Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
കുട്ടികളിലെ അമിതവണ്ണവും തൈറോയ്ഡ് രോഗവും; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത് - ഡോ. സ്മിത ജിജോ
മാതാപിതാക്കള്‍ നിസ്സാരമെന്നു കരുതി തള്ളിക്കളയുന്ന ഒരു പ്രധാന പ്രശ്നമാണ് കുട്ടികളിലെ അമിതവണ്ണം. ചെറുപ്രായത്തില്‍ വണ്ണം വെയ്ക്കുന്നത് ഭംഗിയും, ആരോഗ്യമുള്ള കുട്ടിയുടെ ലക്ഷണമായും പല മാതാപിതാക്കളും കരുതുന്നു. എന്നാല്‍, ഒരു കുട്ടിയ്ക്ക്, ആ കുട്ടിയുടെ പ്രായത്തിനുവേണ്ട തൂക്കത്തേക്കാള്‍ അമിതമായി ശരീരഭാരം ഉണ്ടെങ്കില്‍, അവ കുറയ്ക്കാന്‍ ശ്രമിക്കേണ്ടത് വളരെ അനിവാര്യമാണ്. കാരണം, നിരവധി രോഗങ്ങളിലേയ്ക്കാണ് അമിതവണ്ണം കുട്ടികളെ തള്ളിവിടുന്നത്. കൂടാതെ, ഈ അമിതവണ്ണത്തിനു പിന്നില്‍ തൈറോയ്ഡും ഒരു പ്രധാന കാരണമായി കണ്ടുവരാറുണ്ട്. ഇവയെക്കുറിച്ച് വിശദീകരിക്കുകയാണ് പാലാരിവട്ടം സെന്റ്.ആന്റണീസ് ഹോമിയോപതിക് ക്ലിനികിലെ ചീഫ് കണ്‍സള്‍ട്ടന്റ് ഫിസീഷനായ ഡോ. സ്മിത ജിജോ.

കുട്ടികളും അമിതവണ്ണവും
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, കുട്ടികളിലെ അമിതവണ്ണം ഒരു ആഗോളതലത്തിലുള്ള പൊതു ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. അമിതവണ്ണം മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ കുട്ടികള്‍ക്ക് വരാനുള്ള സാധ്യത കൂടുതലാണ്. ശരിയായ ആഹാരരീതി പിന്തുടരാത്തത് അമിതവണ്ണത്തിന് കാരണമാണ്. ഇന്ന് ഭൂരിപക്ഷം കുട്ടികളും അമിതമായി കാലറി അടങ്ങിയ ആഹാരങ്ങളാണ് കഴിക്കുന്നത്. ജംഗ് ഫുഡ്സ്, കാര്ബേണേറ്റഡ് പാനീയങ്ങള്‍, മധുരം അമിതമായി അടങ്ങിയ ആഹാരങ്ങളും ഉപയോഗിക്കുന്നു. അതുകൊണ്ടു തന്നെ, അമിതമായി പഞ്ചസ്സാരയുടെ അളവ് കുട്ടികളുടെ ശരീരത്തില്‍ വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകുന്നു. പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താത്തതുമൂലം പോഷകങ്ങളുടെ കുറവും കുട്ടികളുടെ ശരീരത്തില്‍ ഉണ്ടാകുന്നു. തികച്ചും പ്രകൃതിദത്തമായി ലഭിക്കേണ്ട പല പോഷകങ്ങളും ഈ ആഹാരരീതി മൂലം കുട്ടികള്‍ക്ക് കൃത്യമായ അളവില്‍ ലഭിക്കാതെ വരുന്നു. ഇവകൂടാതെ, ശാരീരികമായ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാതെ, വീടിനകത്തിരുന്ന് മൊബൈല്‍ ഫോണ്‍ ഗെയിം. അല്ലെങ്കില്‍ മറ്റു വിനോദങ്ങളില്‍ ഏര്‍പ്പെടുന്നു. കൂടാതെ, പല കുട്ടികള്‍ക്കും പുറത്ത് പോയി കളിക്കാനുള്ള സ്ഥല സൗകര്യങ്ങളും ഇന്ന് കുറവാണ്. അതുകൊണ്ട് തന്നെ, പല കുട്ടികളും, ടിവി, മൊബാല്‍ ഫോണ്‍ എന്നീ നവമാധ്യമങ്ങളില്‍ കൂടുതല്‍ സമയം സ്ക്രീന്‍ ടൈം ചിലവഴിക്കുന്നു. ഇതെല്ലാം കുട്ടികള്‍ക്ക് കായികപരമായ ശാരീരിക വ്യായാമം ലഭിക്കുന്നതിന് തടസ്സമാവുകയാണ്.
കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അമിതവണ്ണം ഉണ്ടെങ്കില്‍, കുട്ടിയ്ക്കും പാരമ്പര്യമായി വണ്ണം ലഭിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുപോലെ തന്നെ, കുട്ടികളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പ്രത്യേകിച്ച് ഹൈപ്പോ തൈറോയ്ഡിസവും അമിതവണ്ണത്തിന് കാരണമാകുന്നു.
തൈറോയ്ഡ് രോഗവും അമിതവണ്ണവും
തൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന തൈറോക്സിന്‍ എന്ന ഹോര്‍മോണിന്റെ അഭാവം മൂലം കുട്ടികളില്‍ അമിതവണ്ണം ഉണ്ടാകാറുണ്ട്. ഇതിനെയാണ് ഹൈപ്പോതൈറോയ്ഡിസം എന്ന് വിശേഷിപ്പിക്കുന്നത്. ഹൈപ്പോതൈറോയ്ഡിസം തന്നെ രണ്ട് തരത്തില്‍ ഉണ്ട്. കണ്ജനേറ്റല് ഹൈപ്പോതൈറോയ്ഡിസവും, അക്വേര്‍ഡ് ഹൈപ്പോതൈറോയ്ഡിസവും. ഒരു കുട്ടി ജനിക്കുമ്പോള്‍ മുതല്‍ തന്നെ തൈറോക്സിന്റെ കുറവ് ഉണ്ടാകുന്നതാണ് കണ്ജനേറ്റല് ഹൈപ്പോതാറോയ്ഡിസം. പ്രധാനമായും ജനിതക പ്രശ്നങ്ങള്‍ അല്ലെങ്കില്‍ തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയെല്ലാം കണ്ജനേറ്റല് ഹൈപ്പോതൈറോയ്ഡിസത്തിന് കാരണമാകുന്നു. ഈ തൈറോയ്ഡിസം കുട്ടികളില്‍ വന്നാല്‍ വളര്‍ച്ചക്കുറവ്, അതുപോലെ ബുദ്ധിക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, അമ്മയ്ക്ക് തൈറോയ്ഡ് പ്രശ്നം ഉണ്ടെങ്കില്‍ കുട്ടിയ്ക്ക് ശാരീരികവും, മാനസികവുമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യത കൂടുതലാണ്. അതിനാല്‍, ഒരു കുട്ടി ജനിക്കുമ്പോള്‍ തന്നെ തൈറോയ്ഡ് ഹോര്‍മോണ്‍ ലെവല്‍ പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി ടിഎസ്എച്ച് എന്ന പരിശോധനയാണ് പൊതുവില്‍ ചെയ്യുന്നത്. മൂന്ന് വയസ്സ് മുതല്‍ തലച്ചോറിന്റെ വളര്‍ച്ച പൂര്‍ണ്ണമാകുന്നതിനാല്‍ തന്നെ, തൈറോക്സിന്‍ കുറവ് കുട്ടികളില്‍ കണ്ടാല്‍, മൂന്ന് വയസ്സ് വരെ കുട്ടികള്‍ക്ക് ഹോര്‍മോണ്‍ സപ്ലിമെന്റ്സ് കൊടുക്കേണ്ടത് അനിവാര്യമാണ്.
മുതിര്‍ന്ന കുട്ടികളില്‍ ജീവിതശൈലിയിലും ഭക്ഷണരീതിയിലും ഉണ്ടാകുന്ന വ്യത്യാസം മൂലം കണ്ടുവരുന്ന തൈറോയ്ഡിസമാണ് അക്വേര്‍ഡ് തൈറോയ്ഡിസം. ഇതിന് അയഡിന്റെ കുറവ് ഒരു പ്രധാന കാരണമാണ്. കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അയഡിന്റെ അഭാവം ഉണ്ടെങ്കില്‍ അക്വേര്‍ഡ് തൈറോയ്ഡിസത്തിലേയ്ക്ക് നയിക്കുന്നതാണ്. ഇവ കൂടാതെ, ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡൈറ്റീസ് അല്ലെങ്കില്‍ ഹഷിമോട്ടോ തൈറോയ്ഡൈറ്റീസ് മൂലവും ഹൈപ്പോതൈറോയ്ഡിസം മുതിര്‍ന്ന കുട്ടികളില്‍ വരാറുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം സാവധാനം ആന്റിബോഡി ഉല്പാദിപ്പിച്ച്, തൈറോയ്ഡ് ഗ്രന്ഥിയ്ക്ക് എതിരായി പ്രവര്‍ത്തിച്ചുകൊണ്ട് തൈറോയ്ഡ് ഗ്രന്ഥിയെ നശിപ്പിക്കുന്നു. ഇതാണ് ഓട്ടോഇമ്മ്യൂണ്‍ തൈറോയ്ഡൈറ്റീസ്. ഇതിലൂടെയും മുതിര്‍ന്ന കുട്ടികള്‍ക്ക് ഹൈപ്പോ താറോയ്ഡിസം വരാനും, കുട്ടികളില്‍ അമിതവണ്ണം ഉണ്ടാകാനും സാധ്യത വര്‍ദ്ധിക്കുന്നു.
മറ്റു കാരണങ്ങള്‍
കുട്ടികളില്‍ ഉണ്ടാകുന്ന അമിതമായിട്ടുള്ള മാനസിക സമ്മര്‍ദ്ദം, വൈകാരിക പ്രശ്നങ്ങള്‍ എന്നിവയെല്ലാം അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നു. ചില കുട്ടികളില്‍ സ്ട്രെസ്സ് അനുഭവിക്കുമ്പോള്‍,അല്ലെങ്കില്‍ അമിതമായിട്ടുള്ള വൈകാരിക പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ അമിതമായി ആഹാരം കഴിക്കുന്ന ശീലം ഉണ്ടാകാം. ടെന്‍ഷന്‍ അകറ്റാനും, ബോറടി മാറ്റാനും ഇടയ്ക്കിടയ്ക്ക് ആഹാരം കഴിക്കുന്നത് അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നു.
അമിതവണ്ണവും ആരോഗ്യ പ്രശ്നങ്ങളും
കുട്ടികളിലെ അമിതവണ്ണം നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം. പ്രത്യേകിച്ച്, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് പ്രമേഹത്തിനുള്ള സാധ്യത ഇവരില്‍ അമിതമായിരിക്കും. അതുപോലെ, ഹൃദ്രോഗങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത ഇവരില്‍ കൂടുന്നു. ഹൈപ്പര്‍ ടെന്‍ഷന്‍, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നീ രോഗാവസ്ഥകള്‍ വരാനുള്ള സാധ്യത കൂടുതലാണ്.സന്ധികളില്‍ അമിതമായിട്ടുള്ള സ്ട്രെസ്സ് വരുന്നതിനാല്‍ തന്നെ, ഈ കുട്ടികളില്‍ വാതം പോലെയുള്ള ബുദ്ധിമുട്ടുകള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്.



Click it and Unblock the Notifications