Latest Updates
-
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും!
ഇരട്ടക്കുട്ടികളാണ് ഗര്‍ഭത്തിലെങ്കില്‍ ഈ ചിന്തകളെല്ലാം ഒഴിവാക്കൂ
ഗര്‍ഭധാരണം എന്നത് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. കാരണം ശാരീരികവും മാനസികവുമായ പല പ്രതിസന്ധികളും ഈ സമയം ഉണ്ടാവാം. എന്നാല്‍ അത് ഇരട്ടക്കുട്ടികള്‍ കൂടിയാണെങ്കിലോ കാര്യങ്ങള്‍ ഒന്നു കൂടി ഭീകരമാവുന്നു. എന്നാല്‍ അതിനോടൊപ്പം തന്നെ ആവേശകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. പലപ്പോഴും ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നവരെങ്കില് അവര്‍ക്ക് ചുറ്റും നിരവധി മിത്തുകളും ഇതിനകം ഉടലെടുത്ത് കഴിഞ്ഞിരിക്കും. എന്നാല്‍ ഇതൊന്നും സത്യമല്ലെന്നും ഡോ്ക്ടര്‍ പറയുന്നത് മാത്രം ശ്രദ്ധിക്കുക എന്നതുമാണ ്ഇപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യം.
ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിക്കുന്നവരെ പലപ്പോഴും ഭയപ്പെടുത്തുന്ന കുറേ കാര്യങ്ങളുണ്ടാവാം. നോര്‍മല്‍ ഡെലിവറി തന്നെയായിരിക്കുമോ എന്തൊക്കെയാണ് അപകട സാധ്യതകള്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുമോ തുടങ്ങി പല കാര്യങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ഇതൊരു മോശം അനുഭവമായി മാറുന്നതിന് മുന്‍പ് നാം ഇത്തരം മിത്തുകള്‍ക്ക് കടിഞ്ഞാണിടണം. എന്തൊക്കെയാണ് അവ എന്ന് നോക്കാം.

DNA ഒരുപോലെ
ഇരട്ടക്കുട്ടികളുടെ DNA ഒരുപോലെയായിരിക്കും എന്നൊരു ചിന്ത പലരിലും ഉണ്ട്. ഇത് ശരിവെക്കുന്ന പല തെളിവുകളും പലരും എടുത്ത് കാണിക്കുകയും ചെയ്യുന്നു. ഒരേ ബീജസങ്കലനം ചെയ്ത അണ്ഡത്തില് നിന്നാണ് ഇരട്ടകള്‍ ഉണ്ടാകുന്നത്, അവര്‍ എല്ലായ്പ്പോഴും ഒരേ ഡിഎന്‍എ പങ്കിടുന്നില്ല എന്നതാണ് സത്യം. കാരണം പാരിസ്ഥിതിക ഘടകങ്ങളും മ്യൂട്ടേഷനുകളും അവരുടെ ജനിതക ഘടനയില്‍ വ്യത്യാസങ്ങള്‍ കൊണ്ട് വരുന്നു.
അപകട സാധ്യത കൂടുതല്‍
ഇരട്ട ഗര്‍ഭധാരണം എല്ലായ്പ്പോഴും ഉയര്‍ന്ന അപകടസാധ്യതയുള്ളതാണ് എന്നൊരു ധാരണ പലരിലും ഉണ്ട്. പലപ്പോഴും ഒരു കുട്ടിയെ മാത്രം ഗര്‍ഭം ധരിക്കുന്നതിനേക്കാള്‍ ഇരട്ട ഗര്‍ഭധാരണത്തിന് അപകടസാധ്യതയുണ്ടെങ്കിലും അവ എല്ലായ്പ്പോഴും ഉയര്‍ന്ന അപകടസാധ്യതയുള്ളവയല്ല. ശരിയായ വൈദ്യ പരിചരണവും നിരീക്ഷണവും ഉള്ളതിനാല്‍, പല സ്ത്രീകള്‍ക്കും ആരോഗ്യകരമായി തന്നെ അവരുടെ ഇരട്ടക്കുട്ടികളെ പ്രസവിക്കാന്‍ സാധിക്കുന്നു.
മാസം തികയാതെ ജനിക്കുന്നു
എല്ലാ ഇരട്ടകളും മാസം തികയാതെ ജനിക്കുന്നു എന്നൊരു ധാരണയും നിലനില്ക്കുന്നു. ഇരട്ടകള്‍ നേരത്തെ ജനിക്കാനുള്ള സാധ്യത കൂടുതലാണെന്നത് ശരിയാണ്, എന്നാല്‍ എല്ലാവരും അകാലത്തില്‍ ജനിച്ചവരല്ല. നിരവധി ഇരട്ടകള്‍ ഉചിതമായ ഗര്‍ഭകാല പരിചരണവും ജീവിതശൈലി ക്രമീകരണങ്ങളും ഉപയോഗിച്ച് പൂര്‍ണ്ണ കാലയളവിലെത്തുകയുംഅതിന് ശേഷമാണ് പ്രസവിക്കുകയും ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും ഗര്‍ഭിണികളില്‍ പ്രതിസന്ധികളും ഉത്കണ്ഠയും സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കും.
സി-സെക്ഷന്‍ നിര്‍ബന്ധം
ഇരട്ടക്കുട്ടികളെ പ്രസവിക്കുന്നതിന് സി സെക്ഷന്‍ നിര്‍ബന്ധമാണ് എന്നൊരു ധാരണ പലരിലും ഉണ്ട്. എന്നാല്‍ ഇത് സാധാരണ ഗര്‍ഭത്തിലും സംഭവിക്കുന്നതാണ്. ഇരട്ടകളായത് കൊണ്ട് സി - സെക്ഷന്‍ വേണം എന്ന് നിര്‍ബന്ധമില്ല. കുഞ്ഞിന്റെ സ്ഥാനം, അമ്മയുടെ ആരോഗ്യം തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് പ്രസവ രീതി. ഇവയെക്കുറിച്ച് മനസ്സിലാക്കിയതിന്ശേഷം മാത്രം മറ്റുള്ളവര്‍ പറയുന്നതിനെ തലയിലേക്കെടുക്കുക. അല്ലാത്ത പക്ഷം അത് നിങ്ങളുടെ മാനസികാരോഗ്യത്തെ പോലും മോശമായി ബാധിക്കുന്നു.



Click it and Unblock the Notifications