Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
കുട്ടികളെ വളർത്തിയെടുക്കുന്നതിൽ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും റോൾ ഇവ!
പേരക്കുട്ടികളുടെ വളർച്ചയിൽ വിലമതിക്കാനാവാത്ത പങ്ക് വഹിക്കുന്നവരാണ് വീട്ടിലെ മുത്തച്ഛനും മുത്തശ്ശിയും. കുട്ടികൾ ആഗ്രഹിക്കുന്നരീതിയിലുള്ള സ്നേഹം നൽകാനും, മാർഗദർശനം നൽകാനും, അവർക്ക് അറിവ് പകർന്ന് നൽകാനും മുത്തച്ഛനെക്കാളും മുത്തശ്ശിയേെക്കാളും യോഗ്യരായി വീട്ടിൽ മറ്റാരും ഇല്ലെന്നു തന്നെ പറയാം.

ഒരു കുട്ടി വളർന്ന് വലുതാകുമ്പോൾ അവരെ നല്ല മാനസികാരോഗ്യത്തോടെ വളരാൻ മുത്തച്ഛനും മുത്തശ്ശിയും വളരെയധികം സഹായിക്കുന്നുണ്ട്. നിങ്ങളുടെ വീട്ടിലും ഇതുപോലെ ഒരു മുത്തച്ഛനും മുത്തശ്ശിയുമുണ്ടോ? പേരക്കുട്ടികളുടെ വളർച്ചയിൽ ഇവരുടെ പങ്ക് എത്രത്തോളമാണ്? വായിക്കാം.
വൈകാരിക പിന്തുണ
വീട്ടിൽ അമ്മയുടെ കയ്യിൽ നിന്ന് അല്ലെങ്കിൽ അച്ഛന്റെ കയ്യിൽ നിന്നും നല്ല അടി വാങ്ങിയാൽ കുട്ടികൾ കരഞ്ഞുകൊണ്ട് ഓടിപ്പോയി അഭയം തേടുന്നത് മുത്തച്ഛൻ അല്ലെങ്കിൽ മുത്തശ്ശിയുടെ അടുത്തായിരിക്കും. അവർ കുട്ടികളെ ആശ്വസിപ്പിക്കും, സ്നേഹിക്കും, വേദന അകലുന്നതുവരെ ചേർത്ത് പിടിക്കും. ചിലപ്പോൾ കുട്ടികളെ തല്ലിയതിന് മക്കളോട് കയർക്കും. ഇത്തരത്തിൽ കുട്ടികളെ ചേർത്തു പിടിക്കുന്നതിനാൽ, കുട്ടികൾക്ക് തങ്ങൾ സുരക്ഷിതരാണെന്ന അവബോധം മനസ്സിൽ രൂപപ്പെടും. ഏതൊരാപത്തിലും തങ്ങളെ സഹായിക്കാൻ ആളുകളുണ്ട് എന്ന ചിന്ത അവരിൽ ഉടലെടുക്കും. ഇത് കുട്ടികളുടെ മാനസിക വളർച്ചയ്ക്ക് മുതൽക്കൂട്ടാണ്. കൂടാതെ, മുത്തച്ഛനും മുത്തശ്ശിയിൽ നിന്നും സ്നേഹത്തിന്റെ വില മനസ്സിലാക്കാനും, അത് വേണ്ട വിധത്തിൽ എങ്ങനെ ഉപയോഗിക്കണം എന്ന് പഠിക്കാനും സഹായിക്കും.
അറിവ്
ഇന്ന് ജോലിത്തിരക്കിൽ വീണ് പോകുന്ന പല മാതാപിതാക്കൾക്കും സ്വന്തം മക്കളെ എങ്ങനെ വളർത്തണം, എന്തെല്ലാം പഠിപ്പിക്കണം എന്നതിനെക്കുറിച്ച് ധാരണകൾ വളരെ കുറവാണ്. കുറവാണെന്ന് മാത്രമല്ല, അവർക്ക് അതിനുള്ള സമയവും ലഭിക്കാറില്ല. അതിനാൽ, കുട്ടികളെല്ലാം അധിക സമയവും തങ്ങളുടെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെയായിരിക്കും ചിലവഴിക്കുക. അവരായിരിക്കും കുട്ടികളുടെ വഴികാട്ടികൾ. അവർ പഠിപ്പിക്കുന്ന പാഠങ്ങളാണ് കുട്ടികൾ ചെറുപ്പത്തിൽ തന്നെ മനസ്സിലാക്കുന്നത്. വളരുംതോറും ജീവിതമൂല്യങ്ങൾ നിലനിർത്താൻ കുട്ടികളെ പ്രാപ്തരാക്കുന്നതും ബാല്യത്തിൽ അവർ മുത്തച്ഛനിൽ നിന്നും മുത്തശ്ശിയിൽ നിന്നും നേടിയെടുത്ത ബാല പാഠങ്ങൾ തന്നെയായിരിക്കും.
കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശേഷി
നമ്മുടെ കുട്ടികൾക്ക് നമ്മൾ പറഞ്ഞുകൊടുക്കുന്ന കഥകൾ ചിലപ്പോൾ നമ്മുടെ ചെറുപ്പത്തിൽ നമ്മുടെ അച്ഛൻ അല്ലെങ്കിൽ അമ്മ, അതുമല്ലെങ്കിൽ മുത്തച്ഛൻ, മുത്തശ്ശി എന്നിവർ പറഞ്ഞു തന്നതായിരിക്കും. അവർ അന്ന് കഥകളിലൂടെ പറഞ്ഞുതന്ന ഗുണപാഠങ്ങൾ അതേപടി നമ്മുടെ കുട്ടികൾക്കും നമ്മൾ പറഞ്ഞു കൊടുക്കും. ചിലപ്പോൾ കഥകളിലെ കഥാപാത്രങ്ങളെ വരച്ചും കാണിക്കാറില്ലെ? അതുപോലെ തന്നെ, മുത്തശ്ശനും മുത്തശ്ശിയുടെയും സാമീപ്യം കുട്ടികൾ കൂടുതൽ കാര്യങ്ങൾ പഠിച്ചെടുക്കുന്നതിന് സഹായിക്കും. പ്രത്യേകിച്ച് അവർ പറഞ്ഞു കൊടുക്കുന്ന കഥകളും, അതിലെ ഗുണപാഠവുമെല്ലാം കൂടുതൽ കാര്യങ്ങൾ കുട്ടികൾ പഠിച്ചെടുക്കുന്നതിന് സഹായിക്കും. ഇത് ബുദ്ധിവികാസത്തിനും, പഠനകാര്യത്തിൽ മികവ് പുലർത്താനും സഹായിക്കും.
റോൾ മോഡൽ
ചെറുപ്പത്തിൽ കുട്ടികൾ കണ്ടുപഠിക്കുന്നത് എത്ര വലുതായാലും അവരുടെ കൂടെ നിലനിൽക്കാറുണ്ട്. അത്തരത്തിൽ ചെറുപ്പത്തിൽ ഇവർ മുത്തച്ഛൻ, മുത്തശ്ശി എന്നിവരിൽ നിന്നും കണ്ടുപഠിക്കുന്ന ക്ഷമ, ദാനശീലം, കരുണ, സ്നേഹം എന്നിവ വലുതായാലും കുട്ടികൾക്ക് ഇതൊരു മുതൽക്കൂട്ടാണ്. ഇവർ എന്താണോ ചെറുപ്പത്തിൽ പഠിച്ചത്, അത് മറ്റുള്ളവരോട് കാണിക്കാനും ഇവർ മുതിരും. ഇത് കുട്ടികളെ നല്ല വ്യക്തിത്വത്തിന് ഉടമകളാക്കാൻ വളരെയധികം സഹായിക്കുന്നതാണ്. അതിനാൽ, വീട്ടിൽ മുത്തച്ഛനും മുത്തശ്ശിയും ഉള്ളത് കുട്ടികളുടെ മാനസിക വളർച്ചയ്ക്കും വ്യക്തിത്വ വികാസത്തിനും വളരെയധികം നല്ലതാണ്.
കളിക്കാൻ കൂട്ട്
ഇന്ന് മിക്ക വീടുകളിലും കുട്ടികൾക്ക് കളിക്കാൻ ഏറ്റവും ബെസ്റ്റ് കമ്പനി അവരുടെ മുത്തച്ഛനും മുത്തശ്ശിയും തന്നെയാണ്. കുട്ടികളെ പുറത്ത് കൊണ്ടുപോയി കളിപ്പിക്കുന്നതും, പുറത്ത് മറ്റു കുട്ടികളുടെ കൂടെ കളിക്കാൻ വിടുന്നതും, കുട്ടികൾ മടുത്ത് ബോറടിച്ചിരിക്കുമ്പോൾ അവരുടെ കൂടെ കളിക്കാൻ തയ്യാറായി നിൽക്കുന്നതെല്ലാം മുത്തച്ഛനും മുത്തശ്ശിയും തന്നെ. ഇത് കുട്ടികൾക്ക് അവരോടുള്ള മാനസികമായ അടുപ്പം വർദ്ധിക്കുന്നതിന് സഹായിക്കുന്നുണ്ട്.
Disclaimer : ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോൾഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
