Latest Updates
-
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക്
ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ ഉടന്‍ രക്തപരിശോധന എന്തിന്? കാരണങ്ങള്‍ ഇതാണ്
ഗര്‍ഭധാരണം നടന്ന് കഴിഞ്ഞാല്‍ സ്ത്രീകളില്‍ ഡോക്ടര്‍ ആദ്യം നിര്‍ദ്ദേശിക്കുന്നതാണ് രക്തപരിശോധന. എന്നാല്‍ എന്തുകൊണ്ടാണ് രക്തപരിശോധന നടത്തേണ്ടത് എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍, എന്താണ് ശ്രദ്ധിക്കേണ്ടത് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. സാധാരണ രക്തപരിശോധന നടത്തിയാല്‍ എച്ച് സി ജി ഹോര്‍മോണ്‍ സാന്നിധ്യം മനസ്സിലാക്കാന്‍ സാധിക്കുകയും ഗര്‍ഭധാരണം സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ലബോറട്ടറിയിലാണ് ഇത്തരം രക്ത പരിശോധന നടത്തുന്നത്. മൂത്ര പരിശോധന നടത്തി പോസിറ്റീവ് ആണെങ്കിലും രക്തപരിശോധനയില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉറപ്പിക്കാന്‍ സാധിക്കുന്നു.

എന്നാല്‍ പ്രധാനമായും ഗര്‍ഭകാലത്തെ എച്ച് സി ജി അളവ് നിര്‍ണയിക്കുന്നതിന് വേണ്ടിയാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നത്. രണ്ട് വ്യത്യസ്ത തരത്തിലുള്ള പരിശോധനയാണ് രക്തപരിശോധനയുടെ ഫലമായി നടത്തുന്നത്. നിങ്ങള്‍ ഗര്‍ഭിണിയായി കഴിഞ്ഞാല്‍ എച്ച് സി ജിയുടെ അളവ് ഓരോ സമയത്തും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു. ഇതിനെ കൃത്യമായി നിര്‍ണയിക്കുന്നതിന് രക്ത പരിശോധന നടത്തുന്നതിലൂടെ സാധിക്കുന്നു. ഈ പരിശോധന വളരെയധികം സെന്‍സിറ്റീവ് ആണ്. എത്ര ചെറുതെങ്കിലും എച്ച് സി ജിയുടെ അളവ് കണ്ടെത്തുന്നതിന് ഇത്തരം പരിശോധന കൊണ്ട് സാധിക്കുന്നു.
പരിശോധനയില്‍ ഫലങ്ങള്‍ ഇപ്രകാരം

നിങ്ങള്‍ ഗര്‍ഭിണിയാണോ അല്ലയോ എന്ന് കണ്ടെത്തുന്നതിന് ക്വാണ്ടിറ്റേറ്റീവ് പ്രെഗ്‌നന്‍സി ബ്ലഡ് ടെസ്റ്റ് (ബീറ്റ എച്ച്‌സിജി ടെസ്റ്റ് എന്നും അറിയപ്പെടുന്നു) നടത്തുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ രക്തത്തില്‍ എത്ര എച്ച്‌സിജി ഉണ്ടെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. കൂടാതെ നിങ്ങള്‍ ഗര്‍ഭിണിയാണോ അല്ലയോ എന്നതിനേക്കാള്‍ ഗര്‍ഭാവസ്ഥയുടെ ഓരോ ചെറിയ ഘട്ടത്തെ പോലും മനസ്സിലാക്കുന്നതിന് ഇത്തരം പരിശോധനകള്‍ നടത്തുന്നു. നിങ്ങള്‍ ഗര്‍ഭം ധരിച്ചിട്ട് എത്ര ആഴ്ചയായി എന്ന് നിര്‍ണയിക്കുന്നതിന് വരെ ക്വാണ്ടിറ്റേറ്റീവ് രക്തപരിശോധന നിങ്ങളെ സഹായിക്കുന്നു. ഇത് കൂടാതെ നിങ്ങളില്‍ നടത്തുന്ന അള്‍ട്രാ സൗണ്ട് പരിശോധനയും വളരെയധികം പ്രധാനപ്പട്ടതാണ്. കാരണം ഗര്‍ഭധാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ പലപ്പോഴും അബോര്‍ഷന്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവയെല്ലാം കണ്ടെത്തുന്നതിന് ഇത്തരം പരിശോധനകള്‍ അനിവാര്യമാണ്.
പ്രധാന്യം ഇപ്രകാരം

രക്ത പരിശോധന നടത്തുമ്പോള്‍ വന്ധ്യതാ സംബന്ധമായ പ്രശ്‌നങ്ങള്‍, ഹൈറിസ്‌ക് പ്രഗ്നന്‍സ്, അല്ലെങ്കില്‍ മറ്റ് ഗര്‍ഭകാല സങ്കീര്‍ണതകള്‍ എന്നിവയെല്ലാം മുന്നേ തിരിച്ചറിയുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ഒന്നിലധികം ഗര്‍ഭം അഥവാ ഇരട്ടക്കുട്ടികള്‍ ഉണ്ടോ എന്നതും, ഗര്‍ഭസ്ഥശിശുവിന്റെ പ്രായം, എക്ടോപിക് ഗര്‍ഭധാരണം, മോളാര്‍ ഗര്‍ഭധാരണം, അബോര്‍ഷന്‍, ഡൗണ്‍ സിന്‍ഡ്രോം എന്നിവ കണ്ടെത്താവുന്നതാണ്. മറ്റെന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും നമുക്ക് ഈ പരിശോധന നടത്താവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ഗര്‍ഭകാല അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നേരത്തെ ഗുരുതര ഘട്ടങ്ങള്‍ കണ്ടെത്തിയാല്‍ അതിന് വേണ്ട മുന്‍കരുതലുകളും പരിശോധനകളും നടത്താവുന്നതാണ്. അത് ചെറിയ ഒരു രക്തപരിശോധനയിലൂടെ നമുക്ക് കണ്ടെത്തുകയും ചെയ്യാം.
പ്രാധാന്യം

എന്താണ് ഗര്‍ഭാവസ്ഥയില്‍ ഉള്ള രക്തപരിശോധനയുടെ പ്രാധാന്യം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. മൂത്ര പരിശോധനയേക്കാള്‍ പ്രധാനപ്പെട്ടതാണ് രക്തപരിശോധന. മാത്രമല്ല ഇത് വളരെയധികം സെന്‍സിറ്റീവ് ആണ്. ആര്‍ത്തവം നഷ്ടപ്പെടുന്നതിന് മുന്‍പ് തന്നെ ഗര്‍ഭധാരണം പ്രതീക്ഷിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ രക്തപരിശോധനയില്‍ ഗര്‍ഭധാരണം കണ്ടെത്താവുന്നതാണ്. എച്ച് സി ജി യുടെ അളവ് ഓരോ സമയത്തും എത്ര വേണമെന്നതിനെക്കുറിച്ച് കൃത്യമായ അളവുണ്ട്. എന്നാല്‍ സാധാരണ ഗര്‍ഭാവസ്ഥയില്‍ ഓരോ ദിവസം കഴിയുന്തോറും ആദ്യത്തെ ട്രൈമസ്റ്ററില്‍ എച്ച് സി ജി അളവ് വര്‍ദ്ധിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ആവശ്യത്തിന് എച്ച് സി ജി കണ്ടെത്താന്‍ സാധിച്ചില്ല എന്നുണ്ടെങ്കില്‍ അത് ഗര്‍ഭാവസ്ഥയുടെ സങ്കീര്‍ണതയായി കണക്കാക്കാം. ഇത് കൂടാതെ ഇരട്ടക്കുട്ടികളോ അസാധാരണ ഗര്‍ഭമോ ഉണ്ടോ എന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു. മൂത്രപരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാലും നിങ്ങള്‍ക്ക് 99% കൃത്യതയോടെ കണക്കാക്കാവുന്നതാണ് രക്തപരിശോധന.
പാര്‍ശ്വഫലങ്ങള്‍

യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇത്തരം രക്തപരിശോധനയിലൂടെ ഉണ്ടാവുന്നില്ല. കാരണം ഇത് വളരെ സുരക്ഷിതമായ മാര്‍ഗ്ഗമാണ് എന്നത് തന്നെയാണ് കാര്യം. സൂചി കുത്തുമ്പോള്‍ സെക്കന്റുകള്‍ നീണ്ട് നില്‍ക്കുന്ന അസ്വസ്ഥതയോ വേദനയോ ഉണ്ട് എന്നത് ഒഴിച്ചാല്‍ മറ്റൊരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നില്ല. ചിലരില്‍ തലകറക്കമോ ബോധക്ഷയമോ ഉണ്ടാവം എന്നത് മാത്രമാണ്. എന്നാല്‍ അത് ഭയത്തിന്റെ കൂടെ ഫലമായി സംഭവിക്കുന്നതാണ് എന്നതാണ്. അതുകൊണ്ട് പാര്‍ശ്വഫലങ്ങളെ ഭയന്ന് രക്തപരിശോധനയില്‍ വിമുഖത കാണിക്കേണ്ടതില്ല.
കൃത്യത

ഗര്‍ഭകാലത്തെ രക്തപരിശോധന 99% കൃത്യതയുള്ളതാണ്. എന്നാല്‍ വീട്ടിലെ മൂത്ര ഗര്‍ഭ പരിശോധന പലപ്പോഴും ഈ കൃത്യത നിങ്ങള്‍ക്ക് നല്‍കുന്നില്ല എന്നതാണ് സത്യം, ചിലരില്‍ ഗര്‍ഭിണിയാണെങ്കിലും നെഗറ്റീവ് ഫലം നല്‍കുന്നതിനുള്ള സാധ്യത മൂത്ര പരിശോധനയില്‍ തള്ളിക്കളയാന്‍ സാധിക്കുകയില്ല. എന്നാല്‍ ഗര്‍ഭധാരണ സമയത്ത് അനുകൂലമായ കൃത്യതയുള്ള ഫലത്തിനായി എപ്പോഴും രക്തപരിശോധന നടത്തുന്നത് നല്ലതാണ്. രക്തത്തില്‍ പലപ്പോഴും വളരെ നേരത്തെ തന്നെ എച്ച് സി ജി ഹോര്‍മോണ്‍ കലരുന്നു. ഇതിന്റെ ഫലമായാണ് നിങ്ങളില്‍ രക്തപരിശോധന പോസിറ്റീവ് ആവുന്നത്. ഓരോ വ്യക്തിയുടെയും ശരീരവും ഗര്‍ഭധാരണവും വ്യത്യസ്തമാണ്. പരിശോധനയില്‍ നിന്ന് നിങ്ങള്‍ക്ക് കൃത്യമല്ലാത്ത പരിശോധനാ ഫലമാണ് ലഭിച്ചതെങ്കില്‍ ഉടുത്ത 72 മണിക്കൂറിനുള്ളില്‍ തന്നെ മറ്റൊരു പരിശോധനയും നടത്താവുന്നതാണ്.



Click it and Unblock the Notifications












