Latest Updates
-
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല -
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍
ഗര്‍ഭകാലത്ത് വായ വരണ്ടു പോകുന്നോ ? കാരണം ഇതാണ്
നിങ്ങള്‍ ഗര്‍ഭിണിയാണോ? ധാരാളം വെള്ളം കുടിച്ചിട്ടും വായ വരണ്ടു പോകുന്നോ? പേടിക്കേണ്ട , ഇത് വളരെ സാധാരണമാണ്.ഗര്‍ഭകാലത്തു നിങ്ങളുടെ ശരീരം പലതരം മാറ്റങ്ങള്‍ക്കും വിധേയമാകും. അതില്‍ അധികം അറിയപ്പെടാത്ത ഒരു ഗര്‍ഭകാല ലക്ഷണമാണ് വരണ്ട വായ. നിങ്ങളുടെ വായിലെ ഉമിനീര്‍ ഗ്രന്ഥികള്‍ക്ക് നിങ്ങളുടെ വായ നനയ്ക്കാന്‍ ആവശ്യമായ ഉമിനീര്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് വരണ്ട വായ. ഇത് സെറോസ്റ്റോമിയ എന്നും അറിയപ്പെടുന്നു.ഗര്‍ഭിണിയായിരിക്കുമ്പോള്‍ ധാരാളം ജലാംശം ശരീരത്തില്‍ ആവശ്യമാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍,നിര്‍ജ്ജലീകരണം തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ട് വായ വരണ്ടു പോകാം.ഭക്ഷണം ചവയ്ക്കുന്നതിനും ദഹനത്തിനുമെല്ലാം ഉമിനീര്‍ അത്യാവശ്യമാണ്.അതിനാല്‍ വായ വരളുന്നത് നാം ഗൗരവമായി എടുക്കണം.

ഗര്‍ഭകാലത്തു വായ വരളുന്നത് സാധാരണമാണോ?
ഗര്‍ഭകാലത്തു ഉണ്ടാകുന്ന ഒരു സാധാരണ മാറ്റമാണ് വരണ്ട വായ.ഗര്‍ഭിണികളില്‍ സ്വാഭാവികമായും ധാരാളം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകും.പ്രധാനമായും ഈസ്ട്രജന്‍,പ്രൊജസ്ട്രോണ്‍ എന്നീ ഹോര്‍മോണുകളുടെ അളവ് കൂടുതലാകുന്നതിനാല്‍ വായില്‍ വരള്‍ച്ച ഉണ്ടാകും.സാധാരണ വായ വരള്‍ച്ച സാവധാനം മാറും എന്നാല്‍ ഇതിനോടനുബന്ധിച്ചുണ്ടാകുന്ന മറ്റു ചില പ്രശ്‌നങ്ങള്‍ ഗുരുതരമാകാറുണ്ട്. വരണ്ട വായ ബാക്ടീരിയയുടെ രൂപീകരണത്തിന് സാധ്യതയുണ്ട്, ഇത് നിങ്ങളുടെ ശ്വാസത്തെ മാത്രമല്ല നിങ്ങളുടെ രുചി മുകുളങ്ങളെയും ബാധിക്കും. അതുപോലെ തന്നെ ദന്താരോഗ്യത്തെയും ഇത് ബാധിക്കും.അതിനാല്‍ ആവശ്യമായ സാഹചര്യത്തില്‍ വൈദ്യസഹായം തേടേണ്ടതാണ്.

വരണ്ട വായ ഗര്‍ഭത്തിന്റെ ആദ്യകാല ലക്ഷണമാണോ?
ഗര്‍ഭത്തിന്റെ ആദ്യനാളുകളില്‍ ഉണ്ടാകുന്ന ക്ഷീണം,ഛര്‍ദ്ദില്‍,തളര്‍ച്ച പോലെ ഉണ്ടാകുന്ന ഒരു ലക്ഷണമാണ് വരണ്ട വായയും.ഹോര്‍മോണ്‍ വ്യതിയാനം മൂലം ഉമിനീര്‍ ഗ്രന്ഥികള്‍ ഉല്പാദിപ്പിക്കുന്ന ഉമിനീരിന്റെ അളവ് കുറയുന്നതാണ് ഇതിന് കാരണം.ഛര്‍ദ്ദില്‍ ,ക്ഷീണം പോലുള്ള ധാരാളം ബുദ്ധിമുട്ടുകള്‍ ഗര്‍ഭത്തിന്റെ ആദ്യ നാളുകളില്‍ ഉണ്ടാകുന്നതിനാല്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു ലക്ഷണമാണ് വരണ്ട വായ. എന്നാല്‍ പല ഗര്‍ഭിണികളും ആദ്യ നാളുകളില്‍ വായ വരളുന്നതായി പറയാറുണ്ട്.
ലക്ഷണങ്ങള്‍
വായ വരളുന്നതിനൊപ്പം വായ്നാറ്റം,വരണ്ട വിളറിയ നാവ്, വായില്‍ ഒട്ടുന്ന അവസ്ഥ,വായില്‍ പുകച്ചില്‍,ദാഹം,ശബ്ദത്തില്‍ വ്യത്യാസം,തൊണ്ട വരളുക,മൂക്കടപ്പ്,സംസാരിക്കാന്‍ ബുദ്ധിമുട്ട് ഇവയെല്ലാം മറ്റു ലക്ഷണങ്ങളാണ്. ഗര്‍ഭകാലത്തു എപ്പോഴാണ് വായ വരള്‍ച്ച ആരംഭിക്കുന്നത്? സാധാരണയായി ആദ്യത്തെ മൂന്നു മാസങ്ങളിലാണ് വായ വരള്‍ച്ച ഗര്‍ഭിണികളില്‍ കാണുന്നത്. ഗര്ഭകാലത്തു ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഇത് ഉണ്ടാകാം.സാധാരണ രാത്രിയില്‍ ഉറങ്ങുന്ന സമയത്തു ഉമിനീര്‍ ഉത്പാദനം വളരെ കുറവ് ആയിരിക്കും. അപ്പോള്‍ നിര്ജ്ജലീകരണവും വായ വരള്‍ച്ചയും കൂടുതലായി അനുഭവപ്പെടും. വായ വരളുന്നതിനുള്ള മറ്റു കാരണങ്ങള്‍

നിര്‍ജ്ജലീകരണം
ഗര്‍ഭകാലത്തു കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ധാരാളം വെള്ളം ആവശ്യമാണ്.അതുകൊണ്ട് തന്നെ നിങ്ങള്‍ കുടിക്കുന്നതിനേക്കാള്‍ വേഗത്തില്‍ വെള്ളം നിങ്ങളുടെ ശരീരത്തില്‍ നിന്നും നഷ്ടപ്പെടും.അതിനാല്‍ ഗര്‍ഭിണികള്‍ ധാരാളം വെള്ളവും ദ്രാവകങ്ങളും കുടിക്കുക.ഗര്‍ഭകാലത്തുണ്ടാകുന്ന ഛര്‍ദ്ദില്‍ ,അമിതവിയര്‍പ്പ് എന്നിവ നിര്‍ജ്ജലീകരണത്തിന് മറ്റു ചില കാരണങ്ങളാണ്. ഇതോടൊപ്പം മൂത്രം ഇരുണ്ട മഞ്ഞ നിറത്തില്‍ പോകുക,ക്ഷീണം, ദാഹം ,തളര്‍ച്ച എന്നിവയും നിര്‍ജ്ജലീകരണം മൂലം ഉണ്ടാകും. അതിനാല്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനായി ധാരാളം വെള്ളം കുടിക്കുക. അങ്ങനെ നിര്‍ജ്ജലീകരണം നിയന്ത്രിക്കുക.
മരുന്നുകള്‍
ചില മരുന്നുകള്‍ ഉമിനീരിന്റെ അളവ് കുറയാന്‍ കാരണമാകാറുണ്ട്. ആന്റിഹിസ്റ്റാമൈന്‍സ്,ഡികന്‍ജെസ്റ്റന്റ്റ്,ആന്റി ഹൈപ്പര്‍ടെന്‍സിവ് തുടങ്ങിയ അലര്‍ജി,രക്തസമ്മര്‍ദ്ദം,കഫം തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ വായ വരളുന്നതിന് കാരണമാകാറുണ്ട്.ഇത്തരത്തില്‍ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ വായ വരളുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ സമീപിച്ചു മറ്റു പ്രതിവിധികള്‍ സ്വീകരിക്കുക.

രക്തസമ്മര്‍ദ്ദം
ഗര്‍ഭിണികളില്‍ രക്തത്തിന്റെ അളവ് 45 മുതല്‍ 50 % വരെ കൂടുതലായിരിക്കും.ഇതുമൂലം വൃക്കകളില്‍ സോഡിയത്തിന്റെയും വെള്ളത്തിന്റെയും കടന്നുപോക്കും കൂടുതലാകുന്നതിനാല്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ട അവസ്ഥ ഉണ്ടാകും.ഇത്തരത്തില്‍ ധാരാളം വെള്ളം നഷടപ്പെടും.കൂടുതല്‍ വെള്ളം കുടിക്കാതെ വന്നാല്‍ ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കാന്‍ മൂലം നിര്ജ്ജലീകരണവും വായ വരള്‍ച്ചയും ഉണ്ടാകും.
വായിലൂടെയുള്ള ശ്വസനം
മൂക്കടപ്പ് മൂലം വായില്‍ കൂടെ ശ്വസിക്കേണ്ടി വരുമ്പോള്‍ ഉമിനീരിന്റെ അളവ് കുറയുകയും വരണ്ട വായ ഉണ്ടാകുകയും ചെയ്യും. ഗര്‍ഭകാലത്തു വായ വരളുന്നതില്‍ വിഷമിക്കേണ്ട കാര്യമല്ല. ലളിതമായ വീട്ടുവൈദ്യങ്ങളും ജീവിതശൈലി മാറ്റങ്ങളും നിങ്ങളുടെ വായ വരള്‍ച്ച നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും. ധാരാളം വെള്ളം കുടിക്കുകയും നിര്‍ജ്ജലീകരണം തടയുകയും ചെയ്യുക.



Click it and Unblock the Notifications












