Latest Updates
-
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം!
കുട്ടികളിലെ വിരശല്യം നിസ്സാരമല്ല: അടിക്കടിയുണ്ടാവുന്ന വയറുവേദനയും ശ്രദ്ധിക്കണം
ചെറിയ കുട്ടികളുടെ ആരോഗ്യത്തെ വളരെയധികം മോശമായി ബാധിക്കുന്ന ഒന്നാണ് വിരശല്യം. പലപ്പോഴും കുട്ടികളിലുണ്ടാവുന്ന വയറ് വേദനയും നിതംബ ഭാഗത്തുണ്ടാവുന്ന ചൊറിച്ചിലും അമ്മമാരുടേയും ഉറക്കം കെടുത്തുന്നു. അതിന്റെ പ്രധാവ കാരണങ്ങളില്‍ ഒന്നാണ് പലപ്പോഴും വിരകള്‍. ഈ വിരശല്യം നിമിത്തം കുഞ്ഞിന്റെ ആരോഗ്യം പോലും പ്രതിസന്ധിയിലാവുന്നു. പിഞ്ചുകുഞ്ഞുങ്ങളിലുള്ള വിര അണുബാധ ഒരിക്കലും നിസ്സാരമായി കാണേണ്ട ഒന്നല്ല.
കുഞ്ഞ് കഴിക്കുന്ന ഭക്ഷണം ശരീരത്തിന് ആവശ്യമായ തോതില്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരുകയും അതിന്റെ ഫലമായി കുഞ്ഞിന്റെ ആരോഗ്യം നശിക്കുകയും ചെയ്യുന്നു. എന്നാല്‍ ചെറിയ കുട്ടികളില്‍ വിരശല്യം തടയുന്നതിന് വേണ്ടി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പലപ്പോഴും മരുന്നുകള്‍ നല്‍കാറുണ്ട്. ഇതില്‍ ശ്രദ്ധിക്കേണ്ടത് ഒരു വയസ്സിന് ശേഷം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഇത്തരം മരുന്നുകള്‍ നല്‍കാവൂ എന്നതാണ്. വിരശല്യത്തിന് പരിഹാരം കാണാന്‍ വീട്ടില്‍ ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

വെളുത്തുള്ളി
വിര അണുബാധയ്ക്ക ്പരിഹാരം കാണുന്നതിന് വേണ്ടി പലരും ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന വീട്ടുവൈദ്യങ്ങളിലൊന്നാണ് വെളുത്തുള്ളി. നമ്മുടെ അടുക്കളയില്‍ ലഭിക്കുന്ന വെളുത്തുള്ളിയില്‍ ഉയര്‍ന്ന തോതില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതില്‍ ശക്തമായ. അളവില്‍ അമിനോ ആസിഡുകളും ഉണ്ട്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ശരീരത്തിലെ ഇത്തരം വിരകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. അതിനായി ദിവസവും 2 അല്ലി പച്ച വെളുത്തുള്ളി കുഞ്ഞിന് നല്‍കാവുന്നതാണ്. ഇത് കൂടാതെ പാലില്‍ തിളപ്പിച്ച് കൊടുക്കുന്നതും നല്ലതാണ്.
പച്ച പപ്പായ
പലപ്പോഴും പല അമ്മമാരും കുഞ്ഞിലെ വിരശല്യത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി പച്ചപപ്പായ നല്‍കുന്നത് നാം കണ്ടിട്ടുണ്ട്. ഇത് ഉപയോഗിക്കുന്നതിലൂടെ കുഞ്ഞിന്റെ ആരോഗ്യം മികച്ചതാവുന്നു. മാത്രമല്ല വിരശല്യത്തെ പാടെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. ഇതിലുള്ള പാപ്പൈന്‍ എന്ന എന്‍സൈം കൂടാതെ, ഇതിന് ആന്തെല്‍മിന്റിക് എന്ന ഗുണങ്ങളുമാണ് പരാന്നഭോജികളായ ഇത്തരം വസ്തുക്കളെ നശിപ്പിക്കുന്നത്. അതോടൊപ്പം തന്നെ കുഞ്ഞിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.
കാരറ്റ്
ക്യാരറ്റില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ വളരെ മികച്ചതാക്കുന്നു, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം കാരറ്റ് നല്ലതാണ്. ദിനവും അല്പം കാരറ്റ് നല്ലതുപോലെ വേവിച്ച് ഉടച്ച് നല്കി നോക്കൂ. ഇത് കുഞ്ഞിന്റെ വിരശല്യത്തെ ഇല്ലാതാക്കും. ഇതിനോടൊപ്പം മറ്റ് ഭക്ഷണങ്ങള്‍ നല്കുമ്പോള് ചെറിയ ഇടവേളക്ക് ശേഷം നല്‍കുന്നതിന് ശ്രദ്ധിക്കണം.
മത്തങ്ങ വിത്തുകള്‍
മത്തങ്ങ വിത്തുകളില്‍ കുക്കുര്‍ബിറ്റാസിന്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് വിരശല്യത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ഇത് കുടല് ഭിത്തികളില്‍ നിന്ന് ഇത്തരം വിരയെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ ഒരു ടേബിള്‍സ്പൂണ്‍ വറുത്തതും ചതച്ചതുമായ മത്തങ്ങ വിത്തുകള്‍ ചേര്‍ത്ത് കുഞ്ഞിന് നല്‍കാവുന്നതാണ്. ഇത് കുഞ്ഞിന്റെ വിരശല്യത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ഇതോടൊപ്പം മറ്റ് പഴങ്ങള്‍ക്കൊപ്പവും കുഞ്ഞിന് മത്തങ്ങ വിത്ത് നല്‍കാം.
മഞ്ഞള്‍
ആന്തെല്‍മിന്റിക് ഗുണങ്ങളുള്ളതിനാല്‍ മഞ്ഞള്‍ കുട്ടികളിലെ കുടല് വിരകളേയും പ്രതിരോധിക്കുന്നു. ഇത് കുഞ്ഞുങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ചേര്‍ത്ത് നല്‍കാവുന്നതാണ്. കൂടാതെ അല്പം മോരില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് കുഞ്ഞിന് നല്‍കാം. കുഞ്ഞിന്റെ ഭക്ഷണത്തില്‍ ്മഞ്ഞള് ചേര്‍ത്ത് നല്‍കുന്നത് വഴി മറ്റ് ചില ഗുണങ്ങള്‍ കൂടി കുഞ്ഞിന് ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
