Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭകാലം സുഖകരമാക്കാന്‍ ഇവ ഒരിക്കലും കഴിക്കരുത്
ഗര്‍ഭകാലം എന്നത് വളരെയധികം സന്തോഷം നല്കുന്ന ഒരു അവസ്ഥ തന്നെയാണ്. ഗര്‍ഭത്തില്‍ വളരുന്ന കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കണം ഓരോ മാസവും. മൂന്ന് ട്രൈമസ്റ്ററിലും ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ഗര്‍ഭകാലം ഉണ്ടാവുന്ന അസ്വസ്ഥതകള്‍ പരമാവധി കുറയ്ക്കുക എന്നതാണ് ഈ സമയം ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും നമ്മുടെ ഭക്ഷണശീലത്തില്‍ അല്പം മാറ്റം വരുത്തിയാല്‍ അത് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.
എന്തൊക്കെ കഴിക്കണം, എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഗര്‍ഭകാലത്ത് നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവയെക്കുറിച്ച് പലര്‍ക്കും അറിയില്ല. അമ്മയുടെ മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിനും ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കണം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

സമീകൃതാഹാരം നിര്‍ബന്ധം
ഗര്‍ഭിണികള്‍ നിര്‍ബന്ധമായും സമീകൃതാഹാരം കഴിക്കേണ്ടത് അനിവാര്യമാണ്. ഇത് അമ്മയ്ക്കും വളരുന്ന കുഞ്ഞിനും നിര്‍ണായകമാണ്. ആരോഗ്യകരമായ ഗര്‍ഭധാരണം ഉറപ്പാക്കാന്‍ ചില ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കണം എന്ന് നമുക്കറിയാം. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് സുഷി പോലുള്ളവ. കാരണം ഹാനികരമായ ബാക്ടീരിയകളുടെയും പരാന്നഭോജികളുടെയും അപകടസാധ്യത തന്നെയാണ് ഏറ്റവും വലിയ കാര്യം. അത് മാത്രമല്ല സുഷി പോലുള്ള അസംസ്കൃത സമുദ്രവിഭവങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കണം. അല്ലാത്ത പക്ഷം അത് അമ്മയ്ക്കും കുഞ്ഞിനും ദോഷകരമായ അണുബാധകളുണ്ടാക്കാം. കൂടാതെ അസംസ്കൃത മുട്ടകള്‍ സാല്‍മൊണല്ലയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കും. ഇത് ഭക്ഷ്യവിഷബാധ വരെ ഉണ്ടാക്കാം.
മദ്യപാനം നിര്‍ത്തുക
മദ്യപിക്കുന്ന സ്ത്രീകളാണെങ്കില്‍ ഗര്‍ഭകാലത്ത് മദ്യപാനം ശക്തമായി നിര്‍ത്തേണ്ടതാണ്. കാരണം ഇത് ഫീറ്റല്‍ ആല്‍ക്കഹോള്‍ സിന്‍ഡ്രോമിലേക്ക് നയിച്ചേക്കാം, ഇത് ശിശുക്കളുടെ വളര്‍ച്ചാ പ്രശ്നങ്ങളിലേക്ക് വഴിവെയ്ക്കും. അത് മാത്രമല്ല ഇനി ചെറിയ അളവില്‍ ആണെങ്കില്‍ പോലും മദ്യം കഴിക്കുന്നത് ദോഷകരമാണ്, അതിനാല്‍ ഇത് പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.
കഫീന്റെ അളവ്
ആരോഗ്യകരമായ ഗര്‍ഭകാലത്തിന് പലപ്പോഴും കഫീന്‍ ഒരു വെല്ലുവിളി തന്നെയാണ്. കാരണം ഉയര്‍ന്ന അളവിലുള്ള കഫീന്‍ ഗര്‍ഭം അലസാനുള്ള സാധ്യതയും കുഞ്ഞിന്റെ ഭാരം കുറയ്ക്കുന്നതിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത് മാത്രമല്ല ഗര്‍ഭിണികളായ സ്ത്രീകള്‍ പ്രതിദിനം 200 മില്ലിഗ്രാമില്‍ കൂടുതല്‍ കഫീന്‍ കഴിക്കരുതെന്ന് പല പഠനങ്ങളും പറയുന്നു. അതായത് ഒരു കപ്പ് കാപ്പി പോലും കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.
ചില മാംസങ്ങളും അവയുടെ ഭാഗങ്ങളും
പലപ്പോഴും ഹോട്ട്ഡോഗ് ഉള്‍പ്പടെയുള്ളവ കഴിക്കരുത്. ഇത് ഗര്‍ഭകാലത്ത് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന ലിസ്റ്റീരിയ എന്ന ബാക്ടീരിയയുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ലിസ്റ്റീരിയ അണുബാധ ഗര്‍ഭം അലസലിനോ പലപ്പോഴും അകാല പ്രസവത്തിനോ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം മാംസം കഴിക്കുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. അതുപോലെ തന്നെയാണ് കരള്‍ പോലുള്ളവ കഴിക്കുന്നതും. അമിതമായി ഇതിലുള്ള വിറ്റാമിന്‍ എ പലപ്പോഴും കുഞ്ഞിന് ദോഷം ചെയ്യും.
പാലുല്‍പ്പന്നങ്ങള്‍
ആരോഗ്യ സംരക്ഷണം എന്നത് നിങ്ങളുടേത് പോലേയും കുഞ്ഞിന്റേയും ആരോഗ്യത്തെ മുന്‍നിര്‍ത്തിയുള്ളതാണ്. അതുകൊണ്ട് തന്നെ പാസ്ചറൈസ് ചെയ്യാത്ത പാലും അതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങളും ഒഴിവാക്കണം, കാരണം അവയില്‍ ലിസ്റ്റീരിയയോ മറ്റ് ദോഷകരമായ ബാക്ടീരിയകളോ ഉണ്ടാവാം. എന്നാല്‍ പാല് പാസ്ചറൈസേഷന് ചെയ്യുന്നത് വഴി പലപ്പോഴും ഈ ബാക്ടീരിയകള്‍ നശിപ്പിക്കപ്പെടാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
