Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
മൂന്ന് മാസത്തിന് ശേഷം അബോര്‍ഷന്‍ സാധ്യത ഇപ്രകാരം, കാരണങ്ങള്‍ ഇവയാണ്
ഗര്‍ഭധാരണം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം നല്‍കുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളിലെങ്കിലും ആ സന്തോഷം സങ്കടത്തിലേക്ക് വഴുതി വീഴാറുണ്ട്. അതിന് കാരണം പലപ്പോഴും അബോര്‍ഷന്‍ തന്നെയാണ്. രണ്ടാമത്തെ ട്രൈമസ്റ്ററില്‍ അബോര്‍ഷന്‍ എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. കാരണം ആദ്യത്തെ മൂന്ന് മാസങ്ങളിലാണ് അധികവും അബോര്‍ഷന്‍ സാധ്യതയെക്കുറിച്ച് പറയുന്നത്. എന്നാല്‍ രണ്ടാമത്തെ ട്രൈമസ്റ്ററില്‍ അതായത് 20 ആഴ്ചക്കുള്ളില്‍ വരെ സംഭവിക്കുന്ന അബോര്‍ഷന്‍ സാധ്യത വെറപം 1% മാത്രമാണ്. എങ്കിലും ഗര്‍ഭകാലം എന്നത് വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്ന് തന്നെയാണ്. എന്തൊക്കെയാണ് കാരണങ്ങള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.

14 ആഴ്ചയില്‍ അബോര്‍ഷന്‍
ആദ്യത്തെ 12 ആഴ്ചക്ക് ശേഷം അബോര്‍ഷന്‍ സാധ്യത വളരെയധികം കുറയുന്നു. എന്നാല്‍ 14-ാമത്തെ ആഴ്ചമുതല്‍ അതായത് രണ്ടാം ട്രൈമസ്റ്ററില്‍ ഉണ്ടാവുന്ന ഇത്തരം പ്രതിസന്ധികളെ നമ്മള്‍ എപ്രകാരം കരുതിയിരിക്കണം എന്ന് നോക്കാം. ഇതിനെ പലപ്പോഴും വൈകിയുള്ള ഗര്‍ഭം അലസല്‍ എന്നാണ് പറയുന്നത്. എങ്കിലും അതിനുള്ള കാരണങ്ങള്‍ വളരെ വ്യത്യസ്തമാണ്. എന്നാല്‍ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഈ ലേഖനം വായിക്കാം.
ക്രോമസോം അസാധാരണതകള്‍
പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ക്രോമസോം സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമാണ് സംഭവിക്കുന്നത്. ഇതിന്റെ പ്രധാനകാരണമായി പറയുന്നതും ക്രോമസോമിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ്. രണ്ടാം ട്രൈമസ്റ്ററിലെ ഗര്‍ഭാവസ്ഥയിലെ പ്രശ്‌നങ്ങളെ മനസ്സിലാക്കുന്നതിന് ഏറ്റവും കൂടുതല്‍ കാരണമാകുന്നത് പലപ്പോഴും ക്രോമസോം അസാധാരണത്വം തന്നെയാണ്. എന്നാല്‍ രണ്ടാമത്തെ ട്രൈമസ്റ്ററില്‍ അതിനുള്ള സാധ്യത എന്ന് പറയുന്നത് വളരെ കുറവാണ്.
അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഡോക്ടറുമായി നിങ്ങള്‍ക്ക് സംസാരിച്ച് ഉറപ്പ് വരുത്താവുന്നതാണ്.

ജന്മനായുള്ള വൈകല്യങ്ങള്‍
ചില കുട്ടികളില്‍ ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ നിര്‍ണയിക്കപ്പെടുന്ന വൈകല്യങ്ങള്‍ നിമിത്തം ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല പല രോഗാവസ്ഥകളും ജന്മനാ പാരമ്പര്യമായി ലഭിക്കുന്നതാണ്. അതുകൊണ്ട് തന്നെ അണുബാധ പോലുള്ള അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് കൂടാതെ ടോക്‌സിക് ആയ വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് പരമാവധി ഒഴിവാക്കുന്നതിന്ശ്രദ്ധിക്കുക. എന്നാല്‍ ഒരു പരിധി വരെ ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് അള്‍ട്രാസൗണ്ട് വഴി കണ്ടെത്താന്‍ സാധിക്കും. ഇത് നിങ്ങളില്‍ അബോര്‍ഷന്‍ സാധ്യത കുറക്കുന്നു.
പ്ലാസന്റല്‍ പ്രശ്‌നങ്ങള്‍
കുഞ്ഞിന്റെ ഗര്‍ഭപാത്രത്തിലെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നതാണ് പ്ലാസന്റ. എന്നാല്‍ പ്ലാസന്റക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും രണ്ടാം ട്രൈമസ്റ്ററില്‍ അബോര്‍ഷനിലേക്ക് നയിക്കുന്നു. ഇത് കൂടാതെ കുഞ്ഞിന്റെ വളര്‍ച്ചയെ തടയുന്ന തരത്തിലേക്ക് നിങ്ങള്‍ എത്തുന്നു. പ്രത്യേകിച്ച് ഗര്‍ഭത്തിന്റെ 12 ആഴ്ചകളില്‍ രക്തസ്രാവം, വയറുവേദന, ഗര്‍ഭാശയ സങ്കോചം, മലബന്ധം, നടുവേദന എന്നിവ പ്ലാസന്റല്‍ അബ്രപ്ഷന്റെ ലക്ഷണങ്ങളാണ്. ഇതും വളരെയധികം ശ്രദ്ധിക്കണം.

സെര്‍വിക്കല്‍ അപര്യാപ്തത
പലപ്പോഴും സെര്‍വിക്‌സിന്റെ അസ്വസ്ഥതകളും പ്രശ്‌നങ്ങളും രണ്ടാം ട്രൈമസ്റ്ററില്‍ അബോര്‍ഷനിലേക്ക് എത്തിക്കുന്നു. ഇത് നിങ്ങളുടെ സെര്‍വിക്‌സ് അപര്യാപ്തമാണ് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇതിലൂടെ നിങ്ങളുടെ സെര്‍വിക്‌സ് ദുര്‍ബലമാവുന്നു എന്നതാണ്. ഇത് പെട്ടെന്ന് ഓപ്പണ്‍ ആകുകയും പ്രസവത്തിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. .അതുകൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഗര്‍ഭകാലത്ത് നിസ്സാരമായി കണക്കാക്കാതെ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
അണുബാധകള്‍
പല കാരണങ്ങള്‍ കൊണ്ടും സ്ത്രീകളില്‍ ഗര്‍ഭകാലം അണുബാധകള്‍ ഉണ്ടാവാം. അതില്‍ പലപ്പോഴും ഗര്‍ഭം അലസുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ളവയും ഉണ്ടാവും. ബാക്ടീരിയ വജൈനോസിസ്, ക്ലമീഡിയ, ഗൊണോറിയ, ട്രൈക്കോമോണിയാസിസ്, വിട്ടുമാറാതിരിക്കുന്ന അണുബാധകള്‍ എന്നിവയെല്ലാം പ്രശ്‌നത്തിലേക്ക് എത്തുന്നു. പലപ്പോഴും ഇത് തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിന് ശ്രദ്ധിക്കണം. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ അത് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

മറ്റ് കാരണങ്ങള്‍
ഇത് കൂടാതെ സെക്കന്റ് ട്രൈമസ്റ്ററില്‍ അബോര്‍ഷന്‍ സംഭവിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍ നമ്മുടെ ജീവിത ശൈലി രോഗങ്ങള്‍ തന്നെയാണ്. ഇതില്‍ രോഗപ്രതിരോധ ശേഷി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (PCOS), തൈറോയ്ഡ് രോഗം, പൊണ്ണത്തടി, അല്ലെങ്കില്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നിവരെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇവരിലെല്ലാം അബോര്‍ഷന്‍ സാധ്യത ഏത് ഘട്ടത്തിലും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഡോക്ടറെ കൃത്യമായി കണ്ട് ഇതിനെല്ലാം പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications












