Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശരിയായ പ്രസവ വേദന എപ്പോള്‍ ആരംഭിക്കും? അറിയേണ്ട വേദനകള്‍ ഇതെല്ലാം
പ്രസവ വേദന എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയാണ്. കാരണം പ്രസവം അടുക്കുമ്പോള്‍ ശരീരത്തിന് ഉണ്ടാവുന്ന ഏത് വേദനയേയും പലപ്പോഴും പ്രസവ വേദനയായി കണക്കാക്കുന്നവരാണ് പലരും. പ്രത്യേകിച്ച് ആദ്യത്തെ ഗര്‍ഭധാരണത്തില്‍ ഈ പ്രതിസന്ധി പല സ്ത്രീകളും അനുഭവിക്കുന്നു. യഥാര്‍ത്ഥ പ്രസവ വേദനയും സാധാരണ വേദനയും തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നത്. ഫാള്‍സ് പ്രസവ വേദന എന്നാണ് ഇതിനെ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥ പ്രസവ വേദനയും ഫാള്‍സ് പ്രസവ വേദനയും എപ്രകാരം തിരിച്ചറിയാം എന്ന് നമുക്ക് നോക്കാം.
ആര്‍ത്തവ ദിനം മുതല്‍ ആണ് സ്ത്രീകളില്‍ പ്രസവ തീയ്യതി കണക്കാക്കുന്നത്. സാധാരണ അവസ്ഥയില്‍ ഗര്‍ഭപാത്രത്തില്‍ ഉള്ള മസിലുകള്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് പ്രസവം നടക്കുന്നത്. ഇതാണ് യഥാര്‍ത്ഥ പ്രസവ വേദനയായി കണക്കാക്കുന്നത്. എന്നാല്‍ പലരിലും ഏഴാം മാസം മുതല്‍ തന്നെ ഈ വേദനകള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇത് അത്ര വലിയ പ്രശ്നമുണ്ടാക്കുന്നതല്ല എന്നത് മനസ്സിലാക്കണം.

പ്രസവ വേദന അല്ലാത്തവ
യഥാര്‍ത്ഥ പ്രസവ വേദന അല്ലെങ്കില്‍ അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് പലര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിനെ ഫാള്‍സ് ലേബര്‍ പെയിന്‍ എന്നാണ് പറയുന്നത്. ചിലരില്‍ ഏഴ് മാസം മുതല്‍ തന്നെ ഇത്തരം വേദനകള്‍ ഉണ്ടാവുന്നു. പലപ്പോഴും നിര്‍ജ്ജലീകരണം ഇതിന് ഒരു കാരണമാണ്. കാരണം ഗര്‍ഭപാത്രത്തില്‍ അംമ്നിയോട്ടിക് ഫ്ളൂയിഡ് കുറയുന്നതിന്റെ ഫലമായി പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നു. കൂടാതെ കുഞ്ഞിന്റെ അനക്കം വര്‍ദ്ധിക്കുമ്പോഴും ഈ വേദന ഉണ്ടാവാം.

കൂടാതെ മൂത്രസഞ്ചി നല്ലതുപോലെ നിറഞ്ഞാലും ഇത്തരത്തില്‍ വേദന ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് പ്രസവം നടക്കുന്നതിനുള്ള വേദന അല്ല എന്നത് മനസ്സിലാക്കേണ്ടതാണ്. ഇത് കൂടാതെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന അവസ്ഥയിലും ഇതേ പ്രശ്നങ്ങള്‍ ഉണ്ടാവാം. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ അല്പം ശ്രദ്ധിക്കണം എന്നതാണ ്സത്യം. എങ്കിലും അതൊരിക്കലും പ്രസവ വേദനയായി കണക്കാക്കേണ്ടതില്ല.

ലക്ഷണങ്ങള്‍
നിങ്ങളില്‍ പ്രസവ വേദന ഉണ്ടാവുമ്പോള്‍ അതിന്റെ ലക്ഷണങ്ങള്‍ മറ്റ് ചിലതായിരിക്കും. എന്നാല്‍ വയറിന് ഒരു മുറുക്കം പോലെ തോന്നുന്നതാണ് ഫാള്‍സ് ലേബര്‍ പെയിന്‍ എന്ന് പറയുന്നത്. ഇതില്‍ ശക്തമായ വേദന ഉണ്ടാവുകയില്ല. അത് മാത്രമല്ല ഇടക്കിടെ ഇത്തരം വേദനയുണ്ടാവുന്നു. ഇത് പിന്നീട് ഇല്ലാതാവുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം വേദന ഏഴ് മാസം മുതല്‍ അല്ലെങ്കില്‍ ചിലരില്‍ നാല് മാസം മുതല്‍ തന്നെ ആരംഭിക്കാവുന്നതാണ്. എന്നാല്‍ യഥാര്‍ത്ഥ പ്രസവ വേദന ആരംഭിക്കുന്നത് 37-38 ആഴ്ചകള്‍ക്കുള്ളിലാണ്. ഇത് ഇടക്കിടെ ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ ഓരോ സമയവും ദൈര്‍ഘ്യം വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.

യഥാര്‍ത്ഥ പ്രസവ വേദന
നിങ്ങളില്‍ യഥാര്‍ത്ഥ പ്രസവ വേദന ആരംഭിച്ച് കഴിഞ്ഞാല്‍ നടുവേദനയോടൊപ്പമാണ് വേദന ആരംഭികക്കുന്നത്. മാത്രമല്ല ഇവരില്‍ പുറകില്‍ നിന്നും മുന്നോട്ടാണ് വേദന ആരംഭിക്കുന്നത്. എന്നാല്‍ ഫോള്‍സ് ലേബര്‍ പെയിന്‍ ആണെങ്കില്‍ ഇവര്‍ക്ക് വയര്‍ മുറുകി വലിയുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. ഫോള്‍സ് പെയിന്‍ ആണെങ്കില്‍ ഇവരില്‍ വജൈനല്‍ ഡിസ്ചാര്‍ജും ഉണ്ടായിരിക്കുകയില്ല. ഡോക്ടര്‍ നടത്തുന്ന പരിശോധനയിലൂടെ നിങ്ങള്‍ക്ക് പ്രസവം നടക്കുന്നതിനുള്ള സാധ്യതയെ മനസ്സിലാക്കാനും സാധിക്കുന്നു.



Click it and Unblock the Notifications

