Latest Updates
-
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല -
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍
'ഞങ്ങളും 3-4 പ്രസവിച്ചതാ, പിള്ളേരെ വളര്‍ത്താന്‍ ആരും പഠിപ്പിക്കണ്ട', : പക്ഷേ പഠിക്കേണ്ടതാണ് ഇതെല്ലാം
പാരന്റിംഗ് എന്നത് വളരെ നിസ്സാരമായി കണ്ടിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. കുട്ടികള്‍ എങ്ങനെയെങ്കിലും വളര്‍ന്നോളും എന്നൊരു ചിന്ത പലപ്പോഴും പല മാതാപിതാക്കളും പണ്ടു മുതലേ വെച്ചു പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ന് കഥയാകെ മാറി. നമ്മുടെ കുട്ടികള്‍ക്ക് എപ്പോള്‍ എന്ത് എങ്ങനെ നല്‍കണം എന്നതിനെക്കുറിച്ച് പലപ്പോഴും കൃത്യമായി ഇന്നത്തെ രക്ഷിതാക്കള്‍ക്ക് അറിയാം. പലപ്പോഴും അതിന്റെ പേരില്‍ തന്നെ വളരെയധികം കുറ്റപ്പെടുത്തലുകളും 'ന്യൂജെന്‍' മാതാപിതാക്കള്‍ കേള്‍ക്കേണ്ടതായി വരുന്നുണ്ട്.
ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സറായ ശാരിക തന്റെ ഇന്‍സ്റ്റാഗ്രാം പേജായ ബ്രേക്കിംഗ് സൈക്കിള്‍സ് ബൈ ശാരിക (breakingcyclesbysarika) എന്ന പേജിലൂടെ കൃത്യമായി ചില കാര്യങ്ങള്‍ പറയുന്നുണ്ട്. കൃത്യമായി എന്ന് പറയുമ്പോള്‍ ഇന്നത്തെ കാലത്ത് ഒരു കുഞ്ഞിനെ വളര്‍ത്തേണ്ടതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും രണ്ട് കുട്ടികളുടെ അമ്മ കൂടിയായി ശാരിക നമ്മളോട് പറയുന്നു. കൂടുതല്‍ പാരന്റിംഗ് ടിപ്പുകളെക്കുറിച്ച് നമുക്ക് നോക്കാം.

പാരന്റിംഗ് കണ്ടന്റ് ക്രിയേറ്റര്‍
പാരന്റിംഗ് എന്നത് തന്നെ എത്രത്തോളം വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാര്യമാണെന്ന് നമുക്കറിയാം. ചൈല്‍ഡ് സൈക്കോളജിയിലേക്കുള്ള താല്‍പ്പര്യം കൂടിയാണ് ഇത്തരം ഒരു മേഖലയില്‍ കണ്ടന്റ് ക്രിയേറ്റര്‍ ആവുന്നതിന് ശാരികക്ക് പ്രചോദനം നല്‍കിയത്. നമ്മുടെ പല ദു:ശീലങ്ങള്‍ക്കും നമ്മുടെ കുട്ടിക്കാലവുമായി വളരെ അടുത്ത ബന്ധമുണ്ട്. പ്രത്യേകിച്ച് കുട്ടികളോട് കാണിക്കുന്ന ദേഷ്യം പോലും നമ്മുടെ മാതാപിതാക്കള്‍ നമുക്ക് തന്നതിന്റെ മറ്റൊരു വേര്‍ഷന്‍ ആണ്. അതുകൊണ്ട് തന്നെ പാരന്റിംഗ് എന്നത് കുട്ടികളുടെ തലച്ചോര്‍ എങ്ങനെ ഡെവലപ്പ് ആവുന്നു എന്ന് മനസ്സിലാക്കി അവരെ വളര്‍ത്തുന്നതോടൊപ്പം നമ്മളിലും പോസിറ്റീവ് ആയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ നമുക്ക് പരിശ്രമിക്കാവുന്നതും കൂടിയാണ്.
കുഞ്ഞിനെ വളര്‍ത്തേണ്ടത് മറ്റുള്ളവരുടെ ഉപദേശപ്രകാരമോ?
കുട്ടികള്‍ എന്താണോ, അവരുടെ തലച്ചോറ് വികാസം പ്രാപിക്കുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ചും ആദ്യം മാതാപിതാക്കള്‍ കൃത്യമായ ഒരു വ്യക്തത ഉണ്ടാക്കിയെടുക്കുക. അതിന് സഹായിക്കുന്ന തരത്തിലുള്ള പുസ്തകങ്ങള്‍ വായിക്കുകയോ അല്ലെങ്കില്‍ കോഴ്‌സുകള്‍ ചെയ്യുകയോ എല്ലാം ചെയ്യുന്നത് നല്ലതായിരിക്കും. ഇന്ന് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പാരന്റിംഗ് രീതികള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഈ ഒരു വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിവ് നേടിയെടുക്കുക എന്നത് തന്നെയാണ് ആദ്യത്തെ കാര്യവും. നമുക്ക് കിട്ടുന്ന അറിവില്‍ നിന്ന് എന്താണ് സ്വീകരിക്കേണ്ടത്, എന്താണ് തള്ളിക്കളയേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യും.
കുഞ്ഞിനെ തല്ലി വളര്‍ത്തണോ?
പൊതുവേ കുട്ടികള്‍ വാശി കാണിക്കുമ്പോള്‍ തല്ലു കൊടുക്കുന്നതിലൂടെ അത് നേരെയായിക്കൊള്ളും എന്നൊരു കാര്യം പണ്ടു മുതലേ നമ്മളില്‍ പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ കുട്ടികളെ തല്ലുന്നത് കൊണ്ട് യാതൊരു ഗുണവും ഇല്ല എന്ന് മാത്രമല്ല അത് ദോഷം ചെയ്യുകയും ചെയ്യും. അത് മാത്രമല്ല നമുക്ക് തല്ല് കിട്ടിയത് കൊണ്ട് തന്നെ കുട്ടികളെ തല്ലിവളര്‍ത്തുന്നതിനുള്ള ഒരു പ്രവണതയും നമ്മളില്‍ പലര്‍ക്കും ഉണ്ടാവും. തല്ലുന്നത് മാത്രമല്ല കുട്ടികളെ കളിയാക്കുകയും അപമാനിക്കുകയും എല്ലാം ചെയ്യുന്നത് അവരെ നെഗറ്റീവ് ആയി ബാധിക്കുന്നു. ഇത് കുട്ടികളില്‍ ഉത്കണ്ഠയും ദേഷ്യവും വാശിയും ആക്രമണ മനോഭാവവും എല്ലാം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നു. ഇത് കൂടാതെ മാതാപിതാക്കളുമായുള്ള കുഞ്ഞിന്റെ അടുപ്പത്തേയും അവര്‍ തമ്മിലുണ്ടാവുന്ന സ്‌നേഹത്തേയും എല്ലാം ഇത് ബാധിക്കുന്നു.
വാശി പ്രോത്സാഹിപ്പിക്കണോ?
വേണ്ട, കുട്ടികളുടെ എല്ലാ വാശിക്കും കൂടെ നിന്നാല്‍ വാശിപിടിച്ചാല്‍ എല്ലാം നേടാം എന്ന് കുട്ടികള്‍ക്ക് ഒരു ധാരണയുണ്ടാവുന്നു. പകരം മാതാപിതാക്കള്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല എന്ന് തന്നെ വളരെ സൗമ്യമായ രീതിയില്‍ അവരെ പറഞ്ഞ് മനസ്സിലാക്കാം. അവര്‍ ദേഷ്യവും വാശിയും കാണിക്കുന്നത് പലപ്പോഴും അത് കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോഴാണ്. അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങളില്‍ അവരെ മനസ്സിലാക്കി, കുറ്റപ്പെടുത്താതെ കൂടെ നിര്‍ത്തുന്നതിന് നാം ശ്രദ്ധിക്കണം.
സ്‌ക്രീന്‍ ടൈം കുട്ടികള്‍ക്ക് എത്രനേരം?
സ്‌ക്രീന്‍ടൈംമിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ കുട്ടികളുടെ ആരോഗ്യത്തെ അഥവാ കണ്ണിന്റെ ആരോഗ്യത്തെ ഇത് ബാധിക്കും എന്നാണ് ആദ്യത്തെ കാര്യമായി പലരും ചിന്തിക്കുന്നത്. എന്നാല്‍ ഒരുപാട സ്‌ക്രീന്‍ ടൈം കുട്ടികളുടെ ആരോഗ്യകരമായ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കുന്നു. സ്ഥിരമായി കൂടുതല്‍ സമയം സ്‌ക്രീന്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ അവരുടെ സ്വഭാവത്തെ നിയന്ത്രിക്കുന്നതിനും അതോടൊപ്പം തന്നെ അവരിലുണ്ടാവുന്ന ആക്രമണ മനോഭാവം വര്‍ദ്ധിക്കുന്നതിനും ഉള്ള സാധ്യത വളരെ കൂടുതലാണ്.
സ്‌ക്രീന്‍ ടൈം
WHO പറയുന്നത് അനുസരിച്ച് രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒരു തരത്തിലും സ്‌ക്രീന്‍ ടൈം നിര്‍ദ്ദേശിക്കുന്നില്ല. 2-5 വരെയുള്ള കുട്ടികളാണെങ്കില്‍ ഇവര്‍ക്ക് ഒരു മണിക്കൂര്‍ വരെ സ്‌ക്രീന്‍ ടൈം പരമാവധി നല്‍കാവുന്നതാണ്. അതും പഠനവിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം. പക്ഷേ എന്റെ അഭിപ്രായത്തില്‍ അരമണിക്കൂര്‍ മാത്രമേ കുട്ടികള്‍ക്ക് സ്‌ക്രീന്‍ ടൈം അനുവദിക്കാന്‍ പാടുകയുള്ളൂ. പലപ്പോഴും രക്ഷിതാക്കളുടെ സൗകര്യത്തിന് വേണ്ടി കുട്ടികള്‍ക്ക് സ്‌ക്രീന്‍ ടൈം അനുവദിക്കുന്നവരും ഉണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ അവര്‍ തന്നെ കുട്ടികള്‍ ആവശ്യപ്പെടുമ്പോള്‍ സ്‌ക്രീന്‍ ടൈം നല്‍കാതിരിക്കുന്നു , എന്നാല്‍ ചില അവസരങ്ങളിലാകട്ടെ കാണാനും അനുവദിക്കുന്നു. ഈ സമയം കുഞ്ഞിന് തന്നെ അത് കണ്‍ഫ്യൂഷനുണ്ടാക്കുന്നു. എന്നാല്‍ ഇതേ സമയം ദിനവും ഒരു 30 മിനിറ്റ് സ്‌ക്രീന്‍ ടൈം നല്‍കുന്നതിലൂടെ അവര്‍ക്ക് ഒരു ശീലം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
സ്‌ക്രീന്‍ ടൈം
സ്‌ക്രീന്‍ ടൈം നല്‍കുമ്പോള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത് എപ്പോഴും അവരുടെ പ്രായത്തിന് അനുയോജ്യമായ കാര്യങ്ങള്‍ കാണിക്കണം എന്നതാണ്. ഒരിക്കലും അവര്‍ക്ക് അനുയോജ്യമല്ലാത്ത കാര്യങ്ങള്‍ അനുവദിക്കാതിരിക്കുക. ഇത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മള്‍ എപ്പോഴും അവര്‍ കാണുന്നത് എന്താണെന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്.
മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്?
ഒരുപാട് താരതമ്യം കേട്ട് വളര്‍ന്നവരായിരിക്കും നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ നമ്മള്‍ നമ്മുടെ കുട്ടികളേയും താരതമ്യം ചെയ്യുന്ന ഒരു പ്രവണത ഉണ്ടാവുന്നു. പലപ്പോഴും ചെറുപ്പത്തില്‍ മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യുമ്പോള്‍ നമുക്കൊരിക്കലും അതൊരു നല്ല ഫീലിംഗ് അല്ല നല്‍കിയിട്ടുണ്ടാവുന്നത്. അതുപോലെ തന്നെയാണ് നമ്മുടെ കുട്ടികള്‍ക്കും. അതുകൊണ്ട് പാരന്റിംഗില്‍ നമ്മള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഈ കാര്യം ഇനിയും വരുന്ന തലമുറയിലേക്ക് കൂടി പകര്‍ന്ന് നല്‍കാതിരിക്കുന്നതിന് ശ്രദ്ധിക്കാം. കുട്ടികള്‍ തെറ്റ് ചെയ്യുമ്പോള്‍ അതില്‍ നിന്ന് പുറത്ത് കടക്കാന്‍ അവരെ സഹായിക്കുകയും അത് പരിഹരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നത്. സ്വന്തമായി തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ പഠിക്കുന്നതും ഇതില്‍ നിന്ന് തന്നെയാണ്.
പാരന്റിംഗ് യഥാര്‍ത്ഥത്തില്‍ എന്താണ്?
പാരന്റിംഗ് എന്നത് നമ്മുടെ ഇഷ്ടങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസരിച്ച് കുട്ടിയില്‍ മാറ്റം കൊണ്ടു വരുന്നതല്ല. ഓരോ കുട്ടിയും വ്യത്യസ്തരാണ്, ഓരോ കുഞ്ഞിനേയും ഏറ്റവും നല്ലതുപോലെ മനസ്സിലാക്കാന്‍ സാധിക്കുന്നത് ആ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് തന്നെയാണ്. നമ്മുടെ കുട്ടിയെ ആദ്യം മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതാണ് ആദ്യത്തെ കാര്യം. കുഞ്ഞിന്റെ ആവശ്യങ്ങളെല്ലാം നമ്മള്‍ സാധിച്ചു കൊടുക്കാറുണ്ട്, അതോടൊപ്പം തന്നെ കുഞ്ഞിന്റെ വൈകാരികമായ കാര്യങ്ങളേയും ഗൗരവത്തോടെ കണ്ട് അതിനെ കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കുക. നാളെ അവര്‍ ഈ ലോകത്തെ ഒറ്റക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന അവസ്ഥയില്‍ അവര്‍ എന്തൊക്കെ കഴിവുകളാണോ ആവശ്യമായി വരുന്നത് അതിനെയെല്ലാം വളര്‍ത്തിയെടുക്കുന്നതിന് അവരുടെ കൂടെ നിന്ന് കൊണ്ട് തന്നെ ശ്രമിക്കുക എന്നതാണ് പാരന്റിംഗ് കൊണ്ട് അര്‍ത്ഥമാക്കുന്നതും.
പാരന്റിംഗ് യഥാര്‍ത്ഥത്തില്‍?
നമ്മുടെ കുഞ്ഞുങ്ങളെ മറ്റൊരു വ്യക്തിയായി തന്നെ കാണാന്‍ സാധിക്കണം. നമ്മുടെ ഇഷ്ടങ്ങളായിരിക്കില്ല ഒരിക്കലും അവരുടെ ഇഷ്ടങ്ങള്‍. അവര്‍ക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം അവര്‍ക്ക് ഒരുക്കിക്കൊടുക്കുക. അപ്പോള്‍ അവരില്‍ ആത്മവിശ്വാസവും ജീവിതത്തെ നേരിടുന്നതിനുള്ള ധൈര്യവും ഉണ്ടാവുന്നു. ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ തന്നെ അവര്‍ക്ക് അതില്‍ നിന്നും പരിഹാരം കണ്ട് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നതും അപ്പോള്‍ തന്നെയാണ്. ഇതിലൂടെ ഉത്തരവാദിത്വമുള്ള സഹാനുഭൂതിയുള്ള ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് സാധിക്കുന്നു.
സോഷ്യല്‍ മീഡിയയുടെ ഇന്‍ഫ്‌ളുവന്‍സ്?
പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ റീല്‍സും പോസ്റ്റും എല്ലാം കാണുമ്പോള്‍ അല്ലെങ്കില്‍ ആ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ഒരുക്കിക്കൊടുക്കുന്ന സൗകര്യങ്ങളെല്ലാം കാണുമ്പോള്‍ പലപ്പോഴും നമ്മള്‍ നമ്മളെ തന്നെ ജഡ്ജ് ചെയ്യുകയാണ് ചെയ്യുന്നത്. നമ്മളൊരു നല്ല രക്ഷിതവല്ല എന്ന് കരുതുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്തുന്നു. എന്നാല്‍ ഒരു രക്ഷിതാവെന്ന നിലയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യം നമ്മുടെ കുട്ടികള്‍ക്ക് നമുക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യ എന്നത് സന്തോഷകരമായ ഒരു പാരന്റിംഗ് തന്നെയാണ് സന്തോഷമുള്ള രക്ഷിതാക്കളെ തന്നെയാണ്. അതുകൊണ്ട് തന്നെ സ്വയം വിലകുറച്ച് കാണാതിരിക്കുക. നമ്മുടെ കുട്ടികള്‍ക്ക് വേണ്ടത് അവര്‍ക്ക് സ്വയം കൈകാര്യം ചെയ്യാത്ത പ്രശ്‌നങ്ങളിലും സാഹചര്യങ്ങളിലും നമ്മുടെ പിന്തുണയും സഹായവും ആണ്. എന്നാല്‍ പോസിറ്റീവ് ആയ കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനും മനസ്സിലാക്കുന്നതിനും സഹായകരമായ നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഉണ്ട്. അവ നമ്മളെ സഹായിക്കുന്നതായിരിക്കും.
സോഷ്യല്‍ മീഡിയയുടെ ഇന്‍ഫ്‌ളുവന്‍സ്?
കുട്ടികള്‍ക്ക് കഴിവതും സോഷ്യല്‍ മീഡിയ ആക്‌സസ് കൊടുക്കാതിരിക്കുക. അത് അവരുടെ തലച്ചോറിന്റെ വളര്‍ച്ചക്ക് അത്ര നല്ലതല്ല. തലച്ചോറിന്റെ വളര്‍ച്ചക്ക് സഹായകമാവുന്നതും അവരുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതിനും എല്ലാം പഠിക്കുന്നത് അവര്‍ ജീവിതത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുമ്പോഴാണ്. മാത്രമല്ല സോഷ്യല്‍ മീഡിയ എന്നത് പലപ്പോഴും വളരെയധികം ആസക്തിയുണ്ടാക്കുന്ന ഒന്ന് കൂടിയാണ്. ഇത് ഒരിക്കലും അവരുടെ തലച്ചോറിന്റെ വളര്‍ച്ചക്ക് നല്ലതല്ല. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ച് വേണം സോഷ്യല്‍ മീഡിയയെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നത്.
നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാം
എപ്പോഴും നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുക എന്നത് തന്നെയാണ് നമുക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യം. ദയയും സ്‌നേഹവും യുക്തിയും ബുദ്ധിയും കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ സമൂഹത്തിലേക്ക് എത്തിക്കുക അത് വഴി നമ്മുടെ ജീവിതത്തിലും പോസിറ്റീവ് മാറ്റങ്ങള്‍ നിറക്കാന്‍ സാധിക്കട്ടെ....



Click it and Unblock the Notifications











