Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
ഗര്‍ഭിണികളിലെ ഡയറിയ: നിസ്സാരമായി കാണേണ്ട, പരിഹാരം ഉടന്‍ വേണം
ഗര്‍ഭകാലം എന്നത് പല അസ്വസ്ഥതകളുടെയും മാറ്റങ്ങളുടേയും ഒരു സമയമാണ.് എന്നാല്‍ ചില അവസരങ്ങളില്‍ നമ്മള് വിചാരിച്ച സമയത്ത് കാര്യങ്ങള്‍ കൈപ്പിടിയില്‍ നില്‍ക്കണം എന്നില്ല. ഇത്തരത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളും ഗര്‍ഭകാലം ഉണ്ടാവുന്നുണ്ട്. അതില്‍ ഒന്നാണ് പലപ്പോഴും ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന ഡയറിയ പോലുള്ള പ്രശ്നങ്ങള്‍. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഗര്‍ഭകാലത്ത് അമ്മയുടെ ആരോഗ്യം മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യവും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. പലപ്പോഴും ആദ്യത്തെ കുറച്ച് മാസങ്ങള്‍ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുമെങ്കിലും മാസങ്ങളും ആഴ്ചകളും പിന്നിടുന്നതോടെ നമ്മുടെ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു
കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം ഗര്‍ഭകാലം കുഞ്ഞിന് ആരോഗ്യം വരട്ടെ എന്ന് കരുതി പലരും പല ഭകഷണങ്ങളും കഴിക്കുന്നു. എന്നാല്‍ അത് പലപ്പോഴും നിങ്ങളില്‍ വയറിന് അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ഡയറിയ പോലുള്ള പ്രതിസന്ധികള്‍ ഇതിന്റെ ഫലമായി ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. എന്തൊക്കെ പരിഹാരങ്ങള്‍ വീട്ടില്‍ തന്നെ നമുക്ക് കാണാം എന്ന് നോക്കാം.

വെള്ളം ഒരു വലിയ ഔഷധമാണ്
ഗര്‍ഭകാലം വെള്ളം എന്നത് വളരെയധികം അത്യാവശ്യമുള്ള ഒന്നാണ്. ഗര്‍ഭകാലത്ത് മാത്രമല്ല പലപ്പോഴും വെള്ളത്തിന്റെ അനിവാര്യത നിസ്സാരമല്ല. എന്നാല്‍ ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി വെള്ളം ധാരാളം കുടിക്കണം. കാരണം ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാം. അതുകൊണ്ടാണ് ധാരാളം വെള്ളം കുടിക്കണം എന്ന് പറയുന്നത്. തിളപ്പിച്ചാറിയ വെള്ളം വേണം കുടിക്കുന്നതിന്.
ഒആര്‍എസ് ലായനി
ഒആര്‍എസ് ലായനി നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. വയറിളക്ക സമയത്ത് ശരീരത്തില്‍ നിന്ന് വെള്ളത്തിനോടൊപ്പം ഇലക്ട്രോലൈറ്റുകളും മറ്റ് ലവണങ്ങളും നഷ്ടപ്പെടുന്നു. അതിനെ ബാലന്‍സ് ചെയ്യിക്കുന്നതിന് വേണ്ടിയാണ് ഓആര്‍എസ് ലായനി കുടിക്കേണ്ടത്. ഒരു പാക്കറ്റ് ഓആര്‍എസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കുറച്ച് കുറച്ചായി കുടിക്കേണ്ടതാണ്. ഇത് സ്ഥിരമായി കുടിക്കുന്നത് നിങ്ങളില്‍ അസ്വസ്ഥതകള്‍ ഇല്ലാതാക്കി വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.
കഞ്ഞി കഴിക്കണം
ഗര്‍ഭകാലത്ത് നിര്‍ബന്ധമായും നിങ്ങള്‍ ചോറ് അല്ലെങ്കില്‍ കഞ്ഞി കഴിക്കണം. കാരണം ഛര്‍ദ്ദി, വയറിളക്കം പോലുള്ള അസ്വസ്ഥതകള്‍ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പരിപ്പ് കൂട്ടിയും കഴിക്കാവുന്നതാണ്. കൂടാതെ പ്രോട്ടീന്‍ സമ്പൂഷ്ടമായ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. പച്ചക്കറികള്‍, മത്സ്യം, മാംസം എന്നിവ കഴിക്കാന്‍ മറക്കരുത്. ഇത് ആരോഗ്യത്തെ കുറക്കുന്നതിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ബാലന്‍സ്ഡ് മീല്‍ സ്ഥിരമാക്കുന്നതിന് ശ്രദ്ധിക്കണം.
യോഗര്‍ട്ട്
ആരോഗ്യസംരക്ഷണത്തിന് യോഗര്‍ട്ട് വളരെയധികം സഹായിക്കുന്നു. വയറിളക്ക സമയത്ത് ഗുണകരമായ ബാക്ടീരിയകളും മറ്റും നഷ്ടപ്പെടുന്നു. ഇത് പലപ്പോഴും തിരിച്ച് പിടിക്കുന്നതിന് സഹായിക്കുന്നതാണ് യോഗര്‍ട്ട്. ഇത് കുടലില്‍ പ്രോബയോട്ടക്സ് ഗുണം നല്കുന്ന ബാക്ടീരിയകളെ തിരിച്ച് പിടിക്കുന്നു. ഇത് വഴി നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് സ്ഥിരമായി കഴിക്കുന്നതും നല്ലതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് യോഗര്‍ട്ട് ഉത്തമമാണ്.
ഒരു ഡോക്ടറെ സമീപിക്കുക
വീട്ടില്‍ ഇത്തരം പരിഹാരങ്ങള്‍ ചെയ്തിട്ടും വയറിളക്കത്തിന് ശമനമില്ലെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഒരു തരത്തിലും ഗര്‍ഭകാലത്ത് ചികിത്സ വൈകിക്കരുത്. ഇത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഡോക്ടര്‍ നിര്‍ദ്ദേശ പ്രകാരം മരുന്നുകളും മറ്റും കഴിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നത് വരെ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുക.
Disclaimer: ഈ ലേഖനം ബോധവല്‍ക്കരണ ആവശ്യങ്ങള്‍ക്കായി എഴുതിയതാണ്. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
.



Click it and Unblock the Notifications
