Latest Updates
-
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും
കുട്ടികളിലെ മലബന്ധം നിസ്സാരമല്ല: നല്‍കേണ്ടതും ഒഴിവാക്കേണ്ടതും ഇവയാണ്
കുഞ്ഞുങ്ങളില്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ സര്‍വ്വസാധാരണമായി സംഭവിക്കുന്നതാണ്. ഇതിന്റെ ഫലമായി മലബന്ധവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഇവരെ ബാധിക്കുന്നു. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കുഞ്ഞ് മുലപ്പാല്‍ നല്കുന്ന സമയമാണെങ്കില്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ അമ്മമാരെ തെല്ലൊന്ന് അലട്ടുന്നു. എന്നാല്‍ മുലപ്പാല്‍ നല്‍കുന്നതോടൊപ്പം നിങ്ങള്‍ പശുവിന് പാല് കൂടി കുഞ്ഞിന് നല്‍കേണ്ടതില്ല.
എന്നാല്‍ ഇത് കൂടാതെ കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന തരത്തിലും ഫൈബര്‍ കൂടുതല്‍ അടങ്ങിയതുമായ ചില ഭക്ഷണങ്ങള്‍ കുഞ്ഞിന് നല്‍കാവുന്നതാണ്. നിങ്ങളുടെ കുഞ്ഞിന് മലമൂത്ര വിസര്‍ജ്ജനത്തിന് സഹായിക്കുന്ന പ്ളം, ഫൈബര്‍ നിറച്ച ഇനങ്ങള്‍ എന്നിവ പോലുള്ള ഭക്ഷണങ്ങള്‍ നല്‍കുന്നതിന് ശ്രദ്ധിക്കുക. മുതിര്‍ന്നവരില്‍ തന്നെ മലബന്ധം എന്നത് പ്രശ്നമുണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

പശുവിന് പാല്
കുട്ടികളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ് പശുവിന്റെ പാല്. എന്നാല്‍ പാലിലെ പ്രോട്ടീന്‍ കുട്ടികളില്‍ പലപ്പോഴും മലബന്ധത്തിന് കാരണമാകുന്നു. ചില കുട്ടികളില്‍ പശുവിന് പാല് അലര്‍ജി വരെ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. പശുവിന് പാല് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ കുഞ്ഞിന് പാല് കൊടുക്കുന്നത് ഒഴിവാക്കണം.
അരി
അരിഭക്ഷണം പലപ്പോഴും കുഞ്ഞിന് നല്കാന് അമ്മമാര്‍ ശ്രദ്ധിക്കുന്നു. എന്നാല്‍ ഖരഭക്ഷണങ്ങള്‍ കുഞ്ഞിന് നല്കുമ്പോള് അത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കു. ഇത് ദഹിപ്പിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിലേക്ക് എത്തിക്കുന്നു. മലബന്ധം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് കുട്ടികളില്‍ കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

കാരറ്റ്
കാരറ്റ് ജ്യൂസ് രൂപത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്നത് ആരോഗ്യം നല്കുന്നു. എന്നാല്‍ കാരറ്റ് ആവിയില്‍ വേവിച്ച് കുഞ്ഞിന് കൊടുക്കുമ്പോള്‍ അത് മലബന്ധത്തിന് കാരണമാകും. ആവിയില്‍ വേവിച്ച കാരറ്റ് മലം ദൃഢമാക്കുന്നതിലേക്കും കുഞ്ഞുങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങളും വയറു വേദനയും ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
വേവിക്കാത്ത പഴം
കുഞ്ഞിന് പലപ്പോഴും വേവിക്കാത്ത പച്ചക്കറി പലരും നല്കുന്നു. എന്നാല്‍ ഇത് കുഞ്ഞിന് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ചിലരില്‍ വയറു വേദനയോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങളിലേക്കോ ഇത് നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ കുഞ്ഞിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. അതുകൊണ്ട് വേവിക്കാത്ത പഴം കുഞ്ഞിന് നല്‍കരുത്.

ആപ്പിള്‍
ആപ്പിളിന് മലം കഠിനമാക്കാനുള്ള കഴിവുണ്ട്, സാധാരണയായി വയറിളക്കത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ആപ്പിള്‍ കുഞ്ഞിന് നല്‍കുന്നത്. എന്നാല്‍ പലപ്പോഴം ആപ്പിള്‍ കുഞ്ഞിന് മലബന്ധം ഉണ്ടാക്കുന്നു എന്നതാണ്. ഇതിലുള്ള പെക്റ്റിന്‍ പ്രോട്ടീന്‍ ആണ് മലബന്ധത്തിന് കാരണമാകുന്നത്. ഇത്തരം കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. മലബന്ധത്തിന് ആശ്വാസം നല്‍കുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
പ്ളം
ഇവ നാരുകളാല്‍ സമ്പന്നവും മള്‍ട്ടിവിറ്റാമിനുകളുടെ മികച്ച ഉറവിടവുമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കുഞ്ഞുങ്ങളിലെ മലബന്ധം പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ജ്യൂസ് രൂപത്തിലും നല്‍കാവുന്നതാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് പ്ലം എന്നതില്‍ സംശയം വേണ്ട.

ബീന്‍സ്
ബീന്‍സ് കുഞ്ഞിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. ഇതിലുള്ള ലയിക്കുന്നതും ലയിക്കാത്തതുമായ നാരൂകള് ആരോഗ്യ സംരക്ഷണത്തിന് വളരെ മികച്ച ഫലങ്ങള്‍ നല്കുന്നു. ഇത് മലബന്ധത്തെ പൂര്‍ണമായും ഒഴിവാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ആപ്രിക്കോട്ട്
കുഞ്ഞിന് നല്കാവുന്ന പഴങ്ങളുടെ കൂട്ടത്തില്‍ ആപ്രിക്കോട്ട് എന്തുകൊണ്ടും ഗുണം നല്‍കുന്നതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന് അനുയോജ്യമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ഉണങ്ങിയ ആപ്രിക്കോട്ട് കുതിര്‍ത്ത് അത് രാവിലെ കുഞ്ഞിന് നല്‍കാവുന്നതാണ്. ഇതിലൂടെ ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുകയും അതോടൊപ്പം തന്നെ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.
ഓട്സ്
കുഞ്ഞിന് നല്കാവുന്ന ഒന്നാണ് ഓട്സ് എന്ന് പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മികച്ചതാക്കി മാറ്റുന്നു. ഓട്സില്‍ ധാരാളം ഗുണങ്ങള്‍ ഉള്ളതിനാല്‍ ഇത് മലം കഠിനമാവുന്നത് തടയുകയും ഫൈബര്‍ കണ്ടന്റ് ഉള്ളതിനാല്‍ ദഹന പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിലൂടെ ആരോഗ്യം മികച്ചതായി മാറഉന്നു.
പിയര്‍
കുട്ടികള്‍ക്ക് ആരോഗ്യകരമായ ഒരു തിരഞ്ഞെടുപ്പാണ് പിയര്‍. ഇതിലുള്ള ഫൈബര്‍, വിറ്റാമിന്‍ സി എന്നിവ ദഹനത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. ഇത് മലബന്ധത്തെ പൂര്‍ണമായും ഒഴിവാക്കുന്നതോടൊപ്പം തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇത് ജ്യൂസ് രൂപത്തില്‍ കുഞ്ഞിന് നല്‍കാവുന്നതാണ്. ഇതിലൂടെ കുഞ്ഞിന്റെ ദഹനാരോഗ്യം സംരക്ഷിക്കാം.
ബ്രോക്കോളി
കുഞ്ഞുങ്ങള്‍ക്ക് ഒരു സൂപ്പര്‍ഫുഡ് എന്ന കണക്കില്‍ നമുക്ക് ബ്രോക്കോളി കണക്കാക്കാവുന്നതാണ.് ഇതിലുള്ള പ്രോട്ടീനും ഫൈബറും തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ആവിയില്‍ വേവിച്ചുടച്ച് ഇത് കുഞ്ഞിന് നല്‍കുന്നത് ഗുണങ്ങളുടെ കലവറയാണ്. ദഹനാരോഗ്യത്തിനും മലബന്ധത്തെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി സഹായിക്കും. എന്നാല്‍ ഇതിലെല്ലാം ശ്രദ്ധിക്കേണ്ട കാര്യം എന്നത് ഒരിക്കലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ കുഞ്ഞിന് കണ്ണില്‍ കണ്ട ഭക്ഷണം നല്‍കരുത് എന്നതാണ്.



Click it and Unblock the Notifications

