Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
ഗര്‍ഭകാല ഭക്ഷണത്തില്‍ എരിവ് ശ്രദ്ധിക്കണം: അപകടങ്ങള്‍ പുറകേയുണ്ട്
ഗര്‍ഭിണികള്‍ കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ഇത് തന്നെയാണ് അമ്മക്കും കുഞ്ഞിനും ആരോഗ്യവും ഊര്‍ജ്ജവും കരുത്തും നല്‍കുന്നത്. ഗര്‍ഭകാലത്ത് ഭക്ഷണക്രമം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇത് പലപ്പോഴും അമ്മയുടെ ശരീരത്തിന് ആവശ്യമായ പോഷണം മാത്രമല്ല കുഞ്ഞിന്റെ വളര്‍ച്ചക്കും സഹായിക്കുന്നു. എന്നാല്‍ ഗര്‍ഭകാലം പലപ്പോഴും നിങ്ങളില്‍ എരിവ്, പുളിയെല്ലാം കൂടുതല്‍ കഴിക്കുന്നതിന് ആഗ്രഹം തോന്നും. എന്നാല്‍ അത് അത്ര നല്ലതല്ല എന്നതാണ് നിങ്ങള്‍ മനസ്സിലാക്കേണ്ടത്. കാരണം എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് അല്പം മോശം ഫലം തന്നെയാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. എന്തുകൊണ്ടാണ് ഗര്‍ഭകാലത്ത് എരിവുള്ള ഭക്ഷണം കഴിക്കരുത് എന്ന് പറയുന്നതെന്ന് നമുക്ക് നോക്കാം. ഇത് കഴിക്കുന്നത് കൊണ്ടുള്ള ദോഷഫലങ്ങളെക്കുറിച്ചും നമുക്ക് നോക്കാം.

ഗര്‍ഭകാലം എരിവുള്ള ഭക്ഷണങ്ങള്‍
ഗര്‍ഭകാലത്ത് എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചക്കും വെലലുവിളി ഉണ്ടാക്കുന്നില്ല. എന്നാല്‍ ഇത് ഗര്‍ഭിണികളില്‍ അസിഡിറ്റി, നെഞ്ചെരിച്ചില്‍, മലവിസര്‍ജനം എന്നീ അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. സാധാരണ ഗര്‍ഭിണികളില്‍ പലപ്പോഴും നെഞ്ചെരിച്ചില്‍ പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളാണ് അന്വേഷിക്കുന്നത്. എന്നാല്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളില്‍ ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ എരിവുള്ള ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.
ആദ്യ ട്രൈമസ്റ്ററില്‍ എരിവുള്ള ഭക്ഷണം
നിങ്ങള്‍ ആദ്യ ട്രൈമസ്റ്ററില്‍ എരിവുള്ള ഭക്ഷണം കഴിക്കുന്നത് കൊണ്ട് സാധാരണ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ തന്നെയാണ് ഉണ്ടാവുന്നത്. ആമാശയത്തിലെ ആസിഡുകള്‍ അന്നനനാളത്തിലേക്ക് മടങ്ങുന്നതിനാല്‍ നെഞ്ചെരിച്ചില്‍ പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ആസിഡ് റിഫ്ളക്സ് ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതതലാണ്. ഇത് പലപ്പോഴും എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൂലം സംഭവിക്കുന്നതാണ്. അതുകൊണ്ട് ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ എരിവ് കുറവുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം.
രണ്ടാമത്തെ ട്രൈമസ്റ്ററില്‍ എരിവുള്ള ഭക്ഷണം
രണ്ടാമത്തെ ട്രൈമസ്റ്ററില്‍ എരിവുള്ള ഭക്ഷണം കഴിക്കുന്നതിന്റെ ഫലമായി നെഞ്ചെരിച്ചിലും മറ്റും ഉണ്ടാവുന്നതിനുള്ള സാധ്യത വളരെയധികം വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയുള്ളവരില്‍ ഒരു കാരണവശാലും എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് ആസിഡ് റിഫ്ളക്സ് ചരിത്രം ഉള്ളവരെങ്കില്‍ നിങ്ങള്‍ ഉടനെ തന്നെ ഇത്തരം എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. മസാലകള്‍ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ വേദനയും വീക്കവും അനുഭവപ്പെടാം. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ക്ഷീണവും തളര്‍ച്ചയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
എന്തൊക്കെ ബുദ്ധിമുട്ടുകള്‍
നിങ്ങള്‍ക്ക് എന്തൊക്കെ ബുദ്ധിമുട്ടുകള്‍ ആണ് ഗര്‍ഭകാലത്ത് എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം പലപ്പോഴും നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. മോണിംഗ് സിക്നസ് എന്ന അവസ്ഥ വര്‍ദ്ധിപ്പിക്കുന്നതിന് പലപ്പോഴും ഇത്തരം ഭക്ഷണങ്ങള്‍ ഒരു കാരണമായേക്കാം. ഇത് കൂടാതെ നെഞ്ചെരിച്ചില്‍ വര്‍ദ്ധിപ്പിച്ചേക്കാം. അതോടൊപ്പം തന്നെ ഇത് ചെറിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യും. ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് എരിവ് അടങ്ങിയ ഭക്ഷണങ്ങള്‍ എപ്പോഴും വീട്ടില്‍ തന്നെ പൊടിച്ചെടുക്കുന്നതിന് ശ്രദ്ധിക്കണം എന്ന കാര്യം. പുറത്ത് നിന്ന് വാങ്ങിക്കുന്നുവെങ്കില്‍ എക്സ്പയറി ഡേറ്റ് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications
