Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
കുഞ്ഞിന് മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങള്‍ നല്‍കാറുണ്ടോ? അറിയേണ്ടത് ഇതെല്ലാം
എന്തു ഭക്ഷണം കഴിക്കണം, എന്തെല്ലാം കഴിക്കരുത് എന്നെല്ലാം ഉള്ള ആശങ്കകൾ ഗർഭകാലം മുതൽക്കേ ഓരോ സ്ത്രീകളും അനുഭവിക്കാറുണ്ട്. അത്തരത്തിൽ ഒരു ഭക്ഷണമാണ് മുളപ്പിച്ച പയറുവർഗങ്ങൾ. ബീൻസ് അടക്കമുള്ള മുളപ്പിച്ച പയറുകൾ ഗർഭിണികൾ കഴിക്കാമോ എന്ന് പലരും ചിന്തിക്കാറുണ്ട്. അതുപോലെ തന്നെ കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോഴും വീണ്ടും ആശങ്കകൾ ഉടലെടുക്കുന്നു. മുളപ്പിച്ച പയറുവർഗങ്ങൾ പോഷകസമൃദ്ധം എന്ന് അറിയാമെങ്കിലും കുഞ്ഞുങ്ങൾക്ക് ഇത് സുരക്ഷിതമാണോ എന്ന ആശങ്ക മാതാപിതാക്കളെ വലയ്ക്കാറുണ്ട്.
നല്ലവണ്ണം കഴുകി വൃത്തിയാക്കി പാകം ചെയ്തു കൊടുക്കുകയാണെങ്കിൽ കുഞ്ഞുങ്ങൾക്ക് മുളപ്പിച്ച പയറുവർഗങ്ങൾ കൊടുക്കുന്നത് തികച്ചും സുരക്ഷിതമാണ്. കുഞ്ഞുങ്ങൾക്ക് യാതൊരു കാരണവശാലും പാകം ചെയ്യാത്ത പയറുവർഗങ്ങൾ കൊടുക്കരുത്. അത് ഇ കോളി പോലുള്ള ബാക്ടീരിയകളുടെ അണുബാധയ്ക്ക് കാരണമാകും. മുളപ്പിച്ച പയറുകളുടെ പോഷകമൂല്യവും അതിന്റെ സുരക്ഷിതത്വത്തെക്കുറിച്ചും അറിയാൻ തുടർന്ന് വായിക്കുക.

കുഞ്ഞുങ്ങൾക്ക് മുളപ്പിച്ച പയറുവർഗ്ഗങ്ങൾ സുരക്ഷിതമാണോ ?
കുഞ്ഞുങ്ങൾക്ക് എപ്പോഴും നന്നായി വേകിച്ച പയറുവർഗങ്ങൾ കൊടുക്കുക. പച്ചയായ ബീൻസ്,അൽഫാൽഫ , ചെറുപയർ എന്നിവയുൾപ്പെടെയുള്ള പയറുവർഗങ്ങൾ മുളപ്പിച്ചതിൽ ഇ.കോളി പോലുള്ള ബാക്ടീരിയകൾ അടങ്ങിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കുഞ്ഞുങ്ങൾക്ക് എപ്പോഴും പാകം ചെയ്ത പയറുവർഗങ്ങൾ മാത്രം കൊടുക്കുക.
സാധാരണയായി സലാഡുകൾ, സാൻഡ്‌വിച്ചുകൾ അല്ലെങ്കിൽ മറ്റു റാപ്പുകൾ എന്നിവയിൽ നാം പാചകം ചെയ്യാത്ത പയറുവർഗങ്ങൾ ഉപയോഗിക്കാറുണ്ട്. അതിനാൽ ഇത്തരത്തിൽ ഉപയോഗിക്കുമ്പോൾ നന്നായി കഴുകി അഴുക്ക് നീക്കം ചെയ്തുവെന്ന് ഉറപ്പാക്കുക. അതുപോലെ നിങ്ങൾ പുറത്തു നിന്നോ റെസ്റ്റോറന്റിൽ നിന്നോ നിങ്ങളുടെ കുഞ്ഞിന് മുളപ്പിച്ച പയറുവർഗങ്ങൾ വാങ്ങി നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മുളപ്പിച്ച പയറുകൾ പൂർണ്ണമായി പാകം ചെയ്തുവെന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് കൊടുക്കാതിരിക്കുക. ആറു മാസം മുതൽ നിങ്ങൾക്ക് കുഞ്ഞുങ്ങൾക്ക് മുളപ്പിച്ച പയറുവർഗങ്ങൾ വേവിച്ചു കൊടുക്കാവുന്നതാണ്. നന്നായി വേകിച്ചു ഉടച്ചു ഉരുളക്കിഴങ്ങും ചേർത്ത് പ്യൂരീ രൂപത്തിൽ കൊടുക്കാവുന്നതാണ്.
എന്താണ് മുളപ്പിച്ച പയറുകൾ
സാധാരണ പച്ചക്കറികളെക്കാൾ അഞ്ചിരട്ടി പോഷകമൂല്യം ഉള്ള പച്ചക്കറികളാണ് മുളകൾ. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ , അതായത് 5 മുതൽ 7 ദിവസത്തിനുള്ളിൽ നമുക്ക് വിളവെടുക്കാൻ സാധിക്കുന്ന മുളകളാണിവ. വളരെ എളുപ്പത്തിൽ , കുറഞ്ഞ സമയത്തിനുള്ളിൽ നമുക്ക് പോഷകസമൃദ്ധമായ പച്ചക്കറികൾ ഇതുവഴി ലഭിക്കുന്നു. ബ്രൊക്കോളി, റാഡിഷ്/ മുള്ളങ്കി,ചീര,ഉള്ളി,ബീൻസ്,ചെറുപയർ ഇവയെല്ലാം നമുക്ക് വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന മുളപ്പിച്ച പച്ചക്കറികളാണ്.
മുളകൾ രണ്ടു തരമുണ്ട്. വൈറ്റ് സ്പ്രൗട്ട് , ഗ്രീൻ സ്പ്രൗട്ട് . സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ മുളയ്ക്കാൻ കഴിയുന്നവയാണ് വൈറ്റ് മുളകൾ. ഈ മുളകളുടെ തണ്ട് വെള്ളനിറത്തിൽ ആയിരിക്കും. വിത്ത് മുളച്ചു വരുന്ന ചെറു ഇലകൾ മഞ്ഞനിറത്തിലും കാണപ്പെടും.ചെറുപയർ,സോയാബീൻ എന്നിവയെല്ലാം വെള്ള മുളകളാണ്. എന്നാൽ വിത്ത് മുളയ്ക്കാൻ നല്ല കാലാവസ്ഥയ്ക്കൊപ്പം ധാരാളം സൂര്യപ്രകാശവും വേണ്ട ചെടികളെ പച്ച മുളകൾ എന്ന് പറയുന്നു. ഇവയുടെ തണ്ടുകൾക്ക് നീലകലർന്ന വെള്ളനിറം ആയിരിക്കും. മുളച്ചു വരുന്ന ഇലകൾ പച്ചനിറത്തിലും ആയിരിക്കും. കാബേജ്,ബ്രൊക്കോളി, ചില പയറുകൾ എന്നിവ ഗ്രീൻ സ്പ്രൗട്ട്‌കളിൽ ഉൾപ്പെടുന്നു.
കുഞ്ഞുങ്ങൾക്ക് മുളകൾ കൊടുക്കുന്നത് കൊണ്ട് ഗുണമുണ്ടോ?
മുളപ്പിച്ച പയറുവർഗങ്ങൾ, ചെറുപയർ എന്നിവയെല്ലാം ധാരാളം വിറ്റാമിനുകളുടെയും, മിനറലുകളുടെയും കലവറയാണ്. ഫോളേറ്റ്, വിറ്റാമിൻ സി എന്നിവയെല്ലാം മുളപ്പിച്ച പയറുകളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ആന്റി ഓക്സിഡന്റുകളും ബയോആക്ടീവ് ഘടകങ്ങളും ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഫ്രീ റാഡിക്കലുകളുടെ ദോഷകരമായ ഫലങ്ങളിൽ നിന്ന് ശരീരത്തിലെ കോശങ്ങളെ ആന്റിഓക്‌സിഡന്റുകൾ സംരക്ഷിക്കുന്നു. ഫ്രീ റാഡിക്കലുകൾ ശരീരത്തിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകും, ഇത് പല രോഗാവസ്ഥകൾക്കും കാരണമാകും.അതിനാൽ ആന്റി ഓക്സിഡന്റുകൾ നമ്മുടെ ശരീരത്തിൽ അത്യാവശ്യമാണ്. ഇതിനു മുളപ്പിച്ച പയറുവർഗങ്ങൾ ധാരാളമായി സഹായിക്കുന്നു.
അതിനാൽ, വേവിച്ച മുളകൾ നിങ്ങളുടെ കുഞ്ഞിന്റെ ഭക്ഷണത്തിൽ ചേർക്കുന്നത് വളരെ നല്ലതാണ്. ഇത് അവർക്ക് ധാരാളം പോഷകങ്ങൾ ലഭ്യമാക്കും. തൊണ്ടയിൽ കുടുങ്ങുക പോലുള്ള അപകടങ്ങൾ കുറയ്ക്കാനായി ചെറിയ കുഞ്ഞുങ്ങൾക്ക്, മുളകൾ പ്യൂരിയായി നൽകുന്നതാണു നല്ലത്. ഇത്തരത്തിൽ പാകം ചെയ്ത മുളകൾ നൽകുന്നത് ആരോഗ്യത്തിനും പോഷകങ്ങളുടെ മെച്ചപ്പെട്ട ആഗീരണത്തിനും നല്ലതാണ്. അതിനാൽ കുഞ്ഞുങ്ങൾക്ക് മുളപ്പിച്ച പയറുകൾ നന്നായി പാകം ചെയ്തു കൊടുക്കുക.



Click it and Unblock the Notifications











