Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഗര്‍ഭകാലം ചര്‍മ്മസംരക്ഷണം നിസ്സാരമല്ല: ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
ഗര്‍ഭകാലം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഓരോ സ്ത്രീകളും അനുഭവിക്കുന്നു. എന്നാല്‍ പ്രസവ ശേഷം കുഞ്ഞിനെ കാണുമ്പോള്‍ ആ വിഷമങ്ങളും പ്രയാസങ്ങളും എല്ലാം പമ്പ കടക്കുന്നു. എന്നാല്‍ ഇത് സന്തോഷം നല്‍കുന്നത് പോലെ തന്നെ നമ്മുടെ ചര്‍മ്മത്തേയും സന്തോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത നിസ്സാരമല്ല. കാരണം ഹോര്‍മോണ്‍ മാറ്റങ്ങള്‍ വലിയ തോതില്‍ നടക്കുന്ന സമയമാണ് ഗര്‍ഭകാലം. ഇത് ചര്‍മ്മത്തേയും പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. പലപ്പോഴും ഹോര്‍മോണ്‍ വ്യതിയാനം ചര്‍മ്മത്തെ കൂടുതല്‍ പരുക്കനാക്കുകയും നിറം മങ്ങുന്നതിലേക്ക് നയിക്കുകയും ചെയ്യും.
പല സ്ത്രീകളും ഇത്തരം പ്രശ്നങ്ങള്‍ ഗര്‍ഭകാലം അനുഭവിക്കുന്നു. ഇതില്‍ മുഖക്കുരു, സ്ട്രെച്ച് മാര്‍ക്കുകള്‍, പിഗ്മെന്റേഷന് എന്നിവയാണ് സാധാരണ പ്രശ്നങ്ങള്‍. ഇവ സാധാരണമാണെങ്കിലും, അവ പൂര്‍ണമായും മാറ്റണം എന്നത് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ അതിനായി എന്തൊക്കെയാണ് സുരക്ഷിതമായ മാര്‍ഗ്ഗങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മുഖക്കുരു പരിഹരിക്കാന്‍
പലപ്പോഴും ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മുഖക്കുരുവിന് കാരണമാകും. ഇത് കൈകാര്യം ചെയ്യാന്‍, മൃദുവായ ക്ലെന്‍സറുകള്‍ ഉപയോഗിക്കുക, കഠിനമായ രാസവസ്തുക്കള്‍ ഒഴിവാക്കുക എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനായി പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ സുരക്ഷിതമാണ്. തേനും ഓട്സ് മാസ്കുകളും പോലുള്ള പ്രകൃതിദത്ത പരിഹാരങ്ങള്‍ ചര്‍മ്മത്തെ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് പരിഹരിക്കുന്നതിന് സഹായിക്കും. പുതിയ ചികിത്സകള്‍ പരീക്ഷിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു ഡെര്‍മറ്റോളജിസ്റ്റുമായി ബന്ധപ്പെടുക. അല്ലാത്ത പക്ഷം അത് ഗര്‍ഭാവസ്ഥയിലും പ്രതിസന്ധികള്‍ സൃഷ്ടിക്കും.
സ്ട്രെച്ച് മാര്‍ക്കുകള്‍
ശരീരം വളരുന്തോറും സ്ട്രെച്ച് മാര്‍ക്കുകള്‍ സാധാരണമാണ്. ഇത് പ്രസവ ശേഷം മാത്രമല്ല പ്രസവത്തിന് മുന്‍പ് തന്നെ കാണപ്പെടുന്നു. അതിനായി എപ്പോഴും ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നത് പ്രധാനമാണ്. വെളിച്ചെണ്ണ അല്ലെങ്കില്‍ ബദാം ഓയില്‍ പോലുള്ള എണ്ണകള്‍ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കും. ഈ എണ്ണകള്‍ ഉപയോഗിച്ച് പതിവായി മസാജ് ചെയ്യുന്നത് കാലക്രമേണ സ്ട്രെച്ച് മാര്‍ക്കുകളുടെ രൂപം കുറയ്ക്കും. അത് സ്ഥിരമാക്കുന്നത് വഴി ചര്‍മ്മത്തിന്റെ വരള്‍ച്ചയ്ക്കും പരിഹാരം കാണാന്‍ സാധിക്കും. പല വിധത്തില്‍ ഗുണങ്ങള്‍ നല്കുന്ന എണ്ണകളാണ് ഇത്.
പിഗ്മെന്റേഷന്
പിഗ്മെന്റേഷന് അല്ലെങ്കില്‍ മെലാസ്മ ഗര്‍ഭിണികള്‍ നേരിടുന്ന മറ്റൊരു പ്രശ്നമാണ്. ഈ പാടുകള്‍ വഷളാകുന്നത് തടയാന്‍ സൂര്യ സംരക്ഷണം പ്രധാനമാണ്. ദിവസവും സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. എന്നാല്‍ ഇവ ഗര്‍ഭിണികള്‍ക്ക് സുരക്ഷിതമാണ് എന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. മാത്രമല്ല കറ്റാര്‍ വാഴ ജെല്‍ പോലുള്ള പ്രകൃതിദത്ത പരിഹാരങ്ങളും ആശ്വാസം നല്‍കും. ഇവയെല്ലാം ഉപയോഗിക്കുന്നത് വഴി അത് നിങ്ങളുടെ ചര്‍മ്മത്തെ ഗര്‍ഭകാലത്തും തിളക്കമുള്ളതാക്കി മാറ്റുന്നു.
പൊതുവായ ചര്‍മ്മ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍
ഇത് കൂടാതെ ചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് വേണ്ടി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം ഗര്‍ഭകാലത്ത് സ്ഥിരമാക്കാണം. കാരണം ഇത് ആരോഗ്യമുള്ള ചര്‍മ്മത്തെ പിന്തുണയ്ക്കുന്നു. ജലാംശം നിലനിര്‍ത്തുന്നതും ഒരുപോലെ പ്രധാനമാണ്. ആഴ്ചയിലൊരിക്കല്‍ ചര്‍മ്മത്തിലെ ടോക്സിനെ പുറംതള്ളുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് പുതിയ ആരോഗ്യമുള്ള ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കും. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ചര്‍മ്മ പ്രശ്നങ്ങള്‍ സാധാരണമാണെങ്കിലും, പ്രകൃതിദത്ത പരിഹാരങ്ങളും ശരിയായ പരിചരണവും ഉപയോഗിച്ച് അവ കൈകാര്യം ചെയ്യാന്‍ കഴിയും. അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതത്വം ഉറപ്പാക്കാന്‍ എന്തെങ്കിലും പുതിയ ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഡോക്ടറുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
