Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
കുട്ടികള്‍ക്കും ഉണ്ട് ആവകാശങ്ങള്‍; നേടിയെടുക്കാന്‍ പ്രാപ്തരാക്കേണ്ടത് ഇപ്രകാരം
മുതിര്‍ന്നവര്‍ക്ക് എന്നതുപോലെ തന്നെ കുട്ടികള്‍ക്കും അവകാശങ്ങള്‍ അനവധിയാണ്. നീ ഒരു കുട്ടിയല്ലേ? എന്ന് പറഞ്ഞ് പലരും കുട്ടികളെ അവഗണിക്കുന്നു. അവര്‍ക്കുവേണ്ട അവകാശങ്ങള്‍ നിഷേധിക്കുന്നു. എന്നാല്‍, ഈ അവഗണനകള്‍ കുട്ടികളില്‍ ഏല്‍പ്പിക്കുന്ന മുറിവ് വലുതാണ്. പലപ്പോഴും ഗാര്‍ഹിക പീഡനങ്ങള്‍ മുതല്‍ പലതും കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്നതും ഈ അറിവില്ലായ്മയില്‍ നിന്നുമാണ്. അതിനാല്‍, കുട്ടികളെ അവരുടെ അവകാശത്തെക്കുറിച്ച് ബോധവാന്മാരാക്കേണ്ടത് അനിവാര്യമാണ്. ഇതിനെകുറിച്ച് സംസാരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സഖി വൺ സ്റ്റെപ് സെന്ററിൽ സൗക്കോ സോഷ്യൽ കൗൺസിലറായി പ്രവർത്തിക്കുന്ന ശ്വേത കെ. ആർ.

കുട്ടികളുടെ അവകാശങ്ങള്‍
1989-ല്‍ ഐക്യരാഷ്ടട്ര സംഘടന അംഗീകരിച്ച കുട്ടികളുടെ സാര്‍വ്വ ലൗകിക അവകാശ ഉടമ്പടി പ്രകാരം, ഓരോ രാജ്യവും കുട്ടികളുടെ സുരക്ഷിതമായ ബാല്യത്തിനുവേണ്ടി എന്തൊക്കെ അവകാശങ്ങളാണ് ഉറപ്പുവരുത്തേണ്ടത് എന്നതിനെകുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഈ ഉടമ്പടി പ്രകാരം, 18 വയസ്സിന് താഴെയുള്ള ഏതൊരാളെയും കുട്ടിയെന്ന നിര്‍വചനമാണ് നല്‍കുന്നത്. അതായത്, 18 വയസ്സിന് താഴെയുള്ളവരെ കുട്ടികളായാണ് കണക്കാക്കുന്നത്. 1992-ലാണ് ഇന്ത്യ ഈ ഉടമ്പടി അംഗീകരിക്കുന്നത്. ഉടമ്പടി പ്രകാരം, കുട്ടികളുടെ അവകാശങ്ങളെ നാലായി തിരിച്ചിരിക്കുന്നു. അതായത്, അതിജീവനം, ഉന്നമനം, സംരക്ഷണം, പങ്കാളിത്തം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.
ബോധവല്‍ക്കരണം നടത്തേണ്ട രീതി
ഇന്നും പല കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും കുട്ടികളുടെ അവകാശങ്ങള്‍ എങ്ങനെ നേടിയെടുക്കാന്‍ ശീലിപ്പിക്കാം എന്നതിനെകുറിച്ച് അവബോധം കുറവാണ്. ഈ അവബോധമില്ലായ്മയാണ് ബാലവേലയും കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമവും നിരോധിച്ചിട്ടും ഇന്നും, ഇവ കുട്ടികള്‍ക്കു നേരെ നടക്കുന്നതിന്റെ പ്രധാന കാരണം.
കുട്ടികളെ എങ്ങനെ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കാം എന്നത് പലര്‍ക്കും ആശങ്കയുള്ള കാര്യമാണ്. ഓരോ കുട്ടികള്‍ക്കും അവരുടെ പ്രായത്തിനനുസരിച്ച്, അവര്‍ക്ക് മനസ്സിലാകുന്നരീതിയില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കണം. എല്ലാ കുട്ടികള്‍ക്കും ഒരേ രീതിയില്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്.
4 മുതല്‍ 6 വയസ്സ് വരെയുള്ള കുട്ടികള്‍
ഒരു കുട്ടിയ്ക്ക് 4 അല്ലെങ്കില്‍ 6 വയസ്സ് തികയുമ്പോള്‍ വേണം ഈ അവകാശങ്ങളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കാന്‍. അപ്പോള്‍ മാത്രമാണ് ഇവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കൂ. ഇവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുമ്പോള്‍ വളരെ ലളിതമായ ഭാഷയില്‍, കഥകളിലൂടെയും, കവിതകളിലൂയെടും, കളികളിലൂടെയും ഏറ്റവും അടിസ്ഥാനമായിട്ടുള്ള അവകാശങ്ങളെകുറിച്ച് പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കണം.
എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം
കുട്ടികളുടെ സുരക്ഷയ്ക്കായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. അതേപോലെ അവരുടെ നിലനില്‍പ്പിന് സഹായിക്കുന്ന, ഭക്ഷണം, കുടിവെള്ളം, താമസം, അതുപോലെ, സ്‌നേഹിക്കപ്പെടാനും, പരിപാലിക്കപ്പെടാനുമുള്ള അവരുടെ അവകാശം എന്നിവയെക്കുറിച്ചെല്ലാം പറഞ്ഞ് മനസ്സിലാക്കണം.
7 വയസ്സ് മുതല്‍ 10 വയസ്സ്
ഏഴ് വയസ്സ് തികഞ്ഞ കുട്ടികള്‍ക്ക് ചര്‍ച്ചകളിലൂടെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രദ്ധിക്കണം. അവര്‍ക്ക് പറ്റുന്ന വിഷയങ്ങളില്‍ ചര്‍ച്ച നടത്തുക. അതില്‍ അവരെ പങ്കാളികളാക്കുക. ഇതില്‍ അവരുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം, മറ്റുള്ളവരുടെ അവകാശങ്ങള്‍ എങ്ങനെ ബഹുമാനിക്കാം, മറ്റുള്ളവരുടെ വികാരങ്ങളെ എങ്ങനെ മനസ്സിലാക്കാം. എങ്ങനെ ബഹുമാനിക്കാം എന്നീ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. കൂടാതെ, അവരുടെ പ്രായത്തിനുതകുന്ന പ്രശ്‌ന പരിഹാര രീതികള്‍ എന്നിവയെല്ലാം കളികളിലൂടെയെല്ലാം അഭ്യസിപ്പിക്കാന്‍ സാധിക്കും.
11 വയസ്സ് മുതല്‍ 14 വയസ്സ് വരെ
വളരെ ക്രിയാത്മകമായും, വിമര്‍ശനാത്മകയിട്ടും കുട്ടികളില്‍ ചിന്താശേഷി വര്‍ദ്ധിച്ച് വരുന്ന ഘട്ടമാണ് 11 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള പ്രായം. അതിനാല്‍, വിമര്‍ശനാത്മകമായി കുട്ടികളെ ചിന്തിപ്പിക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതും, അതില്‍ കുട്ടികളെ പങ്കാളികള്‍ ആക്കുന്നതും വളരെ നല്ലതായിരിക്കും. പ്രത്യേകിച്ച്, അവരുടെ അവകാശങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
15 വയസ്സിന് മുകളില്‍ പ്രായം
കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും, അത് എങ്ങനെ നേടിയെുക്കണം എന്നതിനെക്കുറിച്ചും അത്യാവശ്യം ധാരണ ലഭിക്കുന്ന പ്രായമാണ് 15 വയസ്സ്. സോഷ്യല്‍ മീഡിയകളിലാണെങ്കിലും, അവരുടെ സുഹൃത്തുക്കളില്‍ നിന്നും, സഹപാഠികളില്‍ നിന്നുമെല്ലാം ഈ അവകാശങ്ങളെക്കുറിച്ച് അവര്‍ മനസ്സിലാക്കി എടുക്കുന്നതാണ്.
മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്
പല മാതാപിതാക്കള്‍ക്കും കുട്ടികള്‍കളുടെ അവകാശത്തെക്കുറിച്ച് അറിയേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. പലപ്പോഴും മാതാപിതാക്കളില്‍ നിന്നും കുട്ടികള്‍ക്ക് ഈ അവകാശങ്ങളെക്കുറിച്ച് അറിവ് ലഭിക്കുന്നില്ല. ഇതിനായി മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തേണ്ടത് അനിവാര്യമാണ്. ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ജോലി സ്ഥലത്ത് മാസത്തിലൊരിക്കല്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുന്നത് നല്ലതായിരിക്കും. അതുപോലെ, ഗ്രാമസഭകള്‍ വഴി, അല്ലെങ്കില്‍ ആള്‍ക്കാരുമായി ഇടപഴകുന്ന മേഖലയിലൂടെ ഇത്തരം ക്ലാസ്സുകള്‍ എത്തിക്കാന്‍ സാധിച്ചാല്‍ ഗുണകരമായിരിക്കും. മാതാപിതാക്കള്‍ കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ അവരുടെ അവകാശങ്ങളെക്കുറിച്ച് പറഞ്ഞ് പഠിപ്പിക്കണം. ഇത് കുട്ടികള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ്. കുട്ടികള്‍ മുതിര്‍ന്നതിനുശേഷം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശഅരമിച്ചാല്‍ പലപ്പോഴും ഉപദേശമായി കുട്ടികള്‍ കണക്കാക്കും. കാര്യഗൗരവ്വം മനസ്സിലാകണമെന്നില്ല. മാതാപിതാക്കള്‍ മാത്രമല്ല, അധ്യാപകരും കുട്ടികളുടെ അവകാശങ്ങള്‍ അവരിലേയ്ക്ക് എത്തിക്കാന്‍ ശ്രമിക്കണം.



Click it and Unblock the Notifications











