Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
മുലപ്പാല്‍ നല്കുമ്പോള് അമ്മമാര്‍ നേരിടുന്ന മൂന്ന് പ്രശ്നങ്ങള്‍ ഇതാണ്
മുലയൂട്ടുക എന്നത് ഒരു അമ്മയുടെ മാത്രം കഴിവാണ്, അത് ഒരു കുഞ്ഞിന്റെ ജന്മാവകാശവുമാണ്. ആരോഗ്യത്തോടെയുള്ള ഒരു കുഞ്ഞിന്റെ വളര്‍ച്ചക്ക് മുലപ്പാല്‍ അനിവാര്യമാണെന്ന് നമുക്കറിയാം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കുന്നതിന് മുലപ്പാല്‍ നിര്‍ബന്ധമാണ്. എന്നാല്‍ മുലയൂട്ടുന്ന അമ്മമാര്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അത് കൂടാതെ അവര്‍ നേരിടുന്ന ചില പ്രതിസന്ധികളും ഉണ്ട്. അത്തരം പ്രശ്നങ്ങളില്‍ എപ്രകാരം പരിഹാരം കാണാം എന്നത് പല അമ്മമാര്‍ക്കും അറിയില്ല.
അമ്മയ്ക്കും കുഞ്ഞിനും ഇടയിലുള്ള അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ ഇരുവരുടേയും ആരോഗ്യത്തിനും സഹായിക്കുന്നതാണ് മുലയൂട്ടുന്നതെന്ന് പറഞ്ഞുവല്ലോ. എന്നാല്‍ കരുതുന്നത് പോലെ ഇതത്ര എളുപ്പമുള്ള ഒരു കാര്യമല്ല. പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളും ഇരുവരും നേരിടുന്നു. ആത്മവിശ്വാസത്തോടേയും പ്രശ്നരഹിതമായും കുഞ്ഞിനെ മുലയൂട്ടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതിലുപരി അമ്മമാര്‍ നേരിടുന്ന പ്രശ്നങ്ങളും എന്തൊക്കെയെന്ന് നോക്കാം.

കുഞ്ഞിന് ശരിയായി പാല് കിട്ടാത്തത്
പലപ്പോഴും കുഞ്ഞിന് ശരിയായി പാല് കിട്ടാത്തതാണ് ആദ്യത്തെ പ്രശ്നം. അത് കുഞ്ഞിന്റെ വിശപ്പിലേക്കും അമ്മക്ക് സ്തനങ്ങളില്‍ പൊട്ടലും മുറിവും ഉണ്ടാക്കുന്നതിലേക്കും എത്തിക്കുന്നു. കൂടാതെ നെഗറ്റീവ് ഫലങ്ങളിലേക്കും സമ്മര്‍ദ്ദത്തിലേക്കും ഇത് അമ്മയെ എത്തിക്കുന്നു. ഇത് മുലയൂട്ടുന്നത് വളരെയധികം അസ്വസ്ഥമാക്കുന്നു. ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സ്തനങ്ങള്‍ ഏരിയോളയുടെ വലിയൊരു ഭാഗം തന്നെ കുഞ്ഞിന്റെ വായിലേക്ക് വെച്ച് കൊടുക്കാന്‍ സാധിക്കുന്നു. ആവശ്യമെങ്കില്‍ ാെു വിദഗ്ധന്റെ സഹായം സ്വീകരിക്കാവുന്നതാണ്.
പൊട്ടിയ സ്തനങ്ങള്‍
പലപ്പോഴും കുഞ്ഞിന് പാല് കുടിക്കുന്ന സമയം ഉണ്ടാവുന്ന അസ്വസ്ഥ മൂലം കുഞ്ഞ് സ്തനങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുകയോ കടിക്കുകയോ ചെയ്യുന്നു. ഇത് സ്തനങ്ങളില്‍ പൊട്ടലും വിണ്ടുകീറലും ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ മുലയൂട്ടല്‍ വളരെയധികം കഠിനമാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി മുലയൂട്ടല്‍ കഴിഞ്ഞതിന് ശേഷം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ക്രീമുകള്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ ചെറിയ അളവില്‍ മുലപ്പാല്‍ തന്നെ പുരട്ടാവുന്നതാണ്. കൂടാതെ നിങ്ങള്‍ക്ക് നിപ്പിള്‍ ഷീല്‍ഡുകളോ ജെല്‍ പാഡുകളോ ഉപയോഗിക്കുന്നതിന് ശ്രമിക്കാവുന്നതാണ്.
പാല് കുറയുന്നത്
പലപ്പോഴും പല അമ്മമാരേയും മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നത് പാല് കുറയുന്നത്. പലപ്പോഴും ഇത്തരം അവസ്ഥകളില്‍ എന്താണ് ചെയ്യേണ്ടത് എന്നത് പലരേയും വിഷമിപ്പിക്കുന്നു. കൂടാതെ മറ്റുള്ളവരുടെ കുറ്റപ്പെടുത്തല്‍ കൂടിയാവുമ്പോള്‍ അത് സാഹചര്യം വഷളാക്കുന്നു. എന്നാല്‍ പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കുഞ്ഞിനെ കൂടുതല്‍ സമയം മുലയൂട്ടിക്കൊണ്ടിരിക്കണം. ചുരുങ്ങിയത് 8-12 തവണ വരെയെങ്കിലും ശ്രമിച്ചിരിക്കണം. കൂടാതെ ധാരാളം വെള്ളം കുടിക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ ഡോക്ടറെ കാണുന്നതിനും ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നതിനും ശ്രമിക്കാവുന്നതാണ്.
മുലപ്പാല്‍ അമിതമാവുന്നത്
ചില അമ്മമാരില്‍ മുലപ്പാല്‍ അമിതമായി നിറയുന്നു. ഇതിന്റെ ഫലമായി സ്തനങ്ങള്‍ വീര്‍ക്കുകയും വേദന ഉണ്ടാവുകയും ചെയ്യുന്നു. ഇത് കുഞ്ഞിന് പാല് കൊടുക്കുന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും. ആദ്യ ദിവസങ്ങളില്‍ ഇത് കൂടുതല്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കുന്നതിന് വേണ്ടി കുഞ്ഞിനെ ഇടക്കിടെ മുലയൂട്ടുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ അധികം വരുന്ന പാല് നിങ്ങള്‍ക്ക് പിഴിഞ്ഞ് സൂക്ഷിച്ച് വെക്കാവുന്നതാണ്. ഇത്തരത്തില്‍ പമ്പ് ചെയ്ത് സൂക്ഷിക്കുന്ന പാല് വളരെയധികം ശ്രദ്ധയോടെ സൂക്ഷിച്ച് വെക്കേണ്ടതാണ്.



Click it and Unblock the Notifications