Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഏറെ ദിവസങ്ങളായി ഗര്ഭിണിയാവുന്ന സ്വപ്നം കാണുന്നോ, സ്വപ്നത്തിന്റെ അര്‍ത്ഥം ഈ രഹസ്യങ്ങള്‍
സ്വപ്നം എന്നത് വളരെയധികം സെന്‍സിറ്റീവ് ആയ ഒന്നാണ്. സ്വപ്നങ്ങളുടെ കാര്യത്തില്‍ പലപ്പോഴും ചിന്തകള്‍ക്കാണ് പ്രാധാന്യം, യുക്തിക്ക് യാതൊരു വിധത്തിലുള്ള പ്രാധാന്യവും സ്വപ്നത്തിന്റെ കാര്യത്തില്‍ ഇല്ല എന്നതാണ് സത്യം. എന്നാല്‍ ഗര്ഭിണിയാവുന്ന സ്വപ്നം കാണുന്നതിന് പിന്നില്‍ ചില അര്‍ത്ഥങ്ങളുണ്ട്. നമ്മുടെ ചില വൈകാരിക ചിന്തകളാണ് സ്വപ്നങ്ങളായി മാറുന്നത്. മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉറക്കത്തതിന്റെ റാപ്പിഡ് ഐ മൂവ്മെന്റ് ഘട്ടത്തിലാണ് സംഭവിക്കുന്നത്. എന്താണ് ഇതിന്റെ അര്‍ത്ഥം എന്നത് പലപ്പോഴും നമ്മളെ കണ്‍ഫ്യൂഷനിലാക്കുന്നു.
ഉപബോധമനസ്സിന്റെ ചിന്തകളെയാണ് സ്വപ്നമായി കണക്കാക്കുന്നത്. ഇത്തരത്തിലുള്ള ചിന്തകള്‍ പലപ്പോഴും സാങ്കല്‍പ്പിക സ്വപ്നങ്ങളെ സൂചിപ്പിക്കുന്നു. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന സ്വപ്നങ്ങള്‍ ചില സൂചനകളാണ് നമുക്ക് നല്‍കുന്നത്. എന്താണ് ഇതിന്റെ അര്‍ത്ഥം എന്നത് പലപ്പോഴും ആശങ്കയുണ്ടാക്കുന്നതാണ്. ഇത്തരത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില രസകരമായ കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

നിങ്ങള്‍ ഗര്‍ഭിണിയാണ്
നിങ്ങള്‍ ഗര്‍ഭിണിയാണ് എന്ന സ്വപ്നമാണ് കാണുന്നതെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹത്തെയാണ്. ഉപബോധ മനസ്സ് ചിന്തിക്കാത്ത കാര്യങ്ങള്‍ പലപ്പോഴും സ്വപ്നത്തില്‍ കാണുന്നു. ഇത് ചിന്തകളുടെ സമ്മിശ്രമായ മാറ്റങ്ങള്‍ ആണ് സൂചിപ്പിക്കുന്നത്. സാധാരണയായി നിങ്ങള്‍ ഗര്ഭിണിയവണം എന്ന് വളരെയധികം ആഗ്രഹിക്കുന്ന സമയത്താണ് പലപ്പോഴും ഇത്തരത്തില്‍ ഉള്ള സ്വപ്നം കാണുന്നത്. അല്ലെങ്കില്‍ ഉടന്‍ തന്നെ ഗര്‍ഭധാരണം സംഭവിക്കും എന്നും സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ള മനസ്സിന്റെ കൂടുതലുള്ള ആഗ്രഹമാണ് സ്വപ്നമായി മാറുന്നത്.
ഗര്‍ഭിണിയായ ഒരാളെ സ്വപ്നം കാണുന്നു
നിങ്ങള്‍ ഗര്‍ഭിണിയായ ഒരാളെ സ്വപ്നം കാണുന്നുണ്ടോ, എന്നാല്‍ ഇത് പലതരത്തിലുള്ള കാര്യങ്ങളെയാണ് അര്‍ത്ഥമാക്കുന്നത്. പലപ്പോഴും നിങ്ങള്‍ ആ വ്യക്തിയെ ജീവിതത്തില്‍ വളരെയധികം മിസ് ചെയ്യുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. അവരുടെ സാന്നിധ്യം ജീവിതത്തില്‍ കൂടുതല്‍ ആഗ്രഹിക്കുന്ന സമയമാണ് എന്നാണ് ഇത്തരത്തില്‍ സ്വപ്നം കാണുന്നത്. അത് നിങ്ങളുടെ അടുത്ത സുഹൃത്തോ, കുടുംബത്തിലുള്ളവരോ അല്ലെങ്കില്‍ അത്രയേറെ അടുത്ത് നില്ക്കുന്ന ആര് വേണമെങ്കിലും ആവാം. ഇതെല്ലാം നിങ്ങളുടെ ചിന്തകളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.

ഗര്‍ഭകാലത്തെ ഉത്കണ്ഠ
ഗര്‍ഭിണിയായതിന് ശേഷം പലപ്പോഴും സ്ത്രീകള്‍ ഇടക്കിടെ സ്വപ്നം കാണുന്നു. എന്നാല്‍ ഇത് പലപ്പോഴും ഉത്കണ്ഠയുമായി ബന്ധപ്പെട്ടതാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഗര്‍ഭകാലത്തെ ഏത് സമയത്തും സംഭവിക്കാവുന്നതാണ്. ഇത് തികച്ചും സാധാരണമായി കണക്കാക്കുന്നതാണ്. നിങ്ങള്‍ പലപ്പോഴും പ്രസവത്തെ ഭയപ്പെടുന്നവരാണെങ്കിലോ അല്ലെങ്കില്‍ മുന്‍കാല ഗര്‍ഭവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടായിട്ടുണ്ടെങ്കിലോ ഇവരില്‍ ഇത്തരം സ്വപ്നങ്ങള്‍ കാണുന്നത് വര്‍ദ്ധിക്കുന്നു. പലപ്പോഴും ഇവര്‍ മോശം സ്വപ്നങ്ങള്‍ ധാരാളമായി കാണുന്നു.
ആസൂത്രിതമല്ലാത്ത ഗര്‍ഭം
നിങ്ങള്‍ ഗര്‍ഭധാരണം ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണെങ്കില്‍ പലപ്പോഴും ഇവര്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് വളരെയധികം ആശങ്കാകുലരാവുന്നു. അതിന്റെ ഫലമായി അപ്രതീക്ഷിതമായി ഗര്‍ഭം ധരിക്കുന്ന സ്വപ്നം നിങ്ങള്‍ കാണുന്നു. പലപ്പോഴും ഇത്തരം വഴിത്തിരിവുകള്‍ നിങ്ങളില്‍ കൂടുതല്‍ ആശങ്കയും സമ്മര്‍ദ്ദവും പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കുന്നു. അതാണ് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തേയും ബാധിക്കുന്നു. നിങ്ങള്‍ ഗര്‍ഭിണിയാവണം എന്ന് ഇതിലൂടെ അര്‍ത്ഥമാക്കുന്നില്ല. എന്നാല്‍ ഗര്‍ഭധാരണത്തെ ഭയപ്പെടുന്നവരാണ് പലപ്പോഴും ഇത്തരത്തിലുള്ള സ്വപ്നങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്.

ഇരട്ടക്കുട്ടികളെ സ്വപ്നം കാണുന്നത്
നിങ്ങള്‍ ഇരട്ടക്കുട്ടികളെയാണോ സ്വപ്നം കാണുന്നത്, എന്നാല്‍ അത് നിങ്ങളുടെ മനസ്സിന്റെ തീവ്രമായ ഒരു ചിന്തയെയാണ് സൂചിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ തീവ്രമായി കുട്ടികളെ ആഗ്രഹിക്കുന്നവരാണ് പലപ്പോഴും ഇത്തരത്തിലുള്ള സ്വപ്നം കൂടുതല്‍ കാണുന്നത്. നിങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും മറ്റും പലപ്പോഴും ഇത്തരം സ്വപ്നത്തിന്റെ തീവ്രത കൂട്ടുന്നു. എന്നാല്‍ ഇത്തരം സ്വപ്നം കണ്ടതിന്റെ ഫലമായി നിങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാവണം എന്നുള്ളത് സംഭവിക്കുന്നില്ല.



Click it and Unblock the Notifications
