Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
ഗര്‍ഭിണി ഉഷാറാവാന്‍ ചിയ വിത്തുകള്‍ നല്ലതോ, അതോ ?
ഗര്‍ഭകാലം എപ്പോഴും കഴിക്കുന്ന ഓരോ ഭക്ഷണത്തിന്റെ കാര്യത്തിലും നാം വളരെയധികം ശ്രദ്ധിക്കണം. കാരണം കുഞ്ഞിന്റെ വളര്‍ച്ചയും ആരോഗ്യവും ഈ സമയം മികച്ചതാരിക്കാനാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. അതിനായി പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ ധാരാളം കഴിക്കണം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമായും അമ്മക്കും കുഞ്ഞിനും എന്തൊക്കെ തരത്തിലുള്ള ഭക്ഷണമാണ് വേണ്ടത് എന്നതാണ്.
പോഷകഗുണങ്ങള്‍ കാരണം ചിയ വിത്തുകള്‍ ഇത്തരത്തില്‍ ഗര്‍ഭിണികള്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. ഈ ചെറിയ വിത്തുകളില്‍ അമ്മയ്ക്കും വളരുന്ന കുഞ്ഞിനും ആവശ്യമായ പോഷകങ്ങള്‍ നല്കുന്നു. ഇതിലുള്ള ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിനും പ്രവര്‍ത്തനത്തിനും സഹായിക്കുന്നു.

പോഷകങ്ങളുടെ സമ്പന്നമായ ഉറവിടം
ചിയ വിത്തുകള്‍ നല്ല അളവില്‍ നാരുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ്. ഇത് ഗര്‍ഭകാലത്ത് ദഹനത്തെ സഹായിക്കുകയും ഗര്‍ഭകാലത്തെ ഒരു സാധാരണ പ്രശ്നമായ മലബന്ധം പ്രതിരോധിക്കുകയും ചെയ്യുന്നു. കൂടാതെ അവയില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയ്ക്ക് പ്രധാനപ്പെട്ടതാണ്. അതോടൊപ്പം തന്നെ ചിയ വിത്തുകള്‍ പ്രോട്ടീന്റെ ഉറവിടമാണ്, ടിഷ്യു വളര്‍ച്ചയ്ക്കും നന്നാക്കലിനും അത്യന്താപേക്ഷിതമാണ്.
ഒമേഗ -3 ഫാറ്റി ആസിഡുകള്‍
ചിയ വിത്തുകളില്‍ കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കുഞ്ഞിന്റെ തലച്ചോറിന്റെയും കണ്ണിന്റെയും വളര്‍ച്ചയില്‍ കാര്യമായ പങ്കുവഹിക്കുന്നു. അതിനാല്‍ ഇത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കൂടാതെ ഈ ആരോഗ്യകരമായ കൊഴുപ്പുകള്‍ അമ്മയുടെ ഹൃദയാരോഗ്യത്തിനും സഹായിക്കുന്നതാണ്. ഭക്ഷണത്തില്‍ ചിയ വിത്തുകള്‍ ഉള്‍പ്പെടുത്തുന്നത് മത്സ്യം കഴിക്കാതെ ഒമേഗ -3 കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു എളുപ്പ മാര്‍ഗമാണ് എന്നതില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങള്‍ അമ്മമാര്‍ ഓര്‍ക്കണം.
ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍
ചിയ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന മറ്റൊരു പ്രധാന പോഷകമാണ് ഇരുമ്പ്, ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ സഹായിക്കുകയും അതോടൊപ്പം തന്നെ ഗര്‍ഭകാലത്തുണ്ടാവുന്ന വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു ഈ ചെറിയ വിത്തുകള്‍. ചിയ വിത്തുകളില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും അമ്മയുടെയും കുഞ്ഞിന്റെയും മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കുകയും ചെയ്യും.
എപ്രകാരം ഉപയോഗിക്കാം?
ചിയ വിത്തുകള്‍ വൈവിധ്യമാര്‍ന്നതും വിവിധ വിഭവങ്ങളില്‍ എളുപ്പത്തില്‍ ചേര്‍ക്കാവുന്നതുമാണ്. അവ തൈരില്‍ വിതറുന്നതോടൊപ്പം തന്നെ സ്മൂത്തികളില്‍ കലര്‍ത്തുന്നതും നല്ലതാണ്. അത് കൂടാതെ സലാഡുകളില്‍ ചേര്‍ക്കുക, കൂടുതല്‍ പോഷകഗുണങ്ങള്‍ ലഭിക്കും. കൂടാതെ ചിയ വിത്തുകള്‍ സമീകൃതാഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗര്‍ഭകാലത്ത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കും. എന്നിരുന്നാലും, ഭക്ഷണക്രമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് ഗര്‍ഭിണികള്‍ അവരുടെ ഡോക്ടറെ കണ്ട് കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കിയതിന് ശേഷം മാത്രം ചെയ്യുക.



Click it and Unblock the Notifications
