Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
കുഞ്ഞിനെ പാലൂട്ടുമ്പോള് പുറം വേദന കൂടുതലോ, കാരണമറിയാം
കുഞ്ഞിന് മുലപ്പാല് നല്കേണ്ടത് അമ്മയുടെ കടമയും ഉത്തരവാദിത്വവുമാണ്. കുഞ്ഞിന്റെ വളര്ച്ചയുടെ ഓരോ ഘട്ടത്തിലും കുഞ്ഞിന് മുലപ്പാല് നല്കേണ്ടത് അമ്മമാര് നിര്ബന്ധമായും ചെയ്യേണ്ട കാര്യമാണ്. മുലപ്പാലില് അടങ്ങിയിട്ടുള്ള പോഷകങ്ങളും പ്രോട്ടീനും മറ്റ് ഘടകങ്ങളും എല്ലാം കുഞ്ഞിന്റെ ഓരോ പ്രായത്തിലേയും വളര്ച്ചക്ക് വളരെ അത്യന്താപേക്ഷിതമാണ്. നവജാത ശിശുവിന് മുലപ്പാല് നല്കുമ്പോള് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് പുറംവേദനയുണ്ടാവുന്നത്. ഇത് പലപ്പോഴും നിങ്ങളില് മാനസിക സമ്മര്ദ്ദവും വര്ദ്ധിപ്പിക്കും.
ഈ സമയം നിങ്ങളില് ഉണ്ടാവുന്ന നടുവേദന എന്തുകൊണ്ടും അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. ഇത് പലരേയും അലോസരപ്പെടുത്തുന്നതാണ്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള് നമുക്ക് ശ്രദ്ധിക്കാം. ചിലരില് എത്രയൊക്കെ ശ്രദ്ധിച്ചാലും ഇത്തരം വേദനകള് വര്ദ്ധിക്കുകയാണ് ചെയ്യുന്നത്. മുലയൂട്ടല് ഉള്ളപ്പോള് നടുവേദനയെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.

കാരണമറിയാം
മുലയൂട്ടുമ്പോള് നടുവേദന വര്ദ്ധിക്കുന്നതിന് പിന്നിലെ കാരണങ്ങള് എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഇരിക്കുന്ന പൊസിഷന് ഒരു വലിയ കാര്യം തന്നെയാണ്. കുഞ്ഞിനെ എടുക്കുന്ന രീതിയും കുഞ്ഞിന് പാല് കൊടുക്കുന്ന രീതിയും എല്ലാം വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും മുലപ്പാല് കൊടുത്ത് തീരുന്നത് വരെ ഇതേ പൊസിഷനില് ഇരിക്കുന്നത് നിങ്ങളില് വേദന വര്ദ്ധിപ്പിക്കുന്നു. ഇത് പേശികളില് സമ്മര്ദ്ദം വര്ദ്ധിക്കുന്നതിന്റെ ഫലമായി സംഭവിക്കുന്നതാണ്.
പ്രസവശേഷം പേശി വേദന
പ്രസവ ശേഷം സ്ത്രീകളില് പേശിവേദനകള് കൂടുതലായിരിക്കും. പ്രത്യേകിച്ച് മുലപ്പാല് നല്കുന്ന സമയത്ത് വേദന ഉണ്ടാവാന് ഇത് പലപ്പോഴും കാരണമാകുന്നു. പ്രസവ സമയത്ത് ശരീരത്തിനുണ്ടാവുന്ന സമ്മര്ദ്ദം കൂടുതല് വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് പേശികളിലും ലിഗ്മെന്റുകളിലും പ്രതിസന്ധികള് ഉണ്ടാക്കുകയും വേദന വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. സി-സെക്ഷന് പോലുള്ള അവസ്ഥയിലും സ്വാഭാവിക പ്രസവത്തിലും ഈ വേദന ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
പ്രസവാനന്തരമുള്ള പേശി സംബന്ധമായ പ്രശ്നങ്ങള്
പ്രസവാനന്തരം സ്ത്രീകളില് ഉണ്ടാവുന്ന പേശി സംബന്ധമായ പ്രശ്നങ്ങള് സ്ത്രീകളില് കൂടുതലായിരിക്കും. ഇത്തരം പ്രശ്നങ്ങള് വര്ദ്ധിച്ചു വരുകയാണ് മുലയൂട്ടുന്ന സമയത്ത്. അതിന് കാരണമാകുന്നത് പലപ്പോഴും പെല്വിക് ഫ്ളോര് ഭാഗത്തെ മസിലുകളില് ഉണ്ടാവുന്ന പ്രശ്നങ്ങളാണ്. അതോടൊപ്പം തന്നെ അമ്മക്ക് പ്രസവ ശേഷം ഉണ്ടാവുന്ന ഉറക്കക്കുറവും നടുവേദന വര്ദ്ധിപ്പിക്കുന്നു. ചിലര് ആദ്യത്തെ ആറുമാസം പലപ്പോഴും അഞ്ച് മണിക്കൂറില് താഴെ മാത്രമാണ് അമ്മ ഉറങ്ങുന്നത്.
പരിഹാരം ഇപ്രകാരം
മുലപ്പാല് നല്കുമ്പോള് അമ്മമാര്ക്കുണ്ടാവുന്ന വേദന പലപ്പോഴും എപ്രകാരം ഒഴിവാക്കണം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ചില കാര്യങ്ങള് നമുക്ക് ശ്രദ്ധിക്കാം. ഇരിക്കുന്നത് ശരിയാക്കുക എന്നതാണ് ആദ്യത്തെ കാര്യം. ഇത് ശരിയായാല് തന്നെ നിങ്ങള്ക്ക് ാെരു പരിധി വരെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കാന് സാധിക്കും. വേണമെന്നുണ്ടെങ്കില് നിങ്ങള്ക്ക് സപ്പോര്ട്ടിന് വേണ്ടി ഒരു തലയിണയും പുറംഭാഗത്ത് ഉപയോഗിക്കാവുന്നതാണ്. കുഞ്ഞിനെ പിടിക്കുന്നതും ശരിയായ രീതിയില് ആയിരിക്കണം.
ഡോക്ടറെ കാണുക
നിങ്ങള്ക്ക് വിട്ടുമാറാതെ ഉള്ള നടുവേദന മുലപ്പാല് നല്കുമ്പോള് ഉണ്ടെങ്കില് നല്ലൊരു ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്ദ്ദേശപ്രകാരം മാത്രം കാര്യങ്ങള് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ യോഗ പരിശീലിക്കുന്നതും നല്ലതാണ്. എന്നാല് പ്രസവ ശേഷം ഉടനേ തന്നെ എന്തെല്ലാം ചെയ്യാം, എന്തെല്ലാം ചെയ്യാന് പാടില്ല എന്നത് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല് ആരോഗ്യ പ്രശ്നങ്ങള് വര്ദ്ധിപ്പിക്കും.



Click it and Unblock the Notifications
