Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
യാത്രയ്ക്കിടയിലെ ഗര്‍ഭിണികളിലെ ഓക്കാനം നിസ്സാരമോ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
ഗര്‍ഭകാലം പലപ്പോഴും അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. പ്രത്യേകിച്ച് ആദ്യത്തെ മൂന്ന് മാസം മോണിംഗ് സിക്നസ് പോലുള്ള പ്രശ്നങ്ങള്‍ പലരും അതി തീവ്രമായി ഉണ്ടാവുന്നു. എന്നാല്‍ അതിന് പരിഹാരം എന്താണെന്നത് പലരേയും ആശങ്കയിലാക്കുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നത് യാത്രാ വേളയിലാണ്. കാരണം ഗര്‍ഭകാലത്തുണ്ടാവുന്ന മോണിംഗ് സിക്നസ് പലപ്പോഴും യാത്രയില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല.
ഏത് യാത്രയിലും മോണിംഗ് സിക്നസ് പോലുള്ള അവസ്ഥകള്‍ അനുഭവിക്കുന്നവരാണെങ്കില്‍ അതിനെ പരിഹരിക്കുന്നതിന് ചില പൊടിക്കൈകള്‍ പ്രയോഗിക്കാം. പലപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നവരില്‍ പോലും ഇത്തരം അവസ്ഥകള്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കും. ഇത് യാത്രയുടെ രസം കളയാതെ തന്നെ എപ്രകാരം കൈകാര്യം ചെയ്യാം എന്നത് എല്ലാ ഗര്‍ഭിണികളും അറിഞ്ഞിരിക്കണം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മുന്‍കൂട്ടി ആസൂത്രണം ചെയ്യുക
യാത്രയ്ക്ക് പുറപ്പെടുന്നതിന് മുന്‍പായി സുരക്ഷിതമായ ചില കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. അവയില്‍ പലപ്പോഴും ഇഞ്ചി മിഠായികളും ചില പ്രത്യേക പഴങ്ങളും പോലുള്ള അവശ്യവസ്തുക്കള്‍ പായ്ക്ക് ചെയ്യുക. ഇവ നിങ്ങളുടെ വയറിനുണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ നിങ്ങള്‍ സീറ്റ് തിരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും ജനലിനടുത്ത് ശുദ്ധവായു ഉറപ്പാക്കുന്ന തരത്തിലുള്ള സീറ്റുകള്‍ തിരഞ്ഞെടുക്കണം.
ജലാംശം നിലനിര്‍ത്തുക
നിര്‍ജ്ജലീകരണം ഓക്കാനം കൂടുതല്‍ വഷളാക്കും പ്രത്യേകിച്ച് ഗര്‍ഭകാലത്ത്. ഒരു കുപ്പി വെള്ളമെടുത്ത് പതിവായി കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക, കാരണം അവ നിര്‍ജ്ജലീകരണം വര്‍ദ്ധിപ്പിക്കും. പ്രത്യേകിച്ച് യാത്ര നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമായി വരുന്നു. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ഗര്‍ഭകാല യാത്രയില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കാം
യാത്രയ്ക്ക് മുന്‍പായി ഭക്ഷണം കഴിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. കനത്ത ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ഓക്കാനം ഉണ്ടാക്കും. വലിയ ഭക്ഷണത്തിന് പകരം ലഘുഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. വാഴപ്പഴം, ടോസ്റ്റ് തുടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതാണ്. ഇത് നിങ്ങളുടെ മോണിംഗ് സിക്നസ് പോലുള്ള അവസ്ഥകളെ പ്രതിരോധിക്കുന്നതിന് സഹായിക്കും. കൂടാതെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും യാത്ര ആസ്വദിക്കുന്നതിനും സഹായിക്കും.
ശക്തമായ മണം ഒഴിവാക്കുക
ശക്തമായ ഗന്ധം ഓക്കാനം തീവ്രമാക്കും. സാധ്യമെങ്കില്‍, ശക്തമായ ഭക്ഷണ ഗന്ധമോ സുഗന്ധദ്രവ്യങ്ങളോ ഉള്ള സ്ഥലങ്ങള്‍ ഒഴിവാക്കുക. ഇത് നിങ്ങളുടെ അസ്വസ്ഥത ഒരു വിധം കുറയ്ക്കുന്നതിന് സഹായിക്കുന്നു. കൂടാതെ കനത്ത പെര്‍ഫ്യൂം ഗന്ധവും പരമാവധി ഒഴിവാക്കാം. ഇതെല്ലാം നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ഗര്‍ഭിണികള്‍ നിര്‍ബന്ധമായും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ആവശ്യമുള്ളപ്പോള്‍ വിശ്രമിക്കുക
ഉറക്കക്കുറവ് രാവിലെയുള്ള ഓക്കാനത്തെ പ്രശ്നത്തിലാക്കുന്നു. യാത്രയ്ക്ക് മുമ്പും യാത്രയ്ക്കിടയിലും മതിയായ വിശ്രമം ഉറപ്പാക്കുക. നിങ്ങള്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ കൂടുതലെങ്കില്‍ അത് പലപ്പോഴും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ആവശ്യമെങ്കില്‍ ഡോക്ടറെ കാണുന്നതിനും ശ്രദ്ധിക്കണം. ഗര്‍ഭകാലത്ത് യാത്രയ്ക്കിടയിലുള്ള ഓക്കാനം നിയന്ത്രിക്കാന്‍ അവര്‍ സുരക്ഷിതമായ മരുന്നുകള്‍ ശുപാര്‍ശ ചെയ്തേക്കാം.



Click it and Unblock the Notifications
