന്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പലപ്പോഴും ഗര്‍ഭധാരണം സംഭവിച്ചാലും അബോര്നുള്ള സാധ്യതയും ഉണ്ടാവുന്നുണ്ട്. ഹോര്‍മോണ്‍ പ്രശ്നങ്ങളാണ് ഇവക്ക് പിന്നില്‍ എന്നതാണ് സത്യം. ഇതില്‍ തന്നെ ക്യാന്‍സര്‍ രഹിത മുഴകളാണ് ഫൈബ്രോയ്ഡ്. ഇവ പല വിധത്തില്‍ ഗര്‍ഭകാല അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്തൊക്കെയാണ് ഗര്‍ഭകാലത്തെ തൈറോയ്ഡ് മൂലം ഉണ്ടാവുന്ന അസ്വസ്ഥതകള്‍ അതിന്റെ ലക്ഷണങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.
കാരണം

എന്തുകൊണ്ടാണ് ഗര്‍ഭകാലത്ത് ഫൈബ്രോയ്ഡ് വര്‍ദ്ധിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? ഈ സമയം ശരീരത്തില്‍ പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇതില്‍ ഈസ്ട്രജന് ഹോര്‍മോണ്‍ ഫൈബ്രോയ്ഡ് വളരുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. ചിലര്‍ക്ക് ഇത് അതികഠിനമായ വേദനയുണ്ടാക്കുന്നു. എന്നാല്‍ ചിലരില്‍ ഇത് അധികം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ല. കൂടാതെ ഗര്‍ഭപാത്രത്തിലേക്ക് രക്തയോട്ടം വര്‍ദ്ധിക്കുന്നതിന്റെ ഫലമായും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെയാണ് ഈ സമയം പലപ്പോഴും ഡോക്ടര്‍ നിര്‍ദ്ദേശ പ്രകാരം മരുന്നുകള്‍ കഴിക്കുന്നത്. എന്നാല്‍ ഗര്‍ഭകാലം പൂര്‍ത്തിയാക്കുന്നതിന് നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും സാധിക്കുന്നുണ്ട് എന്നതാണ് സത്യം.
ഗര്‍ഭകാലത്ത് പ്രശ്നങ്ങള്‍

ഗര്‍ഭാവസ്ഥയിലാണ് ഫൈബ്രോയ്ഡ് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. സാധാരണ ഗതിയില്‍ ഇവ പ്രശ്നമായി മാറാറില്ലെങ്കിലും ഗര്‍ഭകാലത്ത് പലപ്പോഴും ചെറിയ രീതിയില്‍ ഉള്ള പ്രശ്നങ്ങള്‍ക്ക് ഇവ കാരണമാകുന്നുണ്ട്. ഗര്ഭിണിയായലും ഇത് ഗര്‍ഭാവസ്ഥയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. പ്രധാന പ്രശ്നം എന്ന് പറയുന്നത് വയറു വേദനയാണ്. ഗര്‍ഭകാലത്ത് ആദ്യത്തെ രണ്ട് ട്രൈമസ്റ്ററിലും ചെറിയ രീതിയില്‍ വയറു വേദന ഉണ്ടാവുന്നു. എന്നാല്‍ ഇത് അതികഠിനമാവുന്ന അവസ്ഥയുണ്ടാവുന്നത് പലപ്പോഴും ഫൈബ്രോയ്ഡ് ഉള്ളവരിലാണ്. ഒരിക്കലും ഇത്തരം വേദനയെ നിസ്സാരമായി വിടരുത്. ഇത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്നത് തന്നെയാണ് കാര്യം. പ്രത്യേകിച്ച് അഞ്ച് സെന്റിമീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള ഫൈബ്രോയ്ഡ് എങ്കില്‍ വേദന കഠിനമാവുകയും ഇത് കൂടാതെ മറ്റ് ചില പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.
കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കുന്നത്

ഫൈബ്രോയ്ഡിന്റെ വലിപ്പം കുഞ്ഞിന്റെ വളര്‍ച്ചയെ വളരെയധികം ബാധിക്കുന്നുണ്ട്. പലപ്പോഴും വലിയ ഫൈബ്രോയ്ഡുകള്‍ കുഞ്ഞിന്റെ വളര്‍ച്ചയെ പോലും ബാധിക്കുന്ന അവസ്ഥയുണ്ടാവുന്നു. കുഞ്ഞിനെ പൂര്‍ണ വളര്‍ച്ചയിലേക്ക് ഇത് എത്തിക്കുന്നില്ല. കാരണം കുഞ്ഞിന്റെ വളര്‍ച്ചയേക്കാള്‍ കൂടുതല്‍ ഫൈബ്രോയ്ഡ് വളരുന്നതാണ് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ സ്കാനിംഗിലും ഡോക്ടറെ കണ്ട് ഇക്കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കേണ്ടതാണ്.
മാസംതികയാതെയുള്ള പ്രസവം

ഫൈബ്രോയ്ഡ് ഗര്‍ഭകാലത്ത് ഉണ്ടാവുന്നത് പലപ്പോഴും മാസം തികയാതെയുള്ള പ്രസവത്തിന് വരെ കാരണമാകുന്നു. ഇത് കൂടാതെ വേദന വര്‍ദ്ധിക്കുന്നതിനും യൂട്രസ് തുറക്കപ്പെടുന്നതിനും കാരണമാകുന്നു. ഇത് മാസം തികയാതെയുള്ള പ്രസവത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്താതെ പ്രസവിക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. ഇത് കുഞ്ഞിന്റെ അകാല ജനനത്തിലേക്കും ഇന്‍ക്യുബേറ്ററില്‍ കുഞ്ഞിനെ വെക്കേണ്ട അവസ്ഥയിലേക്കും എത്തുന്നു. അതുകൊണ്ട് തന്നെ ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ ഫൈബ്രോയ്ഡ് കണ്ടെത്തിയാല്‍ തന്നെ അതിന് വേണ്ട പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
പ്രസവം സങ്കീര്‍ണമാക്കുന്നു

സ്ത്രീകളില്‍ പ്രസവം സങ്കീര്‍ണമാക്കുന്നതാണ് പലപ്പോഴും ഫൈബ്രോയ്ഡ്. ഇത് സാധാരണ പ്രസവം സാധ്യമാകാതെ വരുകയും സിസേറിയനിലേക്ക് ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ കുഞ്ഞിന് ബ്രീച്ച് പോസിഷനിലേക്ക് വരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നോര്‍മല്‍ പ്രസവത്തില്‍ കുഞ്ഞിന്റെ തലയാണ് ആദ്യം പുറത്തേക്ക് വരുന്നത്. എന്നാല്‍ കുഞ്ഞ് ബ്രീച്ച് പൊസിഷനില്‍ ആണെങ്കില്‍ ഇതിന് സാധിക്കാതെ വരുന്നു.. ഇത്തരം അവസ്ഥയില്‍ സിസേറിയനിലേക്ക് നീങ്ങുന്നു. ഇതെല്ലാം നിങ്ങളില്‍ ഫൈബോയ്ഡ് മൂലം സംഭവിക്കുന്ന കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ തന്നെ കൈകാര്യം ചെയ്യേണ്ടതാണ് എന്നതാണ് സത്യം.
പരിഹാരം എങ്ങനെ?

ഗര്‍ഭാവസ്ഥയില്‍ ഫൈബ്രോയിഡുകള്‍ ചികിത്സിക്കുന്നതിനായി ഒരു ഡോക്ടര്‍ പല മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിച്ചേക്കാം. എന്നാല്‍ ഫൈബ്രോയ്ഡിന്റെ വലിപ്പത്തിന് അനുസരിച്ചായിരിക്കും ഇതെല്ലാം. എന്ത് തന്നെയായാലും കുഞ്ഞിനും അമ്മക്കും അപകടമുണ്ടാക്കാത്ത സാഹചര്യത്തില്‍ മാത്രമാണ് ഡോക്ടര്‍ ഏത് ചികിത്സയും നിര്‍ദ്ദേശിക്കുന്നത്. ഇന്റര്‍നെറ്റില്‍ നിന്നും മറ്റും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു തരത്തിലുള്ള ചികിത്സയും നടത്തരുത് എന്നതാണ ശ്രദ്ധിക്കേണ്ട കാര്യം. ഇത് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. എന്ത് തന്നെയായാലും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications
