Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യം ഉറപ്പ് വരുത്തും അവസാന മൂന്ന് മാസത്തെ ഈ ഭക്ഷണങ്ങള്‍
ഗര്‍ഭകാലം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയം തന്നെയാണ്. പലപ്പോഴും അവസാന മൂന്ന് മാസങ്ങളും അതോടനുബന്ധിച്ചുണ്ടാവുന്ന അസ്വസ്ഥതകളും നിസ്സാരമല്ല. ആദ്യ മൂന്ന് മാസം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവസാന മൂന്ന് മാസങ്ങളും. അമ്മയ്ക്കും കുഞ്ഞിനും നിര്‍ണായകമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ രണ്ട് പേരുടേയും ആരോഗ്യം ഉറപ്പ് വരുത്തേണ്ടതാണ്.
ശരിയായ പോഷകാഹാരം ഈ സമയം വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി മാത്രമല്ല അമ്മയുടെ ആരോഗ്യത്തിന് വേണ്ടിയും ഈ സമയം ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെയാണ് ആരോഗ്യകരമായ പ്രസവത്തിനും ആരോഗ്യകരമായ കുഞ്ഞിനും വേണ്ടി കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

ഇരുമ്പിന്റെ സാന്നിധ്യം ഉറപ്പ് വരുത്തുക
ഭക്ഷണത്തില്‍ ഇരുമ്പിന്റെ സാന്നിധ്യം ഉറപ്പ് വരുത്തുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം വിളര്‍ച്ച തടയുന്നതിനായി അവസാന മൂന്ന് മാസത്തില്‍ ഇരുമ്പ് അത്യന്താപേക്ഷിതമാണ്. വിളര്ച്ചയുണ്ടാവുമ്പോള് അത് പലപ്പോഴും ഇത് ഗര്‍ഭാവസ്ഥയില്‍ ക്ഷീണത്തിലേക്ക് നയിച്ചേക്കാം. ഗര്‍ഭിണികള്‍ ദിവസവും 27 മില്ലിഗ്രാം ഇരുമ്പ് കഴിക്കണം. ചീര, പയര്‍, മാംസം തുടങ്ങിയ ഭക്ഷണങ്ങള്‍ ഇരുമ്പിന്റെ മികച്ച ഉറവിടങ്ങളാണ്.
കാല്‍സ്യം
അമ്മയ്ക്ക മാത്രമല്ല കുഞ്ഞിനും ഗര്‍ഭാവസ്ഥയില്‍ കാല്‍സ്യം അനിവാര്യമാണ്. ഇത് കുഞ്ഞിന്റെ എല്ലുകളുയെും പല്ലിന്റേയും വളര്‍ച്ചയെ സഹായിക്കുന്നു. ഗര്‍ഭിണികള്‍ക്ക് പ്രതിദിനം 1000 മില്ലിഗ്രാം കാല്‍സ്യം അവരുടെ മൂന്നാമത്തെ ട്രൈമസ്റ്ററില്‍ ആവശ്യമാണ്. പാലുല്‍പ്പന്നങ്ങള്‍, ബദാം, ഇലക്കറികള്‍ എന്നിവയില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ദിനവും കഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഇവയുടെ കുറവ് ജനിക്കാന്‍ പോവുന്ന കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ ബാധിക്കും.
പ്രോട്ടീന്‍
കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും പ്രോട്ടീന്‍ അത്യാവശ്യമാണ്. അത് മാത്രമല്ല അമ്മയ്ക്കും ഈ കാലഘട്ടങ്ങളില്‍ പ്രോട്ടീന്‍ അനിവാര്യം തന്നെയാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് ലഭിക്കാതെ വരുമ്പോള്‍ അതുണ്ടാക്കുന്ന അപകടാവസ്ഥകള്‍ നിസ്സാരമാക്കരുത്. കാരണം പ്രസവത്തോടടുക്കുമ്പോള്‍ സ്ത്രീകള്‍ ദിവസവും 70-100 ഗ്രാം കഴിക്കണം. മുട്ട, ബീന്‍സ്, കോഴി എന്നിവ നല്ല പ്രോട്ടീന്‍ ഉറവിടങ്ങളാണ്.
ജലാംശം അനിവാര്യം
നിര്‍ജ്ജലീകരണം ഈ സമയം ഗുരുതരമായ അവസ്ഥകള്‍ അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാക്കുന്നു. പലപ്പോഴും ജലാംശം നിലനിര്‍ത്തുന്നത് അമ്നിയോട്ടിക് ദ്രാവകത്തിന്റെ അളവ് നിലനിര്‍ത്താനും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. ഗര്‍ഭിണികള്‍ ദിവസവും 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ നിര്‍ജ്ജലീകരണം മൂലം ഉണ്ടാവുകയും ചെയ്യുന്നു.
അമിതമായ കഫീന്‍ ഒഴിവാക്കുക
കഫീന്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പിനെയും ഉറക്ക രീതിയെയും സ്വാധീനിക്കുന്നു. അമ്മമാര്‍ ഈ സമയം കഫീന്‍ കഴിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിദിനം 200 മില്ലിഗ്രാമായി പരിമിതപ്പെടുത്തുക. ഇത് നിങ്ങളുടെ ആരോഗ്യത്തെ പിന്നീടുള്ള ഘട്ടത്തിലും സ്വാധീനിക്കുന്നു. അതുകൊണ്ട് കഫീന്‍ ഉള്‍പ്പെടുത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
ഒമേഗ-3 ഫാറ്റി ആസിഡുകള്‍
ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകമാണ്. അതിനായി സാല്‍മണ്‍, ഫ്ളാക്സ് സീഡുകള്‍ തുടങ്ങിയ മത്സ്യങ്ങള്‍ മൂന്നാം ട്രൈമസ്റ്ററില്‍ ശീലമാക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ദിവസവും ആഴ്ചയില്‍ രണ്ടു തവണ മത്സ്യം കഴിക്കുന്നതിന് ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം.
ശരീരഭാരം ശ്രദ്ധിക്കണം
ഗര്‍ഭകാലത്ത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടത് വളരെയധികം പ്രധാനമാണ്. ഗര്‍ഭകാലത്ത് ശരീരഭാരം നമ്മുടെ ആരോഗ്യത്തിനനുസരിച്ച് എത്രത്തോളം വേണമെന്ന് നിര്‍ണയിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. അതിനായി ഡോക്ടറെ സമീപിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യകരമായ മാറ്റങ്ങളുണ്ടാവും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
