Latest Updates
-
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഇന്ന് വൈകുന്നേരം മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ മാറ്റങ്ങൾ, ഈ സമയം നഷ്ടപ്പെടുത്തരുത്!
ഗര്‍ഭധാരണത്തിന് വെല്ലുവിളി നേരിടുന്നവര്‍ക്ക് ഇനി പരീക്ഷിക്കാവുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍
ഗര്‍ഭിണിയാകാന്‍ ശ്രമിക്കുമ്പോള്‍ പല ദമ്പതികളും പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നു. പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് കൂടുതല്‍ പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിന് കാരണം. എന്നാല്‍ മാനസിക ശാരീരിക ആരോഗ്യം നിലനിര്‍ത്തി മുന്നോട്ട് പോവുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
പലപ്പോഴും നമ്മുടെ ചില ആയുര്‍വ്വേദ പരിഹാരങ്ങള്‍ ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും പ്രത്യുത്പാദന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ജനപ്രിയമായ ചില പ്രത്യുത്പാദന പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ആയുര്‍വേദ ഔഷധസസ്യങ്ങള്‍
പ്രാചീന ഭാരതീയ സമ്പ്രദായമായ ആയുര്‍വേദം പ്രത്യുല്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഔഷധസസ്യങ്ങള്‍ ഉപയോഗിക്കുന്നു. അശ്വഗന്ധയാണ് അതിലൊന്ന്. അവ നമ്മുടെ ഹോര്‍മോണുകളെ സന്തുലിതമാക്കാന്‍ സഹായിക്കുന്നു. ശതാവരി പ്രത്യുല്പാദന വ്യവസ്ഥയെ പിന്തുണയ്ക്കുന്നു. രണ്ട് ഔഷധങ്ങളും പൊടിയായോ കാപ്സ്യൂള്‍ രൂപത്തിലോ ലഭ്യമാണ്. ഇത് നല്ലൊരു ആയുര്‍വ്വേദ വിദഗ്ധന്റെ ഉപദേശത്തോടെ ഉപയോഗിക്കാം.
യോഗയും ധ്യാനവും
യോഗയും ധ്യാനവും സമ്മര്‍ദം കുറയ്ക്കുന്നു. ഇത് തന്നെ നിങ്ങളുടെ ആരോഗ്യം തിരിച്ച് പിടിക്കുന്നു. പലപ്പോഴും യോഗയും ധ്യാനവും നിങ്ങളുടെ പ്രത്യുല്‍പാദനക്ഷമതയെ സഹായിക്കുന്നു. പ്രത്യുല്പാദന അവയവങ്ങളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താന്‍ പ്രത്യേക യോഗാസനങ്ങള്‍ സഹായിക്കുന്നു. ധ്യാനം മനസ്സിനെ ശാന്തമാക്കുന്നു, ഗര്‍ഭധാരണത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്.
ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍
സമീകൃതാഹാരം പ്രത്യുല്പ്പാദനത്തിന് അത്യന്താപേക്ഷിതമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. കൂടാതെ സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായ പഞ്ചസാരയും പൂര്‍ണമായും ഒഴിവാക്കുക. അതോടൊപ്പം തന്നെ കുങ്കുമപ്പൂവിനൊപ്പം ചൂടുള്ള പാല് കുടിക്കുന്നതും പ്രത്യുത്പാദന ആരോഗ്യത്തിന് സഹായിക്കുന്നു.
മസാജ് തെറാപ്പി
വയറിലെ മസാജ് രക്തചംക്രമണം മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഇത് വീട്ടിലോ പ്രൊഫഷണല്‍ തെറാപ്പിസ്റ്റിലോ ചെയ്യാവുന്നതാണ്. സ്ഥിരമായി ഇത്തരം മസ്സാജുകള്‍ ചെയ്യുന്ന് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. ഇത് നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യത്തേയും വളരെയധികം പോസിറ്റീവ് ആയി ബാധിക്കുന്നു.
ജീവിതശൈലി മാറ്റങ്ങള്‍
ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നത് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. പതിവ് വ്യായാമവും മതിയായ ഉറക്കവും മൊത്തത്തിലുള്ള ക്ഷേമത്തെ പിന്തുണയ്ക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെയെല്ലാം നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാം. അതോടൊപ്പം തന്നെ പുകവലി ഒഴിവാക്കുക, മദ്യപാനം പരിമിതപ്പെടുത്തുക എന്നിവയും ശ്രദ്ധിക്കണം. ഇതോടൊപ്പം ഡോക്ടറെ കാണുന്നതിനും ആരോഗ്യാവസ്ഥകളെ കുറിച്ച് മനസ്സിലാക്കുന്നതിനും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications