Latest Updates
-
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും
കുഞ്ഞിന്റെ അനക്കം പെട്ടെന്ന് കുറഞ്ഞോ? അതീവ ശ്രദ്ധ വേണ്ട മാസങ്ങള്‍
ഗര്‍ഭകാലത്ത് കുഞ്ഞിന്റെ അനക്കം വളരെയധികം ആഹ്ലാദമാണ് ഏതൊരമ്മയിലും ഉണ്ടാക്കുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ അല്പം ആശങ്കയും ഇതുണ്ടാക്കുന്നുണ്ട്. കാരണം കുഞ്ഞിന്റെ അനക്കം കുറയുന്നുണ്ടോ കൂടുതലാണോ അനങ്ങുന്നില്ലേ എന്നിങ്ങനെ ഓരോ അമ്മമാരും ആധിയിലൂടെയാണ് കടന്നു പോവുന്നത്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, ഏത് മാസത്തിലാണ് കുഞ്ഞിന്റെ അനക്കം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് എന്നതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
കുഞ്ഞിന്റെ വളര്‍ച്ചയുടെ ഭാഗമാണ് കുഞ്ഞിന്റെ അനക്കവും. ഇത് ചിലരില്‍ അതിശക്തിയായി തന്നെ അനുഭവിക്കാന്‍ സാധിക്കുന്നു. ഒരു ദിവസം കുഞ്ഞിന്റെ അനക്കം കുറഞ്ഞതുപോലെ നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ അല്പം തണുത്ത വെള്ളമോ, തണുത്ത ഭക്ഷണമോ ക ഴിച്ച് ഇടത് വശം ചരിഞ്ഞ് കിടന്നാല്‍ കുഞ്ഞിന്റെ അനക്കം തിരിച്ചറിയാന്‍ സാധിക്കുന്നു. എന്നാല്‍ മറ്റ് ചില കാരണങ്ങളും കുഞ്ഞിന്റെ അനക്കം കുറയുന്നതിന് കാരണമാകുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

അനക്കം അറിഞ്ഞ് തുടങ്ങുന്നത്
കുഞ്ഞിന്റെ അനക്കം ആദ്യമായി സംഭവിക്കുന്നത് 14 ആഴ്ചക്ക് ശേഷമാണ്. എന്നാല്‍ ഇത് പലപ്പോഴും ആദ്യ ഗര്‍ഭധാരണത്തില്‍ കുറച്ച് കൂടി വൈകിയാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ 20 മുതല്‍ 22 വരെയുള്ള ആഴ്ചയില്‍ കുഞ്ഞിന്റെ അനക്കം കൃത്യമായി അമ്മക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്നാല്‍ 24 ആഴ്ചക്ക് ശേഷവും കുഞ്ഞിന്റെ അനക്കം ലഭിച്ചില്ല എന്നുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഓരോ സ്ത്രീയും വ്യത്യസ്തമായതിനാല്‍ ഇത്തരം കാര്യങ്ങളിലും ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നു.
കുഞ്ഞിന്റെ ചലനത്തില്‍ ശ്രദ്ധിക്കാന്‍
കുഞ്ഞിന്റെ ആദ്യ അനക്കം ലഭിക്കുകയും പിന്നീടുള്ള ദിവസങ്ങളില്‍ ഇത് ലഭിക്കുകയും ചെയ്തില്ലെങ്കില്‍ ടെന്‍ഷനാവേണ്ട ആവശ്യമില്ല. കുഞ്ഞിന്റെ വലിപ്പം കൃത്യമാവുന്നത് വരെ പലപ്പോഴും അനക്കം സ്ഥിരമായി ലഭിക്കണം എന്നില്ല. എന്നാല്‍ മൂന്നാമത്തെ ട്രൈമസ്റ്ററിലേക്ക് കടക്കുന്ന ഏതൊരു ഗര്‍ഭിണിയിലും കുഞ്ഞിന്റെ അനക്കം സ്ഥിരമായി ലഭിക്കേണ്ടതാണ്. ഈ സമയം അല്പം കൂടുതല്‍ ശ്രദ്ധ നല്‍കണം. നിങ്ങള്‍ ഏകദേശം 28 ആഴ്ച ഗര്‍ഭിണിയാകുമ്പോള്‍ തന്നെ കുഞ്ഞ് ഏത് സമയം ഉറങ്ങും, ഏത് സമയം ആക്റ്റീവ് ആയി ഇരിക്കും എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.

എപ്പോഴെല്ലാം അനക്കം മനസ്സിലാക്കാം
നിങ്ങളില്‍ എപ്പോഴെല്ലാം കുഞ്ഞിന്‍െ അനക്കം മനസ്സിലാക്കാം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. നിങ്ങള്‍ യോഗയോ മെഡിറ്റേഷനോ ചെയ്യുന്ന സമയം കുഞ്ഞിന്റെ അനക്കം മനസ്സിലാക്കാന്‍ സാധിക്കുന്നു. കൂടാതെ മധുരമുള്ള ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്തതിന് ശേഷവും കുഞ്ഞിന്റെ ചലനങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. കുഞ്ഞിനും ഈ സമയം കൃത്യ ഇടവേളകള്‍ അനക്കത്തിന്റെ കാര്യത്തില്‍ വരുന്നുണ്ട്. ഇത് അമ്മമാര്‍ മനസ്സിലാക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ആശങ്കകള്‍ തോന്നുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
അനക്കം കുറയുന്നതിന് കാരണങ്ങള്‍
കുഞ്ഞിന്റെ അനക്കം കുറയുന്നതിനുള്ള ചില കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ചില അവസരങ്ങളില്‍ മണിക്കൂറുകളോളം കുഞ്ഞിന്റെ അനക്കം ലഭിച്ചില്ലെങ്കില്‍ അത് സൂചിപ്പിക്കുന്നത് ആശങ്ക തന്നെയാണ്. അതുകൊണ്ട് ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. പെട്ടെന്ന് ചലനം കുറയുന്ന അവസ്ഥയിലാണ് ഇത് ചെയ്യേണ്ടത്. എന്നാല്‍ ദിവസം മുഴുവന്‍ നിങ്ങള്‍ ആക്റ്റീവ് ആയി ഇരിക്കുകയും അത് വഴി കുഞ്ഞ് ഉറക്കത്തിലാവുകയും ചെയ്യുന്നു. ഇത് കുഞ്ഞിന്റെ അനക്കം കുറയുന്നതിന് കാണമാകുന്നു.

ഗര്‍ഭസ്ഥശിശു നല്ലൊരു സമയവും ഉറങ്ങുകയാണ് ചെയ്യുക. പലപ്പോഴും ഒരു ദിവസത്തില്‍ 95% വരെ ഉറക്കത്തിലായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഈ സമയം കുഞ്ഞിന് അനക്കം കുറയുന്നു. അത് മാത്രമല്ല ഗര്‍ഭപാത്രത്തിലെ കുഞ്ഞിന്റെ വലിപ്പവും അനക്കക്കുറവിലേക്ക് എത്തിക്കുന്നു. എന്നാല്‍ രണ്ടാം ട്രൈമസ്റ്ററില്‍ ഇത് സാധാരണമാണ്. അതുകൊണ്ട് തന്നെ മൂന്നാം ട്രൈമസ്റ്ററിലേക്ക് കടക്കുമ്പോള്‍ ആണ് കുഞ്ഞിന്റെ അനക്കം കൃത്യമായി മനസ്സിലാക്കേണ്ടത്.
ആശങ്കകളും അപകടങ്ങളും
എന്നാല്‍ ഗര്‍ഭസ്ഥശിശുവിന്റെ അനക്കം കുറയുന്നതില്‍ ആശങ്കാജനകമായ ചില കാര്യങ്ങള്‍ ഉണ്ട്. പലപ്പോഴും അംമ്നിയോട്ടിക് ദ്രാവകത്തിന്റെ കുറവാണ് ഇതിന് കാരണമാകുന്ന മറ്റൊരു പ്രധാന ആശങ്ക. നിങ്ങള്‍ക്ക് അംമ്നിയോട്ടിക് ദ്രവം കുറവാണെങ്കില്‍ അത് കുഞ്ഞിനും വളരെയധികം അപകടമുണ്ടാക്കുന്നതാണ്. ഇത് കുഞ്ഞിനെ സ്വതന്ത്രമായി സഞ്ചരിക്കുന്നതില്‍ വിക്കുന്നു. എങ്കിലും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കൂടാതെ ഗര്‍ഭസ്ഥശിശുവിലേക്കുള്ള ഓക്സിജന്റെ വിതരണം തകരാറിലാവുന്നതും ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. അതെല്ലാം വളരെയധികം ശ്രദ്ധിക്കണം. അമ്മ വിഷാദത്തിലാണെങ്കില് അത് കുഞ്ഞിനേയും ബാധിക്കാം. കുഞ്ഞിന്റെ അനക്കക്കുറവിന് ഇത് പലപ്പോഴും കാരണമാകുന്നു.



Click it and Unblock the Notifications
