Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ആര്‍ത്തവം കൃത്യമല്ലെങ്കിലും ഗര്‍ഭധാരണം സക്സസ്: നേരത്തെയറിയും പോസിറ്റീവ് ലക്ഷണങ്ങള്‍
ഗര്‍ഭകാലം എന്നത് പല സ്ത്രീകളും ആഗ്രഹിക്കുന്നതാണ്, ചിലരില്‍ നേരത്തെ ഗര്‍ഭധാരണം സംഭവിക്കുന്നു, എന്നാല്‍ ചിലരിലാകട്ടെ ജീവിതം ഒന്ന് സെറ്റായതിന് ശേഷം മതി എന്ന് ചിന്തിക്കുന്നവരും ആയിരിക്കും. എന്തിരുന്നാലും സ്ത്രീകളുടെ തിരഞ്ഞെടുപ്പ് മാത്രമാണ് ഗര്‍ഭധാരണം വേണ്ടയോ വേണോ എന്നുള്ളത്. ആരോഗ്യപരമായ പ്രശ്നങ്ങള്‍ പലര്‍ക്കിടയിലും ഉണ്ടായിരിക്കും. ചിലര്‍ക്ക് ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ ആയിരിക്കും, ചിലരില്‍ ഗര്‍ഭപാത്ര സംബന്ധമായ പ്രശ്നങ്ങളായിരിക്കും. എന്നാല്‍ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരെങ്കില്‍ ഇവര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരില്‍ പലപ്പോഴും ഗര്‍ഭധാരണം എന്നത് അല്പം ബുദ്ധിമുട്ടുള്ളതായിരിക്കും. നിരവധി ചികിത്സകള്‍ക്ക് അവസാനമായിരിക്കും പലര്‍ക്കും ഗര്‍ഭം ധരിക്കുന്നതിനുള്ള സാധ്യത തെളിയുന്നത്.

എന്നാല്‍ ആര്‍ത്തവ ക്രമക്കേടുകള്‍ ഉള്ളവരെങ്കില്‍ ഇവര്‍ ഗര്‍ഭധാരണത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. 21- 35 വരെയുള്ള ആര്‍ത്തവ ദിനങ്ങളെ പലപ്പോഴും സാധാരണ ആര്‍ത്തവ ദിനങ്ങളായാണ് കണക്കാക്കുന്നത്. എന്നാല്‍ 21-ന് മുന്‍പോ 35-ന് ശേഷമോ ആര്‍ത്തവ ദിനങ്ങള്‍ കൂടുകയോ കുറയുകയോ ചെയ്യുമ്പോള്‍ അത് അല്പം ശ്രദ്ധിക്കണം. കാരണം അപകടകരമായ ഒരു അവസ്ഥയാണ് പലപ്പോഴും ഇത് നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ ആര്‍ത്തവ തകരാറുകള്‍ക്കിടയിലും നിങ്ങള്‍ ഗര്‍ഭിണിയായാല്‍ ചില ലക്ഷണങ്ങള്‍ ശരീരം നേരത്തെ കാണിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.
സ്തനങ്ങളിലെ ആര്‍ദ്രത

സ്തനങ്ങളിലെ ആര്‍ദ്രത വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആര്‍ത്തവത്തോട് അടുക്കുമ്പോള്‍ പലരിലും ഇത്തരം പ്രശ്നങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ ഗര്‍ഭാവസ്ഥയുടെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് സ്തനങ്ങളില്‍ ഉണ്ടാവുന്ന ആര്‍ദ്രത. നമുക്ക് സ്തനങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ അത് കൂടുതല്‍ സോഫ്റ്റ് ആയത് പോലേയും അസ്വസ്ഥതയും ആര്‍ദ്രതയും അനുഭവപ്പെടുന്നു. ഇത് ഒന്ന് മുതല്‍ രണ്ടാഴ്ചയോളം നിലനില്ക്കുന്നു. നിങ്ങളുടെ ആര്‍ത്തവത്തിന് മുന്‍പ് തന്നെ ഈ ലക്ഷണം പ്രകടമായി തുടങ്ങുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് ഗര്‍ഭകാല മാറ്റങ്ങളെ തിരിച്ചറിയാന്‍ സാധിക്കുന്നു. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും വര്‍ദ്ധനവ് മൂലമാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ എല്ലാവരിലും ഇതേ ലക്ഷണം കാണിക്കണം എന്നില്ല. കാരണം ഓരോ ശരീരവും ഓരോ തരത്തിലാണ് പ്രതികരിക്കുന്നത്.
സ്പോട്ടിംഗ്

ചിലരില്‍ ആര്‍ത്തവത്തിന് മുന്നോടിയായി സ്പോട്ടിംങ് കാണപ്പെടുന്നു. അതുകൊണ്ട് തന്നെ പലരും ആര്‍ത്തവം ഉടനുണ്ടാവും എന്ന നിഗമനത്തിലായിരിക്കും. എന്നാല്‍ ആര്‍ത്തവത്തിന് മുന്നോടിയായി സ്പോട്ടിംങ് ഉണ്ടായിട്ടും ആര്‍ത്തവം വന്നില്ലെങ്കില്‍ അതിന് അര്‍ത്ഥം നിങ്ങള്‍ ഗര്‍ഭിണിയാണ് എന്നതാണ് സൂചിപ്പിക്കുന്നത്. അടിസ്ഥാനപരനായി നിങ്ങളുടെ ആര്‍ത്തവ ദിവസങ്ങള്‍ പ്രതീക്ഷിക്കുന്നതിന് മുന്‍പ് തന്നെ സ്പോട്ടിംങ് അനുഭവപ്പെടുന്നു. ഗര്‍ഭ ധാരണം സംഭവിച്ച് 10-14 ദിവസത്തിനുള്ളില്‍ ഇംപ്ലാന്റേഷന് നടക്കുന്നു. ഇതാണ് സ്പോട്ടിംങ് ആയി കാണപ്പെടുന്നത്. ഇത് തികച്ചും സാധാരണമാണെന്നും ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ ഭ്രൂണം വളരുന്നതിന്റെ ഫലമായാണ് ഇപ്രകാരം സംഭവിക്കുന്നത്. ഇത് മാക്സിമം ഒന്നോ രണ്ടോ ദിവസം മാത്രമേ നീണ്ട് നില്ക്കുകയുള്ളൂ. എന്നാല്‍ കനത്ത രക്തസ്രാവമെങ്കില്‍ അബോര്ഷന് സാധ്യതയേയും തള്ളിക്കളയേണ്ടതില്ല.
മലബന്ധം

സ്ത്രീകളില്‍ ആര്‍ത്തവത്തിന് മുന്നോടിയായി പലരും മലബന്ധം അനുഭവിക്കുന്നവരുണ്ട്. എന്നാല്‍ ഇത് അത്ര നല്ല ഫലമല്ല നല്‍കുന്നത്. എന്നാല്‍ ഗര്‍ഭകാലത്തെ ആദ്യ സൂചനയായും നമുക്ക് മലബന്ധത്തെ കണക്കാക്കാം. ആര്‍ത്തവ ദിനങ്ങള്‍ കൃത്യമല്ലാത്തവര്‍ ഇത് ആര്‍ത്തവ ലക്ഷണമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. മലബന്ധത്തിന്റെ തീവ്രതയും പരിഗണിക്കേണ്ടതാണ്. കാരണം പല കാരണങ്ങള്‍ കൊണ്ടും മലബന്ധം ഉണ്ടാവാം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
വയറു വേദന

ആര്‍ത്തവത്തിന് മുന്നോടിയായി പല സ്ത്രീകളിലും വയറു വേദന ഉണ്ടാവാം. ചിലരില്‍ ഇതോടൊപ്പം സ്പോട്ടിംങും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ വയറു വേദന ചിലപ്പോള്‍ ഗര്‍ഭത്തിന്റെ ലക്ഷണവുമായിരിക്കും. പലരിലും ഗര്‍ഭിണിയാണ് എന്ന് അറിയുന്നതിന് മുന്‍പ് തന്നെ അബോര്‍ഷനും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വയറുവേദനയോടൊപ്പം സ്പോട്ടിംങ് കണ്ടാല്‍ അല്പം ശ്രദ്ധിക്കണം. എക്ടോപിക് ഗര്‍ഭത്തിനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ല. അതുകൊണ്ട് പ്രതീക്ഷിക്കുന്ന ആര്‍ത്തവ ദിനങ്ങള്‍ കഴിഞ്ഞിട്ടും നിങ്ങള്‍ക്ക് ആര്‍ത്തവം വന്നില്ല എന്നാല്‍ അതികഠിനമായ വയറുവേദന ഉണ്ടെങ്കില്‍ പ്രഗ്നന്‍സി ടെസ്റ്റ് ചെയ്ത് നോക്കുന്നത് നല്ലതാണ്.
ഓക്കാനവും ഛര്‍ദ്ദിയും

ഗര്‍ഭത്തിന്റെ ആദ്യ ലക്ഷണം എന്ന് പറയുമ്പോള്‍ പലര്‍ക്കും ഓര്‍മ്മ വരുന്നത് ഓക്കാനവും ഛര്‍ദ്ദിയും തന്നെയാണ്. എന്നാല്‍ ഇത് എല്ലാവരിലും ഉണ്ടായിക്കൊള്ളണം എന്നുമില്ല. പക്ഷേ ആരോഗ്യമുള്ള സ്ത്രീകളെ പോലും തളര്‍ത്തുന്നതാണ് ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ കാണപ്പെടുന്ന ഓക്കാനവും ഛര്‍ദ്ദിയും ഇത് നിങ്ങളെ വളരെയധികം തളര്‍ത്തുന്നു. പലരിലും ആര്‍ത്തവ ദിനം തെറ്റുന്നതിന് മുന്‍പ് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നുണ്ട്. ഇത് ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ ചെറിയ കാര്യങ്ങളെ പോലും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
വജൈനല്‍ ഡിസ്ചാര്‍ജ്
വജൈനല്‍ ഡിസ്ചാര്‍ജ് ആര്‍ത്തവത്തിന് മുന്‍പും ആര്‍ത്തവത്തിന് ശേഷവും ഗര്‍ഭകാലത്തും എല്ലാം അനുഭവപ്പെടുന്ന ഒന്നാണ്. എന്നാല്‍ സ്ത്രീകളില്‍ ഗര്‍ഭധാരണം സംഭവിച്ചാല്‍ അതിന് ശേഷം ഉണ്ടാവുന്ന വജൈനല്‍ ഡിസ്ചാര്‍ജ് അല്പം ശ്രദ്ധിക്കണം. കാരണം ഇത് പോസിറ്റീവ് ഗര്‍ഭധാരണത്തെയാണ് സൂചിപ്പിക്കുന്നത്. ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ വജൈനല്‍ ഡിസ്ചാര്‍ജിന്റെ അളവ് കൂടുന്നത്. ഇത് നിങ്ങളുടെ ആരോഗ്യകരമായ ഗര്‍ഭകാലത്തേയും ഗര്‍ഭം പുരോഗമിക്കുന്നുണ്ട് എന്നതിനെയുമാണ് സൂചിപ്പിക്കുന്നത്.
അമിത ക്ഷീണം

അമിതമായ ക്ഷീണവും ഈ സമയം അനുഭവപ്പെടുന്നു. ഇത് ഗര്‍ഭാവസ്ഥയുടെ ആദ്യലക്ഷണങ്ങള്‍ പ്രകടമായതാണ്. ആര്‍ത്തവ സമയത്തും ഇതേ അവസ്ഥ അനുഭവപ്പെടുമെങ്കിലും അതിനേക്കാള്‍ അല്പം കൂടുതല്‍ ആണ് ഉണ്ടാവുന്ന ക്ഷീണം. കാരണം ആരോഗ്യപരമായ പല പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയും ഹോര്‍മോണ്‍ മാറ്റങ്ങളും എല്ലാം ഇത്തരം ക്ഷീണത്തെയാണ് സൂചിപ്പിക്കുന്നത്. ഇതെല്ലാം പോസിറ്റീവ് ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങളാണ്. കൂടാതെ ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നതും അല്പം ശ്രദ്ധിക്കണം. ഇതെല്ലാം ഗര്‍ഭധാരണം സംഭവിച്ചു എന്നതിന്റെ ലക്ഷണങ്ങളാണ്.



Click it and Unblock the Notifications
