Latest Updates
-
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ!
കുട്ടികളിലെ മലബന്ധത്തിന് പരിഹാരമായി അഞ്ച് പഴങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും കുട്ടികള്‍ ഏറെ ബുദ്ധിമുട്ടുന്ന ഒന്നാണ് മലബന്ധം. പലരും ഇതിനെ പല വിധത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും കുട്ടികളില്‍ ഉണ്ടാവുന്ന മലബന്ധം നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഈ പ്രശ്നത്തില്‍ നിന്ന് എങ്ങനെ പരിഹാരം കാണണം എന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്.
എന്നാല്‍ ചില പഴങ്ങളിലൂടെ നമുക്ക് ഈ പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഇത് വഴി പരിഹാരം കാണാം. എന്നാല്‍ ഏതൊക്കെ പഴങ്ങളാണ് കുഞ്ഞിന്റെ മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതെന്ന് നമുക്ക് നോക്കാം.

പിയര്‍
പഴങ്ങളില്‍ ഗുണഫലങ്ങള്‍ ധാരാളമുള്ള ഒന്നാണ് പിയര്‍. ഇത് ആരോഗ്യത്തിന് മാത്രമല്ല കുട്ടികളില്‍ മലബന്ധമുണ്ടാക്കുന്ന പ്രശ്നങ്ങളെയെല്ലാം തന്നെ ഇല്ലാതാക്കുന്നു. ഈ പഴം നാരുകളുടെ കലവറയാണ് എന്നത് കൊണ്ട് തന്നെ മലബന്ധം പോലുള്ള പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഏത് പ്രശ്നത്തേയും പരിഹരിച്ച് അസിഡിറ്റി, ഗ്യാസ് എന്നീ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കാണുന്നതിന് കുട്ടികള്‍ക്ക് പിയര്‍ നല്‍കാം.
ഡ്രാഗണ്‍ ഫ്രൂട്ട്
പല ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഇത് പല പോഷകാഹാര വിദഗ്ധരും നിര്‍ദ്ദേശിക്കുന്നത് തന്നെയാണ്. നാരുകളാല്‍ സമ്പുഷ്ടമാണ് എന്നത് കൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഡ്രാഗണ്‍ ഫ്രൂട്ട് മികച്ചതാണ്. ശരീരത്തിലെ പോഷകാഹാരക്കുറവിനെ പരിഹരിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ഡ്രാഗണ്‍ഫ്രൂട്ട്. ഇത് കുട്ടികള്‍ക്ക് നല്‍കുന്നതിലൂടെ മലബന്ധത്തേയും പരിഹരിക്കാന്‍ സാധിക്കുന്നു.
ആപ്പിള്‍
മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും ആരോഗ്യം നല്‍കുന്നതാണ് ആപ്പിള്‍. സ്ഥിരമായി കഴിക്കുന്നത് വഴി ഗുണങ്ങള്‍ വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആപ്പിള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് വഴി ഫൈബര്‍ ഘടകം മലബന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു, ഇതിലുള്ള ആന്റി ഓക്സിഡന്റുകളും പല രോഗാവസ്ഥയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. മലബന്ധം, അസിഡിറ്റി , ഗ്യാസ് എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് ആപ്പിള്‍ സഹായിക്കുന്നു.
കിവി
ആരോഗ്യ സംരക്ഷണത്തിന് കിവി വളരെയധികം ഗുണം ചെയ്യുന്നു. പല ആരോഗ്യ പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് കിവി സഹായിക്കുന്നു. ദിനവും പ്രത്യേകിച്ച് മലബന്ധമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കുട്ടികള്‍ക്ക് കിവി കൊടുക്കാവുന്നതാണ്. ഇത് കുട്ടികളുടെ വയറിന്റെ അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു കിവി. വിറ്റാമിനുകളും ധാതുക്കളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
മാമ്പഴം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാമ്പഴം വളരെയധികം സഹായിക്കുന്നു. ഇത് കുട്ടികള്‍ക്കും ആരോഗ്യം നല്കുന്നു. വിറ്റാമിന്‍ സിയുടെ കലവറയാണ് മാമ്പഴം എന്നതില്‍ സംശയം വേണ്ട. ഇതിലുള്ള ആന്റി ഓക്സിഡന്റുകളും ധാതുക്കളും എല്ലാം ഇതില്‍ ധാരാളം ഉണ്ട്. കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് കുട്ടികള്‍ക്ക് ദിനവും മാമ്പഴം നല്‍കാവുന്നതാണ്. ഇത് വയറ് ശുദ്ധമാക്കുന്നതിനും മലബന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications