Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം
കുഞ്ഞിന് ഓരോ പ്രായത്തിലും ആരോഗ്യകരമായ തൂക്കത്തിന് 8 ഭക്ഷണങ്ങള്‍ മാത്രം
കുഞ്ഞിന് തൂക്കക്കുറവുണ്ടാവുന്നത് പലപ്പോഴും മാതാപിതാക്കളുടെ മനസമാധാനം കളയുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും എന്തൊക്കെ ഭക്ഷണം കഴിച്ചിട്ടും കുഞ്ഞ് തടി വെയ്ക്കുന്നില്ല തൂക്കം വെക്കുന്നില്ല എന്ന പ്രശ്നം പലരേയും കൂടുതല്‍ സങ്കടത്തിലാക്കുന്നു. കുഞ്ഞിന്റെ ഓരോ പ്രായത്തിലും ആരോഗ്യകരമായ തൂക്കം വേണം എന്നത് നിര്‍ബന്ധമാണ്. ഇതില്‍ അല്പം കുറവ് വന്നാലും പ്രശ്നമില്ല. എന്നാല്‍ ആരോഗ്യകരമായ തൂക്കം കുഞ്ഞിന് ഓരോ പ്രായത്തിലും അനിവാര്യമാണ്.
നിങ്ങളുടെ കുഞ്ഞിന്റെ ഭാരം ആരോഗ്യകരമായി വര്‍ദ്ധിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് നിര്‍ണായകമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. പലപ്പോഴും നിങ്ങളുടെ കുഞ്ഞിന്റെ ഭാരം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും നല്‍കണം. അതിന് നിങ്ങളെ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

റാഗി കുറുക്ക്
ഫിംഗര്‍ മില്ലറ്റ് എന്നും അറിയപ്പെടുന്ന റാഗിയില്‍ കാല്‍സ്യം, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന് ആറ് മാസത്തിന് ശേഷം നല്‍കാവുന്നതാണ്. പലപ്പോഴും റാഗി കുഞ്ഞിന് നല്‍കുന്നത് കുഞ്ഞിന് ആരോഗ്യകരമായ തൂക്കം വര്‍ദ്ധിപ്പിക്കുന്നതിനും അതുപോലെ തന്നെ അസ്ഥികളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുകയും ഹീമോഗ്ലോബിന്‍ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ദഹിക്കാന്‍ എളുപ്പമുള്ള റാഗി കുറുക്ക് കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് സ്ഥിരമായി കുഞ്ഞിന് ഒരു നേരം കൊടുക്കണം. എന്നാല്‍ എന്ത് ഭക്ഷണം നല്കിയാലും സ്ഥിരമായി കുഞ്ഞിന് മൂന്ന് ദിവസം നല്‍കാവുന്നതാണ്.
നെയ്യ്
ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ പദാര്‍ത്ഥമാണ് നെയ്യ്. ഇത് ദഹനത്തെ സഹായിക്കുകയും ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്ഥിരമായി കുഞ്ഞിന് നെയ്യ് കൊടുക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പലപ്പോഴും നിങ്ങളുടെ കുഞ്ഞിന്റെ ഭക്ഷണത്തില്‍ ചെറിയ അളവില്‍ നെയ്യ് ചേര്‍ക്കുന്നത് ആരോഗ്യകരമായ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ നെയ്യ് ചേര്‍ക്കുമ്പോള്‍ കുഞ്ഞിന് അത് അലര്‍ജിയുണ്ടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
വാഴപ്പഴം
പൊട്ടാസ്യം, വിറ്റാമിന്‍ സി തുടങ്ങിയ അവശ്യ പോഷകങ്ങള്‍ നല്കുന്ന ഊര്‍ജ്ജ സമ്പുഷ്ടമായ പഴമാണ് വാഴപ്പഴം. ഇവ എളുപ്പത്തില്‍ കുഞ്ഞിന് കഴിക്കാന്‍ സാധിക്കുന്നു. ചെറിയ പഴവും നേന്ത്രപ്പഴവും കുഞ്ഞിന് നല്‍കുന്നത് വഴി അത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കൂടാതെ ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യകരമായ തൂക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
മധുരക്കിഴങ്ങ്
കുഞ്ഞിന് നല്കാവുന്ന ഒന്നാണ് മധുരക്കിഴങ്ങ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഇതില്‍ ധാരാളം നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്ന പ്രകൃതിദത്തമായ മധുരം ഇതിനുള്ളതിനാല്‍ കുഞ്ഞിനെ നിര്‍ബന്ധിച്ച് കഴിപ്പിക്കേണ്ടിയും വരില്ല. പലപ്പോഴും ചെറിയ കുട്ടികള്‍ക്ക് അനുയോജ്യമായ മൃദുവായ കിഴങ്ങായതിനാല് ഇത് മറ്റ് പ്രശ്നങ്ങളും ഉണ്ടാക്കുകയില്ല. ഇവ വേവിച്ച് കുഞ്ഞിന് നല്‍കാവുന്നതാണ്.
പയറ് വര്‍ഗ്ഗങ്ങള്‍
പയര്‍വര്‍ഗ്ഗങ്ങള്‍ പ്രോട്ടീനിന്റെയും ഇരുമ്പിന്റെയും മികച്ച ഉറവിടമാണ് എന്ന് നമുക്കറിയാം. ഇത് കുഞ്ഞ്ിന് നല്‍കുന്നതിലൂടെ കുഞ്ഞിന്റെ ആരോഗ്യത്തിനും പേശികളുടെ കരുത്തിനും സഹായിക്കുന്നു. കൂടാതെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു പയറ് വര്‍ഗ്ഗങ്ങള്‍. എട്ട് മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പയര്‍ സൂപ്പ് അല്ലെങ്കില്‍ പരിപ്പ് പരിചയപ്പെടുത്താം. ഇത് വേവിച്ച് കൊടുക്കുന്നതും നല്ലതാണ്. എന്നാല്‍ ഉപ്പിന്റെ അളവ് കുറച്ച് വേണം കുഞ്ഞിന് എന്ത് ഭക്ഷണവും നല്‍കുന്നതിന്.
നട്സ് പൗഡര്‍
ബദാം, കശുവണ്ടി തുടങ്ങിയ നട്സുകള്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നല്കുന്നു. ഇവ നേര്‍ത്ത പൊടിയാക്കി പൊടിക്കുന്നത് എട്ട് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് മികച്ചതാണ്. നട്സ് പൊടിച്ച് ഒട്ടും വലിയ കഷ്ണങ്ങള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് കുഞ്ഞിന് നല്കുന്ന കഞ്ഞിയിലോ മറ്റ് ഭക്ഷണത്തിലോ വിതറാവുന്നതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന് ആരോഗ്യകരമായ തൂക്കം ഉറപ്പ് വരുത്തുന്നു.
അവോക്കാഡോ
ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ പോഷകസമൃദ്ധമായ പഴമാണ് ആവോക്കാഡോ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കുഞ്ഞ് ഖരഭക്ഷണം കഴിക്കാന്‍ തുടങ്ങിയത് മുതല്‍ ഇത് നല്‍കാവുന്നതാണ്. ഇത് പ്യൂരി പരുവത്തില്‍ കുഞ്ഞിന് നല്‍കാം. മാത്രമല്ല ഇത് കുഞ്ഞിന്റെ ശാരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ കുഞ്ഞിന് എന്ത് ഭക്ഷണം നല്കുമ്പോഴും അലര്‍ജിയില്ല എന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല എന്നും ഉറപ്പ് വരുത്തേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
