Latest Updates
-
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്?
കുഞ്ഞിന് മൂത്രമൊഴിക്കുമ്പോള്‍ വേദനയുണ്ടോ, മഴക്കാലമെങ്കിലും അപകടം നിസ്സാരമല്ല
കുട്ടികള്‍ക്ക് മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. പലപ്പോഴും മാതാപിതാക്കളെന്ന നിലയില്‍ നാം അവയെ കൃത്യമായി മനസ്സിലാക്കുകയും അതിന് വേണ്ട പരിഹാരം കാണുകയും ചെയ്യണം. പലപ്പോഴും കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവര്‍ പറയണം എന്നില്ല. എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അച്ഛനമ്മമാര്‍ അത് കണ്ടെത്തുകയും അതിനെ പരിഹരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യണം.
പ്രത്യേകിച്ച് വളരെ ചെറിയ കുട്ടികളാണെങ്കില്‍ അതീവ ശ്രദ്ധ നല്‍കണം. കിടക്കയില്‍ മൂത്രമൊഴിക്കുന്ന സ്വഭാവമുള്പ്പടെയുള്ളവ ഇത്തരത്തില്‍ പരിഹരിക്കേണ്ടതാണ്. പീഡിയാട്രിക് യൂറോളജി സംബന്ധിച്ചുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്തൊക്കെയാണ് കുട്ടികളില്‍ ഉണ്ടാവുന്ന മൂത്രാശയ സംബന്ധമായ പ്രശ്നങ്ങള്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മൂത്രനാളിയിലെ അണുബാധ
പലപ്പോഴും കുട്ടികളില്‍ ഇടക്കിടെ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് മൂത്രനാളിയിലെ അണുബാധ എന്നത്. ഇതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും കുട്ടികളില്‍ മൂത്രാശയ അണുബാധ സാധാരണമാണ്. ഇതിന്റെ ചില ലക്ഷണങ്ങളും എന്തൊക്കെയെന്ന് നോക്കാം. പനി, അസ്വസ്ഥത, അല്ലെങ്കില്‍ ഛര്‍ദ്ദി , മൂത്രമൊഴിക്കുമ്പോള്‍ വേദന, വയറു വേദന, ഇടക്കിടെ മൂത്രമൊഴിക്കുന്നത് എല്ലാം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നതിന്റെ സൂചനകളാണ്. പരിഹാരം കാണാന്‍ ഡോക്ടറെ കാണിക്കുകയും നല്ലതുപോലെ വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.
ഹൈഡ്രോനെഫ്രോസിസ്
വൃക്കകളിലും മൂത്രനാളികളിലും മൂത്രം അടിഞ്ഞുകൂടുകയും അവ വീര്‍ക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥയെയാണ് ഹൈഡ്രോനെഫ്രോസിസ് എന്ന് പറയുന്നത്. ഇത് കുട്ടികളില്‍ പലപ്പോഴും രണ്ട് വൃക്കകളേയം ബാധിക്കാം. ചില കുട്ടികളില്‍ ജനനത്തിന് മുന്‍പ് തന്നെ ഈ അവസ്ഥയുണ്ടാവുന്നു. രോഗനിര്‍ണയം നടത്തി ഉചിതമായ ചികിത്സ നല്കാന് വൈകേണ്ടതില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ഹൈപ്പോസ്പാഡിയാസ്
ലിംഗത്തിന്റെ അടിഭാഗത്ത് മൂത്രനാളി തുറക്കുന്ന ഒരു അനാരോഗ്യകരമായ അവസ്ഥയാണ് ഹൈപ്പോസ്പാഡിയസ് എന്ന് പറയുന്നത്. പലപ്പോഴും കുട്ടിക്കാലത്ത് ഇത് കണ്ടുപിടിക്കപ്പെട്ടാല്‍ ശസ്ത്രക്രിയയിലൂടെ ഇതിനെ പരിഹരിക്കാന്‍ സാധിക്കുന്നു. എന്നാല്‍ എന്താണ് ഇതിന്റെ കാരണം എന്നതിനെക്കുറിച്ച് കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പാരമ്പര്യം, ജനിതകശാസ്ത്രം , 35 വയസ്സിന് ശേഷമുള്ള പ്രസവം എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമായി പറയന്നു.
ന്യൂറോജെനിക് ബ്ലാഡര്‍
ന്യൂറോജെനിക് ബ്ലാഡര്‍ എന്നത് നാഡി തകരാറുകള്‍ മൂലമോ അല്ലെങ്കില്‍ ജനനവൈകല്യം മൂലമോ സംഭവിക്കുന്നതാണ്. പലപ്പോഴും ഇത് തലച്ചോറുമായി ആശയവിനിമയം നടത്തുന്ന അവസ്ഥയെ വരെ തടസ്സപ്പെടുത്തുന്നു. ഇത്തരം അവസ്ഥയില്‍ കുഞ്ഞിന് മൂത്രമൊഴിക്കുന്നതിനും മൂത്രം പിടിച്ച് നിര്‍ത്തുന്നതിനും തടസ്സമുണ്ടാവാം. പലപ്പോഴും മൂത്രാശയ അണുബാധയിലേക്ക് വരെ ഇത് നിങ്ങളെ എത്തിച്ചേക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ചിലരില്‍ സമ്മര്‍ദ്ദം കൂടുന്നത് വൃക്കകളില്‍ വരെ തകരാറുകള്‍ ഉണ്ടാക്കിയേക്കാം. കൃത്യമായ സമയത്ത് രോഗ നിര്‍ണയം നടത്തി കുഞ്ഞിനെ ഇതില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ് പ്രധാന കാര്യം.
കിടക്കയില്‍ മൂത്രമൊഴിക്കുന്നത്
കിടക്കയില്‍ മൂത്രമൊഴിക്കുന്നത് പലപ്പോഴും പല കുട്ടികളും സ്ഥിരമായി ചെയ്യുന്ന ഒന്നാണ്. എന്നാല്‍ ഇത് പ്രായം കൂടുന്നതിന് അനുസരിച്ച് മാറാത്ത അവസ്ഥയുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. വളരെയധികം പ്രതിസന്ധികള്‍ ഭാവിയില്‍ ഉണ്ടാക്കാന്‍ ഇടയുള്ള കാര്യങ്ങളാണ് ഇവ. അതുകൊണ്ട് കുഞ്ഞിനെ ഇതില്‍ നിന്ന് മാറ്റിക്കൊണ്ടുവരുന്നതിന് ശ്രദ്ധിക്കണം.
ഹെര്‍ണിയ
കുട്ടികളില്‍ വളരെയധികം ഗരുതരാവസ്ഥയുണ്ടാക്കുന്ന ഒന്നാണ് ഹെര്‍ണിയ. പലപ്പോഴും ആരോഗ്യകരമായ അസ്വസ്ഥതകള്‍ക്കും പ്രതിസന്ധികള്‍ക്കും ഇത് കാരണമാകുന്നു. പേശികളിലോ അല്ലെങ്കില്‍ ടിഷ്യൂ ഭിത്തിയിലോ പലപ്പോഴും ടിഷ്യൂ പോലുള്ളവ വേറിട്ട് നില്‍ക്കുമ്പോഴാണ് ഹെര്‍ണിയ ഉണ്ടാവുന്നത്. ഇത് ശസ്ത്രക്രിയയിലൂടെയാണ് മാറ്റേണ്ടത്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയും അതികഠിനമായ വേദനയും കുഞ്ഞിന് ഉണ്ടാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
