Latest Updates
-
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ?
അബോര്ഷന് ശേഷം ഇവ കഴിക്കണം: ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും
അബോര്‍ഷന്‍ എന്നത് ഒരു സ്ത്രീയെ ശാരീരികമായും മാനസികമായും തകര്‍ക്കുന്ന ഒന്നാണ്. പലപ്പോഴും അതില്‍ നിന്ന് മാനസികമായും ശാരീരികമായും പുറത്തേക്ക് വരാന്‍ ഓരോരുത്തരും വളരെയധികം കഷ്ടപ്പെടുന്നു. എന്നാല്‍ ആരോഗ്യത്തോടെ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ശരീരം തന്നെ കണ്ടെത്തുന്ന ഒരു വഴിയാണ് പലപ്പോഴും അബോര്‍ഷന്‍. ഇതല്ലാതെയും പല കാരണങ്ങളും അബോര്‍ഷന് പിന്നിലുണ്ട്. എന്നാല്‍ ഒരു സ്ത്രീയെ ശാരീരികമായും മാനസികമായും ഇല്ലാതാക്കുന്ന ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിനും അത്തരം അവസ്ഥയില്‍ നിന്നും അവളെ പുറത്തേക്ക് കൊണ്ട് വരുന്നതിനും ചില ഭക്ഷണങ്ങള്‍ അനിവാര്യമാണ്.
ഗര്‍ഭച്ഛിദ്രത്തിന് ശേഷം സ്ത്രീകള്‍ക്ക് അവരുടെ പ്രത്യുത്പാദന ക്ഷമത വീണ്ടെടുക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമാക്കേണ്ടതായുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പലരും ശ്രദ്ധിക്കാത്തതാണ് ആരോഗ്യത്തിന് വെല്ലുവിളിയാവുന്നത്. എന്നാല്‍ സമീകൃതാഹാരം കഴിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും അടുത്ത ഗര്‍ഭധാരണത്തിനും വേണ്ടി കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ കൂടിയുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഇരുമ്പിന്റെ പ്രാധാന്യം
ഗര്‍ഭച്ഛിദ്രത്തിന് ശേഷം ധാരാളം രക്തം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലേക്കും അനിമീയ പോലുള്ള പ്രശ്‌നങ്ങളിലേക്കും എത്തിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി അയേണ്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. അതിനായി ചീര, പയര്‍, റെഡ് മീറ്റ് തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അതോടൊപ്പം തന്നെ സിട്രസ് അടങ്ങിയ പഴങ്ങള്‍ ഇവയോടൊപ്പം കഴിക്കുന്നത് പലപ്പോഴും ഇരുമ്പ് ആഗിരണം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
പ്രോട്ടീന്‍ ആവശ്യത്തിന്
ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് ടിഷ്യു നന്നാക്കാനും ഹോര്‍മോണ്‍ ഉല്‍പാദനത്തിനും സഹായിക്കുന്നു. അതിനായി മാംസം, മുട്ട, ബീന്‍സ്, അണ്ടിപ്പരിപ്പ് എന്നിവ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കൂടാതെ ഈ ഭക്ഷണങ്ങള്‍ ശരീരത്തിന്റെ ശക്തി പുനര്‍നിര്‍മ്മിക്കുന്നതിനും ഭാവിയില്‍ ഗര്‍ഭധാരണത്തിന് നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പ്രോട്ടീന്‍ ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ഫോളിക് ആസിഡ്
കോശങ്ങളുടെ പുനരുജ്ജീവനത്തിനും ഭാവിയിലെ ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് ഉണ്ടാവാന്‍ ഇടയുള്ള ജനന വൈകല്യങ്ങള്‍ തടയുന്നതിനും ഫോളിക് ആസിഡ് കഴിക്കാന്‍ ശ്രദ്ധിക്കണം. ചീര, ബ്രോക്കോളി, മറ്റ് ഇലക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയിലെല്ലാം തന്നെ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിക്കുന്നത് മൊത്തത്തിലുള്ള പ്രത്യുത്പാദന ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. അതോടൊപ്പം ഗര്‍ഭധാരണത്തെ സഹായിക്കുകയും ചെയ്യുന്നു.
ജലാംശം പ്രധാനപ്പെട്ടത്
ശരീരത്തില്‍ ജലാംശം വളരെയധികം പ്രധാനപ്പെട്ടതാണ് എന്ന് ഓരോ സെക്കന്റിലും ഓര്‍ക്കേണ്ടതുണ്ട്. അതിനായി ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഇത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള ടോക്‌സിനെ പുറന്തള്ളാനും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താനും സഹായിക്കുന്നു. ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടതാണ്. ഇത് കുടിക്കുന്നതിലൂടെ ശരീരത്തിന്റെ എനര്‍ജി ലെവലും വര്‍ദ്ധിക്കുന്നു. ഇത് വഴി ആരോഗ്യവും മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.
സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക
പലപ്പോഴും ഭക്ഷണശീലത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തണം. അതോടൊപ്പം തന്നെ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും വേണം. അതില്‍ ചിലതിനെക്കുറിച്ച് നമുക്ക് നോക്കാം. ഉയര്‍ന്ന പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും ഉള്ളതിനാല്‍ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ രാസവസ്തുക്കളോ പ്രിസര്‍വേറ്റീവുകളോ ചേര്‍ക്കുന്ന ഭക്ഷണങ്ങളും കഴിക്കരുത്. ഇത് ശരീരത്തിന് ലഭിക്കുന്ന അവശ്യ പോഷകങ്ങള്‍ മുഴുവന്‍ വലിച്ചെടുക്കുകയും അനാരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കാം
അബോര്‍ഷന് ശേഷം ആരോഗ്യം വീണ്ടെടുക്കുന്നത് വരെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. പിന്നീട് നല്ലൊരു പോഷകാഹാര വിദഗ്ധനുമായി സംസാരിച്ച് ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം. ഇരുമ്പ്, പ്രോട്ടീന്‍, ഫോളിക് ആസിഡ്, ജലാംശം എന്നിവ അടങ്ങിയ സമീകൃതാഹാരം നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇവയെല്ലാം തന്നെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











