Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ഗര്‍ഭിണിയാണോ എന്ന് സംശയമോ: സെര്‍വ്വിക്കല്‍ മ്യൂക്കസിലെ മാറ്റം നോക്കിയാലറിയാം
ഗര്‍ഭകാലം എന്നത് സ്ത്രീക്ക് ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ കൂടി വര്‍ദ്ധിപ്പിക്കുന്ന ഒരു സമയമാണ്. എല്ലാവരുടേയും ഗര്‍ഭകാലം ഒരു പോലെ തന്നെ സന്തോഷകരമായിരിക്കണം എന്നില്ല. പലപ്പോഴും ഗര്‍ഭം ഉറപ്പിക്കുന്നതിന് മുന്‍പ് തന്നെ സെര്‍വ്വിക്കല്‍ മ്യൂക്കസില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാവാം. പലരും പ്രഗ്നന്‍സി ടെസ്റ്റ് നടത്തുമ്പോഴാണ് ഗര്‍ഭധാരണം സംഭവിച്ചോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ പലരും അതിന് മുന്‍പ് തന്നെ സെര്‍വ്വിക്കല്‍ മ്യൂക്കസിലുണ്ടാവുന്ന മാറ്റം നോക്കി പലപ്പോഴും ഗര്‍ഭധാരണം ഉറപ്പിക്കുന്നു. ഗര്‍ഭധാരണം സംഭവിക്കുന്നവരെങ്കില് ഇവരില്‍ സെര്‍വ്വിക്കല്‍ മ്യൂക്കസില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.

എന്താണ് സെര്‍വ്വിക്കല്‍ മ്യൂക്കസ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. സെര്‍വിക്സിലും ചുറ്റുമുള്ള ഗ്രന്ഥികളിലും സ്രവിക്കുന്ന ഒരു ദ്രാവകമാണ് സെര്‍വ്വിക്കല്‍ മ്യൂക്കസ്. ഇതിനെ ല്യൂക്കോറിയ എന്നും അറിയപ്പെടുന്നു. സെര്‍വ്വിക്കല്‍ മ്യൂക്കസ് എപ്പോഴും നിങ്ങളുടെ സ്വകാര്യഭാഗത്തെ അണുബാധയില്‍ നിന്ന് സംരക്ഷിക്കുകയും പലരിലും പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്ന ഘടകമാണ്. അണ്ഡോത്പാദന സമയത്ത് ഇതിന്റെ അളവിലും നിറത്തിലും കണ്സിസ്റ്റന്സിയിലും മാറ്റം സംഭവിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ ഇതിന്റെ മാറ്റത്തെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.
ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍

ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ സെര്‍വിക്കല്‍ മ്യൂക്കസ് എങ്ങനെയിരിക്കും എന്ന് നമുക്ക് നോക്കാം. ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ ഇതൊരു ക്രീം കണക്കെയാണ് കാണപ്പെടുന്നത്. ആര്‍ത്തവം ഇല്ലാതിരിക്കുന്ന ഓരോ ദിവസവും ഇതിന്റെ അളവ് വര്‍ദ്ധിച്ച് വരുന്നു. ഇത് സാധാരണയായി പ്രകടമായ ഗര്‍ഭലക്ഷണമായി കണക്കാക്കുന്നു. സ്ത്രീകളില്‍ ഈസ്ട്രജന് ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് പെല്‍വിക് ഭാഗത്തേക്കുള്ള രക്തപ്രവാഹത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് പലപ്പോഴും സെര്‍വ്വിക്കല്‍ മ്യൂക്കസിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ സാധാരണ അവസ്ഥയില്‍ സെര്‍വ്വിക്കല്‍ മ്യൂക്കസ് വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ഗര്ഭപാത്രത്തിലേക്കുള്ള അണുബാധ കുറക്കുന്നതിന് സഹായിക്കുന്നു.
ഗര്‍ഭകാലത്തെ മാറ്റം

ഗര്‍ഭകാലത്ത് സെര്‍വ്വിക്കല്‍ മ്യൂക്കസില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം. ആദ്യത്തെ മൂന്ന് മാസത്തില്‍ ഡിസ്ചാര്‍ജ് സാധാരണയായി വര്‍ദ്ധിക്കുകയും ഒടുവില്‍ സെര്‍വിക്കല്‍ ഓപ്പണിംഗ് തടയുന്ന മ്യൂക്കസ് പ്ലഗായി മാറുകയും അങ്ങനെ അണുബാധകളില്‍ നിന്ന് കുഞ്ഞിനെ സംരക്ഷിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് എത്തുന്നു. എന്നാല്‍ പ്രസവത്തോട് അടുക്കുമ്പോഴേക്ക് സെര്‍വ്വിക്കല്‍ മ്യൂക്കസ് ലീക്കാവുകയും ഇത് പുറത്തേക്ക് വരുകയും ചെയ്യുന്നു. എന്നാല്‍ അതിന് മുന്‍പ് സെര്‍വ്വിക്കല്‍ മ്യൂക്കസ് പുറത്തേക്ക് വരുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒട്ടും താമസിക്കാതെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
പിങ്ക് അല്ലെങ്കില്‍ ബ്രൗണ്‍ സെര്‍വിക്കല്‍ ഡിസ്ചാര്‍ജ്
പലപ്പോഴും ഏറ്റവും അപകടകരമായ ഒരു അവസ്ഥയാണ് ഗര്‍ഭാവസ്ഥയില്‍ പിങ്ക് അല്ലെങ്കില്‍ ബ്രൗണ്‍ നിറത്തിലുള്ള ഡിസ്ചാര്‍ജ് വരുന്നത്. എന്നാല്‍ ഗര്‍ഭത്തിന്റെ ആദ്യത്തെ 12 ദിവസത്തിനുള്ളില്‍ പലപ്പോഴും ഇത് സംഭവിക്കുന്നതിന് പിന്നില്‍ ഇംപ്ലാന്റേഷന് ആണെന്ന് കണക്കാക്കാം. എന്നാല്‍ അതിന് ശേഷമുള്ള സമയത്ത് സ്പോട്ടിംങ് കാണപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ശ്രദ്ധിക്കണം. ഒരു തരത്തിലും വീട്ടിലെ ചികിത്സ എടുക്കരുത്. ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ദുര്‍ഗന്ധമോ ചൊറിച്ചിലോ നിറം മാറ്റമോ കാണപ്പെടുന്നതെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല.
ആര്‍ത്തവത്തിന് മുന്‍പ്

ആര്‍ത്തവത്തിന് മുമ്പ് നിങ്ങള്‍ക്ക് സെര്‍വ്വിക്കല്‍ മ്യൂക്കസ് കൂടുതലായി കാണപ്പെടുകയാണെങ്കില്‍ അത് ഗര്‍ഭധാരണത്തിന്റെ ലക്ഷണമായി കണക്കാക്കാവുന്നതാണ്. എന്നാല്‍ ആര്‍ത്തവ ശേഷം 14 ദിവസങ്ങള്‍ക്കുള്ളില്‍ സെര്‍വ്വിക്കല്‍ മ്യൂക്കസ് കാണപ്പെടുകയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ അണ്ഡോത്പാദനം നടക്കുന്നു എന്നതാണ്. എന്നാല്‍ ഓവുലേഷന് കഴിഞ്ഞ് ഗര്‍ഭധാരണം സംഭവിച്ചിട്ടില്ലെങ്കില്‍ മ്യൂക്കസ് കട്ടിയുള്ളതായി മാറുന്നു. ഇത് അടുത്ത ആര്‍ത്തവത്തിന് ശരീരം തയ്യാറെടുത്തു എന്നതാണ് സൂചിപ്പിക്കുന്നത്. ഇത്രയും മാറ്റങ്ങള്‍ സെര്‍വ്വിക്കല്‍ മ്യൂക്കസിന്റെ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications
